75 കാരിയെ പീഡിപ്പിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടി, കൈകാലുകള്‍ കെട്ടി തൂക്കിയെടുത്ത് പോലീസ്
കൊച്ചി: കോലഞ്ചേരി പുത്തന്‍കുരിശില്‍ 75 വയസുകാരിയായ വയോധികയെ ക്രൂര പീഢനത്തിന് ഇരയാക്കിയത് ഒന്നാം പ്രതി മുഹമ്മദ് ഷാഫിയാണെന്ന് വ്യക്തമാക്കി പോലീസ്. ഫാഫി, രണ്ടാം പ്രതി ഇരുപ്പച്ചിറ ആശാരിമലയയിൽ വീട്ടിൽ മനോജ് (43), മനോജിന്റെ അമ്മ മൂന്നാം പ്രതി ഓമന (66) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. 75കാരിയെ മുറിവേൽപ്പിച്ച ആയുധം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ആക്രമണത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

മനഃപൂര്‍വം വീട്ടിലേക്ക്
വയോധികയുടെ പരിചയക്കാരിയായ ഓമന മനഃപൂര്‍വം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം പീഡനത്തിന് കൂട്ടുനില്‍ക്കുകയായിരുന്നെന്നാണ് പോലീസ് അറിയിക്കുന്നത്. ഓമനയുടെ രഹസ്യ ഇടപാടുകാരിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ടിട്ടുള്ളതായും ഓമന പോലീസിനു മൊഴി നൽകിയിട്ടുണ്ട്.

കോടതിയില്‍
ഇത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് ഉന്ന പോലീസ് ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് വീഡിയോ കോൺഫറൻസിലൂടെ കോലഞ്ചേരി മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയ പ്രതികളെ തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണത്തിനുമായി പുത്തന്‍ കുരിശ് പോലീസിന് വിട്ടുനല്‍കിയിട്ടുണ്ട്.

ഒന്നാം പ്രതി
സംഭവത്തിലെ പ്രധാന പ്രതികളെയെല്ലാം പിടി കൂടിയെന്നാണ് പോലീസ് നല്കുന്ന വിവരം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷാഫിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാംപ്രതിയും ലോറി ഡ്രൈവറുമായ മുഹമ്മദ് ഷാഫിയെ വാഴക്കുളത്തു നിന്നാണ് പൊലീസ് പിടികൂടിയത്

നാട്ടുകാരുടെ സഹായത്തോടെ
ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്ന് ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരുടെ കൂടി സഹായത്തോടെ കീഴടക്കുകയായിരുന്നു. പൂനെയില്‍ നിന്ന് കഴിഞ്ഞദിവസം മടങ്ങിയെത്തിയ ഇയാളെ പിടികൂടിയ സി.ഐ.അടക്കമുള്ള ഉദ്യാഗസ്ഥര്‍ കോവിഡ് നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്. കൈകാലുകള്‍ കെട്ടിയിട്ട് ഇയാലെ തൂക്കിയെടുത്ത് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

പീഡനം നടന്നത്
ഞായറാഴ്ച ഉച്ചക്ക് രണ്ടാം പ്രതി ഒാമനയുടെ വീട്ടില്‍വച്ചായിരുന്നു പീഡനം നടന്നത്. മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ പുകയിലയും ചായയും വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോയതെന്ന് 75കാരിയുടെ മകന് പറയുന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ഒാമനയുടെ മകന് മൂന്നാം പ്രതി മനോജാണ് വൃദ്ധയെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.

പൊലീസ് പറയുന്നത്
എഴുപത്തിയഞ്ചുകാരിയെ ഓമന വീട്ടിൽ വിളിച്ചു കൊണ്ടു വരുന്നത് മനോജിന് ഇഷ്ടമല്ലായിരുന്നു. സംഭവ ദിവസം വീട്ടില്‍ ഇവരെ കണ്ടപ്പോള്‍ ഇവരെ കണ്ടപ്പോൾ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന വയോധികയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍ മാര്‍ അറിയിക്കുന്നത്.

തീവ്രപരിചരണ വിഭാഗത്തിൽ
രണ്ട് ദിവസം കൂടി ഇവര്‍ തീവ്രപരിചരണ വിഭാഗത്തിൽ തുടരും. മൂത്രസഞ്ചിയിലും കുടലിലും മുറിവു പറ്റിയതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. സ്ത്രീയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications