ഹോംകെയര്‍ പദ്ധതിയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രികള്‍; ലക്ഷ്യം ചികിത്സാ സൗകര്യം വീടുകളില്‍
കൊച്ചി: രോഗികള്‍ക്കും പ്രായമയാര്ക്കും ഹോംകെയെര് സൗകര്യങ്ങള്‍ ഒരുക്കാനുള്ള പരിശ്രമത്തിലാണ് കൊച്ചിയിലെ സ്വാകാര്യ ആശുപത്രികള്‍. പോസ്റ്റ് കൊവിഡ് കാലഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ മാത്രല്ല ഓക്സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെ അത്യാവശ്യ ചികിത്സാ ഉപകരണങ്ങള്‍ വരെ വീടുകളിലെത്തിച്ച് വീട്ടില്‍ നിന്ന് തന്നെ ചിത്സാ സൗകര്യങ്ങള്‍ ഒരുക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ അത്തരത്തിലുള്ള സൗകര്യങ്ങള്‍ വളരെ അത്യാവശ്യമാണെന്ന് കൊച്ചി ആംസ്റ്റര്‍ മെഡിസിറ്റിയിലെ അമ്പിളി വിജയരാഘവന് പറഞ്ഞു. ആശുപത്രിയില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ വീട്ടില്‍ ലഭ്യമാക്കുക, രോഗിക്കു ബന്ധുക്കള്‍ക്കും ചികിത്സാ കൂടുതല്‍ സൗകര്യപ്രദമാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പല പ്രശ്നങ്ങള്‍ക്കും വീട്ടില്‍ നിന്ന് പരിഹാരം കാണം, അനാവശ്യമായ ആശുപത്രി വാസം ഒഴിവാക്കുകയും ചെയ്യാം എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ഉപകാരമെന്ന് സിഗ്നേച്ചര്‍ ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റി ജോസഫ് അലക്സ് പറഞ്ഞു.
അനുഭവസമ്പത്തുള്ള ഡോക്ടര്‍മാകും നഴ്സുമാരും വീടുകളില്‍ ചികിത്സക്കെത്തുന്നതോടെ അനാവശ്യമായ ആശുപത്രി വാസം ഒഴിവാക്കാന്‍ ആകുമെന്നും ജോസഫ് അലക്സ് അഭിപ്രായപ്പെട്ടു.
കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലയില്‍ ആശുപത്രി വീടുകളില്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ആരംഭിച്ചത്. മരുന്നുകള്‍, രക്തം ടെസ്റ്റ് ചെയ്യല്‍, ആവശ്യമായ ചെക്കപ്പുകള്‍ എന്നിവ ക്വാറന്റൈനില്‍ കിയുന്നവരുടെ വീടുകളില്‍ എത്തിയാണ് ചെയ്തിരുന്നത്. ഇതോടെയാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഹോംകെയര്‍ പദ്ധതികള്‍ ആരംഭിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ ആലോചന തുടങ്ങുന്നത്.
പോസ്റ്റ് കൊവിഡ് കാലഘട്ടത്തില്‍ വളരെ സാധ്യതയുള്ള പദ്ധതിയാണിതെന്നും ട്രീറ്റ്മെന്റിനു ശേഷം ആശുപത്രികളില്‍ നിന്നും പോകുന്ന രോഗികള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ നല്കാന് ആരംഭിച്ചതായും രാജഗിരി ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ആയ ഡോ. സണ്ണി പി ഒറാതെല് പറഞ്ഞു.