എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി മെട്രോ വരുമാനം നൂറു കോടി കവിഞ്ഞു; ടിക്കറ്റിതര വരുമാനത്തിലൂടെ നേടിയത് മികച്ച നേട്ടം!!

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊച്ചി മെട്രോയില്‍ നിന്നുള്ള വരുമാനം നൂറു കോടി കവിഞ്ഞു. മെട്രോ ഉദ്ഘാടന സര്‍വീസ് മുതല്‍ കഴിഞ്ഞ നവംബര്‍ വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം 105.76 കോടിയാണ് നാളിതുവരെ മെട്രോ പദ്ധതിയില്‍ നിന്ന് ആകെ വരുമാനമായി ലഭിച്ചത്. ടിക്കറ്റ്, ടിക്കറ്റിതര വരുമാനമടക്കമുള്ള തുകയാണിത്. അതേസമയം ടിക്കറ്റില്‍ നിന്നുള്ള വരുമാനവും ടിക്കറ്റിതര വരുമാനവും തമ്മില്‍ കാര്യമായ വ്യത്യാസമില്ല.

കൊച്ചി മെട്രോ വരുമാനം നൂറു കോടി കവിഞ്ഞു; ടിക്കറ്റിതര വരുമാനത്തിലൂടെ നേടിയത് മികച്ച നേട്ടം!!

2018 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 49.85 കോടി രൂപയാണ് ടിക്കറ്റിതര വരുമാനം. ടിക്കറ്റില്‍ നിന്ന് വരുമാനമായി ലഭിച്ചത് 55.91 കോടി രൂപയും. രാജ്യത്തെ മറ്റു മെട്രോകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടിക്കറ്റിതര വരുമാനത്തിലൂടെ മികച്ച നേട്ടമാണ് കൊച്ചി മെട്രോക്ക് ചുരുങ്ങി കാലയളവിനുള്ളില്‍ കൈവരിക്കാനായത്. ടിക്കറ്റ് വരുമാനത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ തുടക്കം മുതലേ മെട്രോക്ക് കഴിഞ്ഞിരുന്നില്ല.

Kochi Metro

ഇതേ തുടര്‍ന്നാണ് വരുമാന വര്‍ധന ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ കെഎംആര്‍എല്‍ ആസൂത്രണം ചെയ്തത്. പരസ്യത്തില്‍ നിന്നുള്ള വരുമാനമാണ് ടിക്കറ്റിതര വരുമാനത്തില്‍ കൂടിയ പങ്കും. മെട്രോ തൂണുകളിലെ പരസ്യം വഴി പ്രതിവര്‍ഷം 5.7 കോടി രൂപയാണ് മെട്രോക്ക് ലഭിക്കുന്നത്. സ്റ്റേഷന് അകത്തും പുറത്തും പരസ്യം വെയ്ക്കുന്നതിലൂടെ 5.8 കോടി രൂപയും സ്റ്റേഷനുകള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളുടെ പേര് നല്‍കിയത് വഴി 11 കോടി രൂപയും ലഭിച്ചു.

ഇടപ്പള്ളിയിലും എംജി റോഡിലും വാണിജ്യ സ്ഥാപനങ്ങളിലേക്ക് പാലം വഴി മെട്രോ സ്റ്റേഷന്‍ ബന്ധിപ്പിച്ചും അധിക വരുമാനം നേടാനായി. സ്റ്റേഷനുകളിലെ സ്ഥലം വാണിജ്യാവശ്യത്തിന് നല്‍കുന്നത് വഴിയും കാര്യമായ വരുമാനം ലഭിക്കുന്നുണ്ട്. നിലവില്‍ വിവിധ സ്റ്റേഷനുകളിലായി വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ഔട്ട്‌ലെറ്റുകളും ചായ-കോഫി ഷോപ്പുകളും എടിഎം കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമ, പരസ്യ ചിത്രീകരണം, പാര്‍ക്കിങ് ഫീസ് എന്നിവയാണ് ടിക്കറ്റിന് പുറമെയുള്ള മറ്റു വരുമാന മാര്‍ഗങ്ങള്‍.

അതേസമയം കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം ദീര്‍ഘിപ്പിക്കുന്നതിന്റെ ഭാഗമായി പേട്ട മുതല്‍ എസ്.എന്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 359 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2021 ഡിസംബറില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. എസ്.എന്‍ ജങ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള ഭാഗത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഭരണാനുമതി നല്‍കുന്നതിനായി സര്‍ക്കാരിന്റെ പരിശോധനയിലാണ്.

ഈ പദ്ധതിക്കായി 356 രൂപയാണ് പദ്ധതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 2017 ജൂണ്‍ 17നായിരുന്നു കൊച്ചി മെട്രോ സര്‍വീസുകളുടെ ഉദ്ഘാടനം. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കി.മീറ്ററിലായിരുന്നു ഉദ്ഘാടന സര്‍വീസ്. ആലുവ മുതല്‍ പേട്ട വരെയുള്ള ഒന്നാം ഘട്ട പദ്ധതിയില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള 18 കി.മീ ദൂരത്തിലാണ് നിലവില്‍ മെട്രോ സര്‍വീസ് നടത്തുന്നത്. ശേഷിച്ച 7.612 കി.മീറ്ററിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള ഭാഗം അടുത്ത വര്‍ഷം ജൂണിലും പേട്ട വരെയുള്ള ഭാഗം അടുത്ത വര്‍ഷാവസാനവും കമ്മീഷന്‍ ചെയ്യാനാവുമെന്ന് കെഎംആര്‍എലിന്റെ കണക്കുകൂട്ടല്‍. കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള 11.2 കി.മീ നീളത്തിലാണ് 2310 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടം. കാക്കനാട് സിവില്‍ലൈന്‍ റോഡ്, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്, ഇന്‍ഫോപാര്‍ക്ക് റോഡ് എന്നിവ വഴി കടന്നുപോവുന്ന മെട്രോക്ക് ആകെ 11 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി രൂപരേഖക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ അനുമതിക്ക് വേണ്ടിയാണ് ഇനി കാത്തിരിപ്പ്.

Ernakulam
English summary
Kochi metro revenues cross Rs. 100 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X