എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൃതദേഹം കത്തിച്ചത് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം: പുല്ലേപ്പടി കൊലപാതകം ആസൂത്രിതമെന്ന് പോലീസ്

Google Oneindia Malayalam News

കൊച്ചി: എറണാകുളം പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്. യുവാവിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമാണെന്നാണ് പോലീസിന്റെ വെളിപ്പെടുത്തൽ. സംഭവത്തിൽ പ്രതിയായ മാനാശ്ശേരി സ്വദേശിയായ ഡിനോയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട ജോബിയുടെ സുഹൃത്താണ് ഇയാൾ.

വിജയരാഘവന്‍ വായ തുറക്കുന്നത് വര്‍ഗീയത പറയാന്‍; തമിഴ്‌നാട്ടില്‍ ലീഗിനൊപ്പമാണ് അവര്‍- ചെന്നിത്തലവിജയരാഘവന്‍ വായ തുറക്കുന്നത് വര്‍ഗീയത പറയാന്‍; തമിഴ്‌നാട്ടില്‍ ലീഗിനൊപ്പമാണ് അവര്‍- ചെന്നിത്തല

അറസ്റ്റിലായ ഡിനോയിയും കൊല്ലപ്പെട്ട ജോബിയും സംഭവ ദിവസം മദ്യപിച്ചിരുന്നു. മദ്യലഹരിയിലിരിക്കെ ജോബി റെയിൽവേ ട്രാക്കിൽ കയറിക്കിടന്നുവെന്നും ഈ സമയത്ത് ഡിനോയി തന്റെ പക്കലുണ്ടായിരുന്ന ചുറ്റിക കൊണ്ട് ജോബിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കണ്ട് തിരിച്ചറിയാതിരിക്കുന്നതിന് വേണ്ടിയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. മൃതദേഹം കത്തിക്കുന്നതിന് വേണ്ടി നേരത്തെ തന്നെ ജോബി പെട്രോളും കയ്യിൽ കരുതിയിരുന്നു. റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങൾ പുറത്തുവരുന്നത്.

crime-156

ഇരുവരും തമ്മിൽ മോഷണമുതൽ പങ്കുവെക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ഡിനോയിയുടെ അച്ഛന്റെ ജ്യേഷ്ഠ്യന്റെ വീട്ടിൽ മോഷണം നടത്തി മടങ്ങിയ സംഘം ഇവിടെനിന്ന് മോഷ്ടിച്ച വസ്തുക്കൾ പങ്കുവെക്കുന്നത് സംബന്ധിച്ച് ഉടലെടുത്ത തർക്കത്തിന് പിന്നാലെയാണ് ജോബിയെ കൊലപ്പെടുത്തുന്നത്. മോഷണം നടന്ന വീട്ടിൽ നിന്ന് കൊല്ലപ്പെട്ട വിരലടയാളവും പോലീസ് കണ്ടെത്തിയിരുന്നു.

മോഷണക്കേസിൽ അന്വേഷണം നടന്നാൽ പിടിക്കപ്പെടുമെന്ന് ഭയന്നാണ് ഡിനോയി ജോബിയെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതെന്നും പോലീസ് പറയുന്നു. ഡിനോയ്ക്ക് പുറമേ മൃതദേഹം കത്തിയ്ക്കാൻ ഇയാളെ സഹായിച്ച സംഭവത്തിൽ ഹാരിസ്, മണിലാൽ, പ്രദീപ് എന്നിവരും പിടിയിലായിട്ടുണ്ട്.

കഴിഞ്ഞ ദിവസം റെയിൽവേ ട്രാക്കിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ് ജോബിയുടെ മൃതദേഹം കണ്ടെടുത്തത്. നാട്ടുകാരാണ് ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പൂർണ്ണമായും കത്തിയ മൃതദേഹം ട്രാക്കിലേക്ക് തലവെച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപത്ത് തന്നെ മൃതദേഹം കത്തിക്കാൻ ഉപയോഗിച്ച ലൈറ്റർ, പെട്രോൾ നിറച്ച കുപ്പി എന്നിവയും പോലീസ് കണ്ടെടുത്തിരുന്നു.

ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നെങ്കിൽ പോകാമായിരുന്നു; പങ്കെടുത്തില്ലേങ്കിലും സന്തോഷ ദിവസമെന്ന് കെസി വേണുഗോപാൽഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നെങ്കിൽ പോകാമായിരുന്നു; പങ്കെടുത്തില്ലേങ്കിലും സന്തോഷ ദിവസമെന്ന് കെസി വേണുഗോപാൽ

 നൂറ് തൊട്ട് പെട്രോൾവില: ഡീസൽ വിലയിലും വർധനവ്, ഇന്ത്യൻ നഗരങ്ങളിൽ തീപിടിച്ച് ഇന്ധനവില നൂറ് തൊട്ട് പെട്രോൾവില: ഡീസൽ വിലയിലും വർധനവ്, ഇന്ത്യൻ നഗരങ്ങളിൽ തീപിടിച്ച് ഇന്ധനവില

Recommended Video

cmsvideo
Actor Dharmajan Bolgatty likely to contest assembly polls as Congress candidate

Ernakulam
English summary
Kochi: Police reveals about Pulleppadi murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X