എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി ജല മെട്രോ അടുത്ത ഡിസംബറിൽ: 50 പേർക്ക് സഞ്ചരിക്കാവുന്ന 55 ബോട്ടുകളും 100 പേർക്കുള്ള 23 ബോട്ടും

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊച്ചി മെട്രോ റെയിലിൻറെ ഭാഗമായുള്ള കൊച്ചി ജല മെട്രോ (വാട്ടർ മെട്രോ) അടുത്ത ഡിസംബറിൽ കമ്മീഷൻ ചെയ്യുമെന്ന് കൊച്ചി മെട്രോ റെയിൽ എം ഡി എ.പി. എം മുഹമ്മദ് ഹനീഷ് അറിയിച്ചു. 750 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ജലമെട്രോയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ഫെബ്രുവരിയിൽ ആരംഭിക്കും.

അൻപത് പേർക്ക് സഞ്ചരിക്കാവുന്ന 55 ബോട്ടുകളും നൂറ് പേർക്ക് സഞ്ചരിക്കാവുന്ന 23 ബോട്ടുകളുമാകും സർവീസ് നടത്തുക. പൂർണമായും ശീതീകരിച്ച വൈദ്യുതി ഉപയോഗിച്ച ഓടിക്കാവുന്ന ബോട്ടുകളാകും സർവീസിന് ഉപയോഗിക്കുക. വൈഫൈ സൗകര്യവും ഉണ്ടാകും. ജല മെട്രോ പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ പോരണമായും സൗരോർജം ഉപയോഗിച്ച് ഓടുന്ന രീതിയിലേക്ക് ബോട്ടുകൾ മാറുമെന്നും മുഹമ്മ്ദ് ഹനീഷ് പറഞ്ഞു. വേമ്പനാട് കായൽ സമ്പർണമായും കൈതപ്പുഴ, വരാപ്പുഴ കായലുകൾ, കടമ്പ്രയാർ എന്നിവ ജലമെട്രോയുടെ റൂട്ടുകളിൽ പെടും. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ് നിർണായക തീരുമാനങ്ങൾ എടുത്തത്.

kochinwatermetro-15

സംസ്‌ഥാന സർക്കാരിൻറെയും ജർമൻ ബാങ്കായ കെ എഫ്‌ ഡബ്ള്യുവിൻറെയും സംയുക്ത സംരംഭമാണ് കൊച്ചി ജല മെട്രോ. 576 കോടി രൂപ ജർമൻ ബാങ്കിൽ നിന്ന് ധനസഹായം ലഭിക്കും. ശേഷിക്കുന്ന 102 കോടി സംസ്‌ഥാന സർക്കാർ നൽകും. ഇതിനു പുറമെ ഭൂമി ഏറ്റെടുക്കലിനായി 72 കോടി രൂപയ്ക്ക് ഭരണാനുമതി നൽകുന്നതിന് അനുകൂലമായ തീരുമാനം എടുക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സർക്കാർ വകുപ്പുകൾ, സ്‌ഥാപനങ്ങൾ, എന്നിവയുടെ കൈവശമുള്ള ഭൂമി ജല മെട്രോ പദ്ധതിക്കായി ഉപയോഗിക്കാൻ യഥേഷ്ടാനുമതി നൽകാനും ധാരണയായി. പദ്ധതിയുടെ ആദ്യഘട്ടമായി നൂറ് പേർക്ക് സഞ്ചരിക്കാവുന്ന 23 ബോട്ടുകൾ ഡിസംബറിൽ സർവീസ് ആരംഭിക്കും. 19 ബോട്ട് ജെട്ടികളും ആദ്യഘട്ടത്തിൽ പൂർണ സജ്ജമാകും. കൊച്ചി മെട്രോ റെയിൽ പദ്ധതിക്കായി നൽകിയത് പോലെ മുനിസിപ്പൽ ബിൽഡിങ് റൂൾ, പഞ്ചായത്ത് ബിൽഡിങ് റൂൾ എന്നിവയിൽ ഇളവ് നൽകും. കൂടാതെ കേന്ദ്ര സർക്കാരിന്റെ ഫെയിം പദ്ധതിയിലേക്ക് ജല മെട്രോ ശുപാർശ ചെയ്യുമെന്നും ഗതാഗത സേജ്‌റട്ടറി കെ. ആർ ജ്യോതിലാൽ അറിയിച്ചു.

കെ എം ആർ എല്ലിന് കീഴിൽ സബ്‌സിഡറി കമ്പനി രൂപീകരിച്ചകളും ജല മെട്രോ നടത്തുക. കൊച്ചി മെട്രോയ്ക്ക് നൽകിയ പോലെ നികുതിയിളവ് നൽകുന്ന കാര്യവും സർക്കാർ ആലോചിക്കും. തേവരയിലെ കാക്കനാടും ബോട്ട് യാര്ഡുകള് നിർമ്മിക്കും. ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി പ്രദേശത്തേക്ക് ജലമെട്രോ സർവീസിന് തടസമായി നിൽക്കുന്ന ബ്രഹ്മപുരം പാലം 30 കോടി രൂപ ചെലവിൽ ഉയരം കൂട്ടി പുനർനിർമ്മിക്കും. 76 കിലോമീറ്ററുകളിൽ 16 റൂട്ടുകളാകും ജലമെട്രോയ്ക്ക് ഉണ്ടാവുക. 38 ജെട്ടികളാണ് തീരുമാനിച്ചിരുന്നതെങ്കിലും ഏഴ് ജെട്ടികൾ കൂടി നിർമ്മിക്കാൻ ആലോചനയുണ്ട്. ഇതോടെ ആകെ ബോട്ട്ജെട്ടികളുടെ എണ്ണം 45 ആകും. 78 ബോട്ടുകളാകും സർവീസ് നടത്തുക. നൂർ പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിനു നാലര കോടി രൂപ വീതവും അൻപത് പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിനു 2.6 കോടി വീതവുമാണ് നിർമാണ ചെലവ്. ദ്വീപ് നിവാസികൾക്ക് കോടി പ്രയോജനപ്പെടുന്ന തരത്തിലാകും ജല മെട്രോ. 2020 അവസാനത്തോടെ ജലമെട്രോ പൂർണമായും പ്രവർത്തന സജ്ജമാകുമെന്നു മുഹമ്മ്ദ് ഹനീഷ് അറിയിച്ചു.

Ernakulam
English summary
kochi water metro will be commission in next december
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X