Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആർടിസി ഡ്രൈവറെ ബസ്സിൽ കയറി തല്ലി, കുഞ്ഞുമായി സ്കൂട്ടർ ഇടത്ത് കൂടി കയറ്റിയത് ചോദ്യം ചെയ്തതിന്

കൊച്ചി: ആലുവയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്‌കൂട്ടര്‍ യാത്രക്കാരന്റെ മര്‍ദ്ദനം. കെഎസ്ആര്‍ടിസി കോതമംഗലം ഡിപ്പോയിലെ ഡ്രൈവറായ എംഎസ് ജയകുമാറിന് ആണ് മര്‍ദ്ദനമേറ്റത്. ഇടത് വശത്ത് കൂടി സ്‌കൂട്ടറുമായി ബസ്സിനെ മറികടക്കുന്നതിനെ ജയകുമാര്‍ ചോദ്യം ചെയ്തതില്‍ പ്രകോപിതനായാണ് യുവാവ് ആക്രമിച്ചത് എന്നാണ് വിവരം.

ആക്രമണത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ആലുവ മുട്ടത്താണ് സംഭവം നടന്നത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ മുട്ടത്ത് വെച്ച് യുവാവിന്റെ സ്‌കൂട്ടര്‍ ഇടത് വശത്ത് കൂടി കെഎസ്ആര്‍ടിസി ബസ് മറികടന്ന് മുന്നില്‍ കയറ്റി നിര്‍ത്തുകയായിരുന്നു. സ്‌കൂട്ടറില്‍ യുവതിയും കൈക്കുഞ്ഞും അടക്കമുണ്ടായിരുന്നു.

KSRTC driver attacked

ഇത്തരത്തില്‍ സ്‌കൂട്ടര്‍ ബസ്സിന് മുന്നില്‍ കയറ്റി നിര്‍ത്തിയത് അപകടത്തിന് കാരണമാകില്ലേ എന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത് എന്നാണ് ജയകുമാര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഡ്രൈവറുടെ സീറ്റിന് സമീപത്തുളള വാതില്‍ വഴി കയറിയാണ് യുവാവ് ജയകുമാറിനെ ആക്രമിച്ചത്. ഹെല്‍മറ്റ് വെച്ച് യുവാവ് ജയകുമാറിനെ ആക്രമിച്ചു. യുവാവ് ജയകുമാറിന്റെ മുഖത്ത് അടിക്കുന്നത് വീഡിയോയില്‍ കാണാം. മാത്രമല്ല നെഞ്ചത്ത് ചവിട്ടിയതായും പരാതിയുണ്ട്.

ബസ്സിലുളള യാത്രക്കാരും പുറത്ത് ഉളളവരും യുവാവിനെ തടയാന്‍ ശ്രമിച്ചുവെങ്കിലും അയാള്‍ വകവെയ്ക്കാതെ ആക്രമണം തുടരുകയായിരുന്നു. ഹൈവേ പോലീസ് ജയകുമാറിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നാറില്‍ നിന്ന് ആലുവയിലേക്ക് സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ ഡ്രൈവര്‍ ആണ് മര്‍ദ്ദനത്തിന് ഇരയായ എംഎസ് ജയകുമാര്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+