എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് കടുത്ത നിയന്ത്രണം: ഫോർട്ട് കൊച്ചി മാർക്കറ്റ് അടച്ചിടും!!

Google Oneindia Malayalam News

കൊച്ചി: സമ്പർക്കത്തിലൂടെ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാകുന്നു. ഫോർട്ട്‌ കൊച്ചി, കാളമുക്ക്, മത്സ്യ മാർക്കറ്റുകൾ മുൻകരുതലിനായി അടച്ചിടും. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച മുളവുകാട് റോഡ് ഭാഗികമായി അടച്ചിട്ടിട്ടുണ്ട്. ബ്രോഡ് വേയിൽ ജോലി ചെയ്യുന്ന യുവതിയ്ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അവരുടെ ഭർത്താവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെയാണ് യുവതി സഞ്ചരിച്ച ബസിലെ ജീവനക്കാർ, കടയിലെ ജീവനക്കാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ നൂറോളം പേരെയാണ് ഇതോടെ നിരീക്ഷണത്തിലാക്കിയത്.

കണ്ണൂരിൽ 22 പേർക്ക് പേർക്ക് കൂടി കൊറോണ വൈറസ് ബാധ: 19 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർകണ്ണൂരിൽ 22 പേർക്ക് പേർക്ക് കൂടി കൊറോണ വൈറസ് ബാധ: 19 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ

സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ആലുവ, ചെല്ലാനം, മുളവുകാട് പ്രദേശങ്ങളിൽ ആക്റ്റീവ് സർവെയ്‌ലൻസും ആരംഭിച്ചിട്ടുണ്ട്. ഈ മേഖലകളിൽ സാമ്പിൾ ശേഖരണത്തിനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ആലുവ, ചെല്ലാനം മേഖലകളിൽ നിന്ന് 200ഓളം സാമ്പിളുകളാണ് ഇന്ന് ശേഖരിച്ചത്. ചെല്ലാനം മേഖലയിൽ കുടുംബശ്രീ, ആശ പ്രവർത്തകരുടെ സഹായത്തോടെ ഓരോ വീടുകളിലും നേരിട്ടെത്തി രോഗ ലക്ഷണം ഉള്ള എല്ലാവരെയും പരിശോധിക്കാനാണ് തീരുമാനം. ചെല്ലാനം പഞ്ചായത്തും പൂർണ്ണമായി അടച്ചിട്ട നിലയിലാണുള്ളത്. വാരാപ്പുഴ, ചമ്പക്കര മാർക്കറ്റ് എന്നിവയ്ക്ക് പുറമേ ആലുവ മാർക്കറ്റും രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ചിട്ടിട്ടുണ്ട്.

coronavirus1-

ആലുവ മേഖലയിൽ നിന്നും അതിഥി തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിനായി പോയ എല്ലാ ടൂറിസ്റ്റ് ബസുകളിലെയും ജീവനക്കാരെ പോലീസിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് കണ്ടെത്തി. ഇവരിൽ രോഗ ലക്ഷണം ഉള്ളവരിൽ പരിശോധന നടത്തും. കണ്ടൈൻമെന്റ് സോണുകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ ഒന്ന് വരെ ക്രമപ്പെടുത്തിയിട്ടുണ്ട്. അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മന്ത്രി വിഎസ് ശിവകുമാർ ഇക്കാര്യം അറിയിച്ചത്. സൂപ്പർ മാർക്കറ്റുകളിൽ ഹോം ഡെലിവറി അനുവദിക്കുന്നത് സംബന്ധിച്ച് വ്യാപാരികളുമായി ചർച്ച ചെയ്യുമെന്നും ജില്ലാ കളക്
ടർ വ്യക്തമാക്കി.

ആലുവയിൽ സമ്പർക്കം മൂലമുള്ള രോഗവ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ 13 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ 8, 21 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ വൈറസ് ലക്ഷണങ്ങളുള്ളവർക്ക് സൌകര്യമൊരുക്കുമെന്ന് വിഎസ് സുനിൽ കുമാർ വ്യക്തമാക്കി. നിലവിൽ ജില്ലയിൽ രോഗവ്യാപനമില്ലെങ്കിലും ഉറവിടം അറിയാത്ത ഏഴ് രോഗികളുള്ളത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

Ernakulam
English summary
Kochi: Strict restrictions in Ernakulam after coronavirus spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X