മെട്രോ സര്‍വ്വീസ് 7 മുതല്‍; ആദ്യ രണ്ട് ദിവസത്തില്‍ ഉച്ചക്ക് സര്‍വ്വീസ് ഇല്ല; മാര്‍ഗ നിര്‍ദേശങ്ങള്‍
കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ സെപ്തംബര്‍ 7 ന് മെട്രോ സര്‍വ്വീസ് പുനരാരംഭിക്കും. എന്നാല്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ ഉച്ചക്ക് സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല. 7,8 തിയ്യതികളില്‍ ഉച്ചക്ക് 1 മണിമുതല്‍ 2 വരെയാണ് സര്‍വ്വീസ് ഇല്ലാത്തത്. ഈ രണ്ട് ദിവസങ്ങളില്‍ രാത്രി 8 ന് സര്‍വ്വീസ് അവസാനിപ്പിക്കുകയും ചെയ്യും.
യാത്രക്കാരുടെ തിരക്ക് പരിശോധിക്കാനാണ് അധികൃതര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. തിരക്ക് കണക്കിലെടുത്ത് സര്‍വ്വീസ് പൂര്‍വ്വസ്ഥിതിയിലേക്ക് ആക്കിയാല്‍ മതിയെന്നാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലെ നിയന്ത്രണം.

സര്‍വ്വീസ് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ ഉപ്രകാരമാണ്. രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ് സര്‍വ്വീസുകള്‍ ഉണ്ടാവുക. അവസാന ട്രെയിന്‍ ആലുവ, തൈക്കുടം സ്റ്റേഷനുകളില്‍ നിന്നും രാത്രി 9 ന് പുറപ്പെടും. 10 മിനിറ്റ് ഇടവേളകളിലാണ് സര്‍വ്വീസ് ഉണ്ടാവുക. ഞായറാഴ്ച്ച ദിവസങ്ങളില്‍ മെട്രോ സര്‍വ്വീസില്‍ മാറ്റമുണ്ട്. രാവിലെ 8 നാണ് സര്‍വ്വീസ് ആരംഭിക്കുക.
Recommended Video
ട്രെയിനിന്റെ വാതില്‍ സ്റ്റേഷനുകളില്‍ 20 സെക്കന്റ് തുറന്നിടും. ട്രെയിനിലെ വായു സഞ്ചാരം മെച്ചപ്പെടുത്താനും ആളുകള്‍ക്ക് തിരക്കില്ലാതെ കയറാനും ഇറങ്ങാനും വേണ്ടിയാണത്. എന്നാല്‍ തൈക്കുടം, അആലുവ സ്റ്റേഷനുകളില്‍ ഓരോ യാത്രക്ക് ശേഷവും ട്രെയിനിന്റെ എല്ലാ വാതിലുകളും അഞ്ച് മിനിറ്റ് തുറന്നിടും.
സാധാരണ ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ 12 വരേയും ഉച്ചക്ക് 2 മുതല്‍ 8 വരേയുമാണ് സര്‍വ്വീസ്. ഓരോ 10 മിനിറ്റ് ഇടവേളകളിലും സര്‍വ്വീസ് ഉണ്ടായിരിക്കും. ഉച്ചക്ക് 12 മുതല്‍ 2 വരെയുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടാണ് സര്‍വ്വീസ്.
അതേസമയം എറണാകുളം ജില്ലയില്‍ ഇന്നലെ 164 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 209 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ ജില്ലയില്‍ 918 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2892 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 15052 ആണ്. ഇതില്‍ 12738 പേര് വീടുകളിലും, 99 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 2215 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications