പകല്‍സമയത്ത് ഉറക്കം; രാത്രി ഇടപാടുകാരുടെ പേരില്‍ ഒയോ റൂം; മോഡല്‍ ഹെമയെ കുടുക്കിയത് ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് എത്തിച്ച് പാര്‍ട്ടികള്‍ നടത്തുന്ന സംഘങ്ങളെ പൂട്ടിടാന്‍ എക്‌സൈസ് വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. മാസങ്ങളായി ഇതുമായി ബന്ധപ്പെട്ട സംഘങ്ങളെ വലയിലാക്കാന്‍ എക്‌സൈസും പൊലീസും നിരവധി ഓപ്പറേഷനുകളാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കിയ സംഘത്തിലെ പ്രധാന കണ്ണിയായ മോഡലിനെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു.

ചേര്‍ത്തല സ്വദേശിയായ ഷെറിന്‍ എന്ന് വിളിക്കുന്ന റോസ് ഹെമയെയാണ് എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍ നിന്ന് 1.90 ഗ്രാം എം ഡി എം എ കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്‌നോബോള്‍ എന്ന കോഡിലാണ് ഇവര്‍ മയക്കുമരുന്ന് വിറ്റിരുന്നത്.
കൊച്ചിയിലെ ഒയോ റൂമില്‍ നിന്ന് ഹെമയുടെ പ്രധാന ഇടനിലക്കാരന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസി കമ്മിഷണര്‍ ബി ടെനിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നുമായി ഹെമ ഇടപ്പള്ളിയില്‍ എത്തുമെന്ന് ഇയാള്‍ വെളിപ്പെടുത്തിയതോടെയാണ് കുടുക്കാനുള്ള കെണിയുമായി എക്‌സൈസ് ഒരുങ്ങിയത്. രാത്രി പാടിവട്ടത്ത് എത്തിയ ഹെമയെ കയ്യോടെ എക്‌സൈസ് പിടികൂടുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് മയക്കുമരുന്നുമായി പിടിയിലായ യുവതി യുവാക്കള്‍ അഡംബര വാഹനങ്ങളില്‍ വന്നിറങ്ങുന്ന ഒരു സ്ത്രീയെ കുറിച്ച് പറഞ്ഞിരുന്നു. ഇത് ഹെമയെ കുറിച്ചായിരുന്നു. ഹെമയ്ക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുപറഞ്ഞിരുന്നില്ല. ഹെമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തി ഉടന്‍ പിടികൂടുമെന്ന് എക്‌സൈസ് അറിയിച്ചു.
മയക്കുമരുന്നുമായി പുറത്തിറങ്ങുന്ന ഹെമ ഇടനിലക്കാരുടെ വാഹനത്തില്‍ ലിഫ്റ്റ് അടിച്ചാണ് യാത്ര ചെയ്തിരുന്നത്. മറ്റാരുടെങ്കിലും ഫോണിലൂടെ ആയിരിക്കും ഇടപാട് ഉറപ്പിക്കുക. ഇടപാടിനായി ഒയോ റൂം എടുക്കുന്നതും ഇങ്ങനെ തന്നെ. പിടിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പകല്‍ സമയത്ത് മുഴുവന്‍ ഉറങ്ങി രാത്രി കാലത്തായിരിക്കും ഇടപാടുകള്‍ക്കായി പുറത്തിറങ്ങുന്നത്. കൊച്ചിയിലെ ഗുണ്ട സംഘങ്ങളുമായി ഹെമയ്ക്ക് വലിയ രീതിയിലുള്ള ബന്ധമാണുള്ളതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
അറസ്റ്റിലായ ഹെമ്മയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സജീവ് കുമാര്‍, ഇന്‍സ്പെക്ടര്‍ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസര്‍ ടി.എന്‍ അജയകുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ. എന്‍.ഡി. ടോമി, സി.ഇ.ഒ ഹര്‍ഷകുമാര്‍, എന്‍.യു. അനസ്, എസ്.നിഷ, പി. അനിമോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.












Click it and Unblock the Notifications