എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുമ്പളങ്ങി കൊലപാതകം നാലുവർഷത്തെ ശത്രുതയ്ക്ക് പിന്നാലെ: വയർ കീറി ആന്തരീകാവയവങ്ങൾ കവറിലാക്കി തോട്ടിൽ തള്ളി

Google Oneindia Malayalam News

കൊച്ചി: എറണാകുളം കുമ്പളങ്ങിയിൽ മധ്യവയസ്കനെ കൊലപ്പെടുത്തി ചെളിയിൽ താഴ്ത്തിയ സംഭവത്തിൽ പോലീസിന് കൂടുതൽ വിവരങ്ങൾ. നാല് വർഷം നീണ്ടുനിന്ന ശത്രുതയാണ് മധ്യവസ്കന്റെ കൊലപാതകത്തിലേക്ക് നയിച്ചിട്ടുള്ളതെന്നാണ് പോലീസ് നൽകുന്ന വിവരം. 39കാരനായ ലാസർ ആന്റണിയുടെ മൃതദേഹമാണ് കുമ്പളങ്ങി കടവ് പ്രദേശത്ത് നിന്ന് ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ബിജു, ഭാര്യ രാഖി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.

പദ്മജ,വിടി ബൽറാം,റിജിൽ മാക്കുറ്റി?ഞെട്ടിക്കുമോ സുധാകരൻ? ഈ ഗുണമുണ്ടെങ്കിൽ ഡിസിസി അധ്യക്ഷ പദംപദ്മജ,വിടി ബൽറാം,റിജിൽ മാക്കുറ്റി?ഞെട്ടിക്കുമോ സുധാകരൻ? ഈ ഗുണമുണ്ടെങ്കിൽ ഡിസിസി അധ്യക്ഷ പദം

കൊല്ലപ്പെട്ട ആന്റണി ലാസറിന്റെ മൃതദേഹം വയർ കീറി കല്ല് നിറച്ച ശേഷമാണ് ചതുപ്പിൽ കെട്ടിത്താഴ്ത്തിയത്. ബിജുവിന് ഈ നിർദേശങ്ങൾ നൽകിയത് ഭാര്യയായ രാഖിയാണെന്നും പോലീസ് പറയുന്നു. വയർ കീറി ആന്തരിക അവയവങ്ങൾ പുറത്തെടുത്ത് കവറിൽ നിറച്ച് തോട്ടിലേക്ക് തള്ളിയതും രാഖിയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അതേ സമയം ലാസർ കൊലക്കേസിലെ മുഖ്യപ്രതി ബിജു കേരളം വിട്ടതായും പോലീസിന് ഇതിനകം വിവരം ലഭിച്ചിട്ടുണ്ട്.

08-crimescene-600

കിടു ലുക്കില്‍ നടി എസ്തര്‍ അനില്‍; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി വരികയാണ്. കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കേരള പോലീസ്. അതേ സമയം ബിജുവിന്റെ ഭാര്യ രാഖിയും സുഹൃത്തും കുമ്പളങ്ങി സ്വദേശിയുമായ സെൽവൻ എന്നിവർ അറസ്റ്റിലായിട്ടുണ്ട്. കൊല്ലപ്പെട്ട ലാസറും സഹോദരനും ചേർന്ന് ആക്രമിച്ചതോടെ നേരത്തെ ബിജുവിന്റെ കയ്യൊടിഞ്ഞിരുന്നു. ഈ സംഭവത്തോടെ ഇരുവരും തമ്മിൽ ശത്രുതയായിലായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.

വഴക്ക് പറഞ്ഞ് തീർക്കാനെന്ന പേരിൽ ലാസറിനെ ബിജു സ്വന്തം വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഇതിനിടെ മദ്യം നൽകുകയും ചെയ്തിരുന്നു. മദ്യപിച്ച് അവശനിലയിലായ ലാസറിനെ മർദ്ദിച്ച് അവശനാക്കുകയും മരിച്ചുവെന്ന് ഉറപ്പാക്കുകയും ചെയ്തു. തല ചുമരിൽ ഇടിച്ചും നെഞ്ചത്ത് ഇടിച്ചുമാണ് കൊലപ്പെടുത്തിയത്. ശേഷം മൃതശരീരത്തിൽ കല്ല് കെട്ടിയ ശേഷം വീടിന് സമീപത്ത് തന്നെയുള്ള ചതുപ്പിൽ കെട്ടിത്താഴ്ത്തുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിനായിരുന്നു ഈ സംഭവം.

Recommended Video

cmsvideo
Karnataka and Tamilnadu restricts people from Kerala

ലാസറിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കമായിരിക്കാം കൊലപാതകത്തിലേക്ക് എത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാൽ അന്വേഷണം മുന്നോട്ടുപോയതോടെയാണ് മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടുള്ളത്. കേസിലെ മുഖ്യപ്രതി ബിജുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

 ജാതി സെൻസസും പെഗാസസും... ബിഹാർ എൻഡിഎ സഖ്യത്തിൽ പിളർപ്പ്: നിതീഷിനെ സമ്മർദ്ദത്തിലാക്കി ബിജെപി നേതാക്കൾ ജാതി സെൻസസും പെഗാസസും... ബിഹാർ എൻഡിഎ സഖ്യത്തിൽ പിളർപ്പ്: നിതീഷിനെ സമ്മർദ്ദത്തിലാക്കി ബിജെപി നേതാക്കൾ

Ernakulam
English summary
Kumbalangi murder case: Police got leading information about the case, searches going for prime accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X