എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലിഫ്റ്റിൽ കുടുങ്ങിയ സംഭവം: ആശുപത്രി അധികൃതർക്കെതിരെ നഴ്സ്, ആത്മഹത്യാ ഭീഷണി!!

  • By Desk
Google Oneindia Malayalam News

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതൃക്കെതിരെ കൊറോണ വൈറസ് വാർഡിലെ ലിഫ്റ്റിൽ കുടുങ്ങിയ നഴ്സ്. ലിഫ്റ്റിൽ കുടുങ്ങിക്കിടന്ന് ബോധം നഷ്ടമായ തന്നെ കളിയാക്കിയെന്നാണ് നഴ്സിംഗ് അസിസ്റ്റന്റ് ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്.

കൊറോണ വൈറസ് ബാധിതരെ പരിശോധിച്ച് കൊണ്ടിരിക്കെ ഓപ്പറേഷൻ തിയേറ്ററിലേക്ക് എക്കോ മെഷീൻ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. കൊവിഡ് ഡ്യൂട്ടിയിലായിരുന്നതിനാൽ പിപിഇ കിറ്റ് ധരിച്ച ഇവരെ പുറത്തെത്തിക്കാൻ ആരും തയ്യാറായില്ലെന്നുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

 കാസർഗോഡ് കടുത്ത ആശങ്ക; സമ്പർക്കത്തിലൂടെ രോഗവ്യാപനം, അതീവ ജാഗ്രത പുലർത്തണമെന്ന് റവന്യൂ മന്ത്രി കാസർഗോഡ് കടുത്ത ആശങ്ക; സമ്പർക്കത്തിലൂടെ രോഗവ്യാപനം, അതീവ ജാഗ്രത പുലർത്തണമെന്ന് റവന്യൂ മന്ത്രി

 പ്രസ്താവന തിരുത്തണമെന്ന്

പ്രസ്താവന തിരുത്തണമെന്ന്

മെഡിക്കൽ സൂപ്രണ്ടും, ആർഎംഎഒയും കളിയാക്കിക്കൊണ്ട് വ്യാജ പ്രസ്താവന പുറത്തിറക്കിയെന്നും ഇത് തിരുത്തണമെന്നുമാണ് നഴ്സിംഗ് അസിസ്റ്റന്റിന്റെ ആവശ്യം. തനിക്ക് മാനസിക രോഗികൾക്ക് നൽകുന്ന മരുന്നാണ് തരുന്നത്. കളിയാക്കൽ അതിരുകടക്കുന്നതോടെ തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നും മരുന്ന് കഴിക്കുന്നത് തുടർന്നാൽ താൻ മാനസിക രോഗിയായിപ്പോവുമെന്ന് ഭയക്കുന്നുവെന്നും അദ്ദേഹം പറയുന്നു. താൻ ആത്മഹത്യ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി തനിക്കൊപ്പം രണ്ട് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുണ്ടെന്നും നഴ്സിംഗ് അസിസ്റ്റന്റ് പറയുന്നു.

 ഒരു മണിക്കൂറോളം ലിഫ്റ്റിൽ

ഒരു മണിക്കൂറോളം ലിഫ്റ്റിൽ


17 വർഷമായി ഇതേ ആശുപത്രിയിൽ സേവനമനുഷ്ടിക്കുന്ന നഴ്സിംഗ് അസിസ്റ്റന്റ് താഹിറ ഷെയ്ക് ഹുസൈൻ ബുധനാഴ്ച വൈകിട്ടോടെയാണ് ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത്. കൊവിഡ് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവർ പിപിഇ കിറ്റ് ഏറെ നേരം ലിഫ്റ്റിൽ കുടുങ്ങിയതോടെ ബോധംകെട്ട് വീഴുകയായിരുന്നു. ഒരു മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിപ്പോയ ശേഷമാണ് ഇവരെ ലിഫ്റ്റിൽ നിന്ന് രക്ഷപ്പെടുത്തി കാഷ്വാലിറ്റിയിലേക്ക് മാറ്റുന്നത്.

 സത്യാവസ്ഥയെന്ത്

സത്യാവസ്ഥയെന്ത്

എന്നാൽ 15 മിനിറ്റിൽ താഴെ മാത്രമേ നഴ്സിംഗ് അസിസ്റ്റന്റ് ലിഫ്റ്റിൽ കുടുങ്ങിയിട്ടുള്ളൂവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പിആർഡി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പക്കലുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ ദൃശ്യങ്ങൾ വളച്ചൊടിച്ചതാണെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. 15 മിനിറ്റ് കൊണ്ട് രക്ഷപ്പെടുത്തിയെന്ന വാദം ഇവർ തള്ളിക്കളഞ്ഞിട്ടുണ്ട്.

