എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മെട്രോ സര്‍വ്വീസ് 7 മുതല്‍; ആദ്യ രണ്ട് ദിവസത്തില്‍ ഉച്ചക്ക് സര്‍വ്വീസ് ഇല്ല; മാര്‍ഗ നിര്‍ദേശങ്ങള്‍

Google Oneindia Malayalam News

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ സെപ്തംബര്‍ 7 ന് മെട്രോ സര്‍വ്വീസ് പുനരാരംഭിക്കും. എന്നാല്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ ഉച്ചക്ക് സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല. 7,8 തിയ്യതികളില്‍ ഉച്ചക്ക് 1 മണിമുതല്‍ 2 വരെയാണ് സര്‍വ്വീസ് ഇല്ലാത്തത്. ഈ രണ്ട് ദിവസങ്ങളില്‍ രാത്രി 8 ന് സര്‍വ്വീസ് അവസാനിപ്പിക്കുകയും ചെയ്യും.

യാത്രക്കാരുടെ തിരക്ക് പരിശോധിക്കാനാണ് അധികൃതര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. തിരക്ക് കണക്കിലെടുത്ത് സര്‍വ്വീസ് പൂര്‍വ്വസ്ഥിതിയിലേക്ക് ആക്കിയാല്‍ മതിയെന്നാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലെ നിയന്ത്രണം.

kochi metro

സര്‍വ്വീസ് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ ഉപ്രകാരമാണ്. രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ് സര്‍വ്വീസുകള്‍ ഉണ്ടാവുക. അവസാന ട്രെയിന്‍ ആലുവ, തൈക്കുടം സ്റ്റേഷനുകളില്‍ നിന്നും രാത്രി 9 ന് പുറപ്പെടും. 10 മിനിറ്റ് ഇടവേളകളിലാണ് സര്‍വ്വീസ് ഉണ്ടാവുക. ഞായറാഴ്ച്ച ദിവസങ്ങളില്‍ മെട്രോ സര്‍വ്വീസില്‍ മാറ്റമുണ്ട്. രാവിലെ 8 നാണ് സര്‍വ്വീസ് ആരംഭിക്കുക.

Recommended Video

cmsvideo
രോഗലക്ഷണമില്ലാത്തത് ഏറ്റവും അപകടകരം | Oneindia Malayalam

ട്രെയിനിന്റെ വാതില്‍ സ്റ്റേഷനുകളില്‍ 20 സെക്കന്റ് തുറന്നിടും. ട്രെയിനിലെ വായു സഞ്ചാരം മെച്ചപ്പെടുത്താനും ആളുകള്‍ക്ക് തിരക്കില്ലാതെ കയറാനും ഇറങ്ങാനും വേണ്ടിയാണത്. എന്നാല്‍ തൈക്കുടം, അആലുവ സ്റ്റേഷനുകളില്‍ ഓരോ യാത്രക്ക് ശേഷവും ട്രെയിനിന്റെ എല്ലാ വാതിലുകളും അഞ്ച് മിനിറ്റ് തുറന്നിടും.

സാധാരണ ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ 12 വരേയും ഉച്ചക്ക് 2 മുതല്‍ 8 വരേയുമാണ് സര്‍വ്വീസ്. ഓരോ 10 മിനിറ്റ് ഇടവേളകളിലും സര്‍വ്വീസ് ഉണ്ടായിരിക്കും. ഉച്ചക്ക് 12 മുതല്‍ 2 വരെയുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടാണ് സര്‍വ്വീസ്.

അതേസമയം എറണാകുളം ജില്ലയില്‍ ഇന്നലെ 164 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 209 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ ജില്ലയില്‍ 918 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2892 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 15052 ആണ്. ഇതില്‍ 12738 പേര്‍ വീടുകളിലും, 99 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2215 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

രാഹുലിന്റെ ടീമിലേക്ക് എത്താന്‍ 3 പേര്‍, നിലനില്‍പ്പില്ല, ബിജെപിയിലേക്കുമില്ല, അവസാന തന്ത്രം!!രാഹുലിന്റെ ടീമിലേക്ക് എത്താന്‍ 3 പേര്‍, നിലനില്‍പ്പില്ല, ബിജെപിയിലേക്കുമില്ല, അവസാന തന്ത്രം!!

'സാത്താന്റെ സന്തതി';നെറിയുമുള്ള രാഷ്ട്രീയപ്രവര്‍ത്തനമല്ല,'അടാട്ടെ പഴയ സഖാക്കളോട് ചോദിച്ചാല്‍ അറിയാം''സാത്താന്റെ സന്തതി';നെറിയുമുള്ള രാഷ്ട്രീയപ്രവര്‍ത്തനമല്ല,'അടാട്ടെ പഴയ സഖാക്കളോട് ചോദിച്ചാല്‍ അറിയാം'

Ernakulam
English summary
Kochi Metro service will resume on September 7;The guidelines are as follows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X