കൊച്ചിക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; മെട്രോ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും, അറിയേണ്ട കാര്യങ്ങള്‍
കൊച്ചി: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് , രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയായിരിക്കും മെട്രോയുടെ പ്രവര്‍ത്തനം. സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിച്ചതിന് പിന്നാലെ മെട്രോ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുര്‍ന്ന് കഴിഞ്ഞ മാസമാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് മെട്രോ സര്‍വീസ് നിര്‍ത്തിവച്ചത്. കൊവിഡ് പൊട്ടിപ്പുറപ്പെടുത്തനിന് മുമ്പ് പ്രതിദിനം 65,000 യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ ലോക്ക് ഡൗണും രോഗവ്യാപവും വന്നതോടെ അത് 35,000 ആയി ചുരുങ്ങി.
മെട്രോ സര്‍വീസുകള്‍ നിലച്ചതോടെ ഫീഡര്‍ സര്‍വീസുകളും നിലച്ചിരുന്നു. മെട്രോ സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപര സ്ഥാപനങ്ങളും നാളുകളായി അടച്ചിട്ടിരിക്കുകയാണ്.












Click it and Unblock the Notifications