Recommended Video

cmsvideo
Rahul Gandhi won't celebrate birthday in view of coronavirus, Ladakh clash | Oneindia Malayalam
 കാഷ്വാലിറ്റിയിൽ എത്തിച്ചു

കാഷ്വാലിറ്റിയിൽ എത്തിച്ചു


3.10ന് ലിഫ്റ്റിൽ കുടുങ്ങിയ തന്നെ അടുത്ത ഷിഫ്റ്റിലുള്ളവർ ജോലിയിൽ കയറാൻ എത്തിയപ്പോഴാണ് താൻ ലിഫ്റ്റിൽ കുടുങ്ങിക്കിടക്കുന്ന വിവരം അറിയുന്നതെന്നും താഹിറ പറയുന്നു. താൻ ലിഫ്റ്റിൽ കുടുങ്ങുമ്പോൾ അറ്റൻഡർ ഉണ്ടായിരുന്നില്ലെന്നും ഇതേ സമയത്ത് അഞ്ചാം നിലയിലുണ്ടായിരുന്ന അറ്റൻഡറെ വിളിപ്പിച്ച് പിപിഇ കിറ്റ് ധരിച്ച ശേഷമാണ് തന്നെ രക്ഷപ്പെടുത്തിയത്. തുടർന്ന് ആംബുലൻസ് എത്തിച്ചാണ് കാഷ്വലിറ്റിയിൽ എത്തിക്കുന്നത്. ആറരയോടെയാണ് തനിക്ക് ബോധം വന്നതെന്നും താഹിറ പറയുന്നു. സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും അറിയാമെന്നും ഇവർ പറയുന്നു. മെഡിക്കൽ സൂപ്രണ്ടും ഗണേഷ് മോഹനും പറയുന്നത് തെറ്റാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

 ആശുപത്രി അധികൃതർക്കെതിരെ

ആശുപത്രി അധികൃതർക്കെതിരെ

മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണമുണ്ടെന്നും ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതോടെ സംഭവത്തിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. താഹിറയിൽ നിന്ന് പരാതി ലഭിക്കുന്ന സാഹചര്യമുണ്ടായാൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ആശുപത്രി അധികൃതർ കൂടുതൽ സമയം പണിയെടുപ്പിക്കുന്നുണ്ടെന്നും ഈ വിഷയം മറച്ചുവെക്കുന്നതിന് വേണ്ടിയാണ് നടന്ന സംഭവം മറച്ചുവെക്കുന്നതെന്നുമാണ് താഹിറ ചൂണ്ടിക്കാണിക്കുന്നത്.

 എക്കോ മെഷീൻ എടുക്കുന്നതിനായി

എക്കോ മെഷീൻ എടുക്കുന്നതിനായി

കളമശ്ശേരി മെഡിക്കൽ കോളേജിലെ മൂന്നാം നിലയിൽ നിന്ന് എക്കോ മെഷീൻ നൽകുന്നതിന് വേണ്ടി ലിഫ്റ്റിൽ കയറിയതായിരുന്നു ഇവർ. നാല് പേർക്ക് നിൽക്കാൻ കഴിയുന്ന ലിഫ്റ്റിനുള്ളിൽ നഴ്സിനെക്കുടാതെ ട്രോളികളും എക്കോ മെഷീനും മാത്രമാണുണ്ടായിരുന്നത്. വൈദ്യുതി ബന്ധം നഷ്ടമായതോടെയാണ് ലിഫ്റ്റിന്റെ പ്രവർത്തനം തടസ്സപ്പെട്ടത്. ലിഫ്റ്റിനുള്ളിൽ അകപ്പെട്ടതോടെ അലാറം മുഴക്കിയെങ്കിലും ആരും നഴ്സിന്റെ രക്ഷയ്ക്കെത്തിയില്ല. ഇതോടെ ഇവർ ബോധം കെട്ട് ലിഫ്റ്റിനുള്ളിൽ വീഴുകയായിരുന്നു. നാല് പേർക്ക് മാത്രം നിൽക്കാൻ ലിഫ്റ്റിൽ ട്രോളികൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്കൊപ്പം ലിഫ്റ്റിൽ കയറിയപ്പോഴാണ് സംഭവം. കൊറോണ വൈറസ് വ്യാപനത്തോടെ 16 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

Ernakulam
English summary
Kochi: Nurse againt medical staff over trapped in lift on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X