എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി ബിനാലെയ്ക്ക് തുടക്കമായി; ഡിസൈന്‍ ബിനാലെയ്ക്ക് 2021 ല്‍ കൊച്ചി തുടക്കം കുറിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന് തുടക്കമായി. വൈകീട്ട് ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 108 ദിവസം നീണ്ടു നില്‍ക്കുന്ന ബിനാലെ നാലാം ലക്കത്തിന്‍റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. 2021 ല്‍ ഡിസൈന്‍ ബിനാലെയ്ക്ക് കൊച്ചിയില്‍ തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറ്റാണ്ടുകള്‍ നീണ്ട ആചാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരില്‍ സ്ത്രീ സമൂഹത്തെ പാര്‍ശ്വവത്കരിക്കാന്‍ ചിലര്‍ ഗൂഢശ്രമം നടത്തുന്ന കാലഘട്ടമാണിത്.

kochinbinenale-

ഈ സാഹചര്യത്തില്‍ ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്ന പകുതിയിലേറെ കലാകാരډാര്‍ വനിതകളാണ് എന്നത് ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. കലാകാരډാര്‍ക്കൊപ്പം അന്യവത്കരിക്കപ്പെട്ട നിരവധി പേര്‍ക്ക് ബിനാലെ അവസരം നല്‍കിയിരിക്കുന്നു. ഇത് ക്യൂറേറ്ററുടെ പ്രമേയത്തിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്നതാണ്. ലോകത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും കേരളത്തെ എത്തിക്കുന്നതിന് ബിനാലെ നല്‍കുന്ന പിന്തുണ ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു.

Ernakulam
English summary
kochin biennale started. design biennale from 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X