എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വഴിയില്ലാതെ വലഞ്ഞ് കോട്ടുവള്ളിയിലെ എട്ട് കുടുംബങ്ങൾ: അനുകൂല നടപടിയില്ലെങ്കിൽ സമരമെന്ന് നാട്ടുകാർ

Google Oneindia Malayalam News

കൊച്ചി: നാട്ടുകാരുടെ പരാതി അധികൃതർ കേൾക്കാതായതോടെ ഞാണിന്മേൽക്കളിയാണ് തുരുത്തിക്കാർക്ക് ജീവിതം. പറവൂർ കോട്ടുവള്ളിയിലെ എട്ട് കുടുംബങ്ങളാണ് പാലമില്ലാത്തത് മൂലം ക്ലേശം അനുഭവിക്കുന്നത്. പറവൂരിലും പരിസര പ്രദേശങ്ങളിലും വികസന പ്രവർത്തനങ്ങൾ അതിവേഗത്തിൽ മുന്നോട്ടുപോകുമ്പോഴും നടക്കാൻ പോലും നേരായ വഴിയില്ലാതെ നരയാതന അനുഭവിക്കുകയാണ് ഇവിടെയുള്ള എട്ട് കുടുംബങ്ങൾ. വേലിയേറ്റം കൂടിവരുന്നതോടെ ഈ പ്രദേശം മുഴുവനും വെള്ളക്കെട്ടിലാണ്. കോൺക്രീറ്റ് പോസ്റ്റുകൾ കൊണ്ടുണ്ടാക്കിയ നേരിയ പാലത്തിലൂടെയാണ് നാട്ടുകാരുടെ യാത്ര.

ernakulam-map-

 സൗദിയിൽ കൊവിഡ് വാക്സിനേഷന് മികച്ച പ്രതികരണം: മലയാളികളും രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ചു തുടങ്ങി സൗദിയിൽ കൊവിഡ് വാക്സിനേഷന് മികച്ച പ്രതികരണം: മലയാളികളും രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ചു തുടങ്ങി

Recommended Video

cmsvideo
എറണാകുളം: ജീവൻകയ്യിൽ പിടിച്ച് യാത്ര; ദുരിതത്തിലായി കോട്ടുവള്ളിയിലെ 8 കുടുംബങ്ങള്‍

മറ്റ് യാത്രാ മാർഗ്ഗങ്ങളൊന്നുമില്ലാത്തിനാൽ ഈ വഴിയെത്തന്നെ യാത്രയ്ക്കായി ആശ്രയിക്കുന്നത്. വഴിയ്ക്ക് ചുറ്റും ഏഴടിയോളം ആഴത്തിലുള്ള ചെമ്മീൻ കെട്ടുകളാണ്. നടക്കുന്നതിനിടെ ഒന്ന് കാൽ വഴുതിയാൽ അപകടം ഉറപ്പാണ്. കോട്ടുവള്ളി പഞ്ചായത്തിലും ചെമ്മീൻകെട്ടിന്റെ ഉടമസ്ഥരോടും പലതവണ മാറിമാറി പരാതിപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ ഫലം കണ്ടില്ല. ഇവിടെ വഴി നിർമിക്കാൻ അനുമതിയുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ പഞ്ചായത്തിന് മുമ്പിൽ സമരത്തിരൊങ്ങുകയാണ് നാട്ടുകാർ.

Ernakulam
English summary
Kottuvally natives of eight family complaints about road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X