ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി കുഴുപ്പിള്ളി സിഡിഎസ്
കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ സംഘടിപ്പിച്ച 'ലഹരിക്കെതിരെ ഗോൾ ചലഞ്ചി'ൽ കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് സിഡിഎസ് പങ്കെടുത്തു. കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിൻ ആദ്യ ഗോൾ അടിച്ചു ഗോൾ ചലഞ്ച് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ലളിത രമേശൻ, മോഡൽ ജൻ്റർ റിസോഴ്സ് സെൻ്റർ പ്രതിനിധി ഷെബി, അകൗണ്ടന്റ് ആര്യ, കോസ്റ്റൽ റിസോഴ്സ് പേഴ്സൺ ഷൈന മനോജ്, സിഡിഎസ് അംഗങ്ങൾ, അയൽക്കൂട്ടാംഗങ്ങൾ, ജിം അംഗങ്ങൾ, ഓക്സിലറി അംഗങ്ങൾ, ബാലസഭ കുട്ടികൾ എന്നിവരും ലഹരി വിരുദ്ധ ഗോൾ ചലഞ്ചിൽ പങ്കെടുത്തു. ലഹരി വിരുദ്ധ സന്ദേശം കുടുംബശ്രീ അംഗങ്ങൾ വഴി നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.













Click it and Unblock the Notifications