എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഐസിസിന് വേണ്ടി യുദ്ധം; മലയാളിയായ സുബ്ഹാനി കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി

Google Oneindia Malayalam News

കൊച്ചി: ആഗോള ഭീകര സംഘടന ഐസിസിന് വേണ്ടി യുദ്ധം ചെയ്തുവെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന്‍ കുറ്റക്കാരന്‍. കൊച്ചി എന്‍ഐഎ കോടതിയാണ് സുബ്ഹാനിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഐസിസിന് വേണ്ടി യുദ്ധം ചെയ്യാന്‍ വിദേശത്ത് പോയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഏക വ്യക്തി സുബ്ഹാനി മാത്രമാണ് എന്നാണ് കരുതപ്പെടുന്നത്. ഇത്തരം കേസില്‍ രാജ്യത്ത് ആദ്യത്തെ വിധി പ്രഖ്യാപനമാണ് കൊച്ചയിലെ എന്‍ഐഎ കോടതി നടത്തുന്നത്.

S

തൊടുപുഴ സ്വദേശിയാണ് സുബ്ഹാനി. തിരുനല്‍വേലിയിലായിരുന്നു താമസം. 2015 ഫെബ്രുവരിയിലാണ് ഐസിസില്‍ ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ വിദേശത്തേക്ക് പോയത്. തുടര്‍ന്ന് സെപ്തംബറില്‍ തിരിച്ചെത്തി. ഇറാഖിലും സിറിയയിലും ഐസിസിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. ഇന്ത്യയുടെ സൗഹൃദരാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തുവെന്നാണ് കേസ്.

2015ല്‍ ഇറാഖിലും സിറിയയിലും ശക്തമായ യുദ്ധങ്ങള്‍ നടന്നിരുന്നു. സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിനെതിരെയും ഇറാഖിലെ അല്ലാവി ഭരണകൂടത്തിനെതിരെയുമാണ് പ്രധാനമായും ഐസിസ് യുദ്ധം ചെയ്തിരുന്നത്. രണ്ട് രാജ്യങ്ങളിലും ഷിയാ വിഭാഗമാണ് ഭരണം നടത്തിയിരുന്നത്. കൂടാതെ ഐസിസിന്റെ പിടിയിലായ വിദേശികളെ വധിച്ചുവെന്ന വാര്‍ത്തകളും വന്നിരുന്നു.

പ്രതിപക്ഷം ഇനി കാഴ്ചക്കാര്‍; ബിജെപിക്ക് സീറ്റ് കൂടും; ബില്ലുകള്‍ അതിവേഗം കടക്കാന്‍ രാജ്യസഭ റെഡിപ്രതിപക്ഷം ഇനി കാഴ്ചക്കാര്‍; ബിജെപിക്ക് സീറ്റ് കൂടും; ബില്ലുകള്‍ അതിവേഗം കടക്കാന്‍ രാജ്യസഭ റെഡി

സിറിയയിലും ഇറാഖിലും വച്ച് സുബ്ഹാനിക്ക് ആയുധ പരിശീലനം ലഭിച്ചുവെന്നും എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കണ്ണൂരിലെ കനകമലയില്‍ നടന്ന യോഗത്തിലും ഇയാള്‍ പങ്കാളിയായി എന്നാണ് അന്വേഷണ സംഘം പറയുന്നത്. കനകമല കേസില്‍ ഏഴ് പ്രതികള്‍ക്ക് കഴിഞ്ഞ വര്‍ഷം ശിക്ഷ വിധിച്ചിട്ടുണ്ട്. സുബ്ഹാനിയുടെ കേസ് പ്രത്യേകമായി വിചാരണ ചെയ്യുകയാണ്.

Recommended Video

cmsvideo
perumbavur Shop keepers and local are still in shock after the nia arrests | Oneindia Malayalam

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ കോടതിയില്‍ സുബ്ഹാനി നിഷേധിച്ചു. തീവ്രവാദി അല്ലെന്നും സമാധാനത്തില്‍ വിശ്വസിക്കുന്ന ആളാണെന്നും സുബ്ഹാനി പറഞ്ഞു. അക്രമത്തിന് ഒരിക്കലും സമാധാനം ഉറപ്പിക്കാനാകില്ലെന്നും ഇന്ത്യയ്‌ക്കെതിരേയോ മറ്റു രാജ്യങ്ങള്‍ക്കെതിരെയോ യുദ്ധം ചെയ്തിട്ടില്ലെന്നും സുബ്ഹാനി വാദിച്ചു.

Ernakulam
English summary
Kochi NIA Court verdict against Subhani in ISIS case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X