എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവസാന ശ്രമവുമായി തോമസ് മാഷ്! അടുത്ത ബന്ധുവിന് സീറ്റ് വേണം... തീരുമാനം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍

Google Oneindia Malayalam News

കൊച്ചി: സംസ്ഥാന മന്ത്രി, കേന്ദ്ര മന്ത്രി, എംപി, എംഎല്‍എ എന്ന നിലകളില്‍ എല്ലാം പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവ് കെവി തോമസ് ഇത്തവണ തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം .

കുത്തക സീറ്റില്‍ കോണ്‍ഗ്രസിന് അടിപതറും? എറണാകുളത്ത് ഇടത് പ്രതീക്ഷ... കെവി തോമസ് ഒപ്പം കൂടും?കുത്തക സീറ്റില്‍ കോണ്‍ഗ്രസിന് അടിപതറും? എറണാകുളത്ത് ഇടത് പ്രതീക്ഷ... കെവി തോമസ് ഒപ്പം കൂടും?

തോമസ് മാഷെ തഴഞ്ഞ് ഹൈക്കമാന്‍ഡും; പഴയ വിശ്വസ്തനോട് കരുണയില്ല, വഴങ്ങേണ്ടെന്ന് നിര്‍ദ്ദേശംതോമസ് മാഷെ തഴഞ്ഞ് ഹൈക്കമാന്‍ഡും; പഴയ വിശ്വസ്തനോട് കരുണയില്ല, വഴങ്ങേണ്ടെന്ന് നിര്‍ദ്ദേശം

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് തോമസ് മാഷ് പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തിനൊപ്പം ചേരുമോ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് . ജനുവരി 23 ന് വാര്‍ത്താ സമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത് .

വിട്ടുവീഴ്ച വേണ്ട

വിട്ടുവീഴ്ച വേണ്ട

കെവി തോമസിനോട് സംസ്ഥാന നേതൃത്വം ഒരു വിട്ടുവീഴ്ചയും കാണിക്കേണ്ടതില്ല എന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചിരിക്കുന്നത്. കെടി തോമസിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴിപ്പെടരുത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.എങ്കിലും ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചയ്ക്ക് നേതൃത്വം തയ്യാറാകുമോ എന്നാണ് ഇപ്പോഴത്തെ ചോദ്യം.

ബന്ധുവിന് സീറ്റ് വേണം

ബന്ധുവിന് സീറ്റ് വേണം

ഇതിനിടെ കെവി തോമസുമായി കോണ്‍ഗ്രസിലെ പല പ്രമുഖരും ആശയ വിനിമയം നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് സീറ്റ് തന്നില്ലെങ്കില്‍, തന്റെ അടുത്ത ബന്ധുവിന് സീറ്റ് നല്‍കണം എന്ന ആവശ്യം അദ്ദേഹം ചില നേതാക്കളോട് ഉന്നയിച്ചിട്ടുണ്ട് എന്നും സൂചനകളുണ്ട്.

ആരാണ് ആ ബന്ധു

ആരാണ് ആ ബന്ധു

കെവി തോമസിന്റെ അടുത്ത ബന്ധുവായ ഒരു സ്ത്രീയ്ക്ക് വേണ്ടിയാണ് സീറ്റ് ആവശ്യപ്പെട്ടിട്ടുള്ളത് എന്നാണ് വിവരം. ആരാണ് ഈ വ്യക്തി എന്നത് പുറത്ത് വന്നിട്ടില്ല. ഇത്തരം ഒരു ആവശ്യത്തിന് മുന്നില്‍ വഴങ്ങിയാല്‍ കെവി തോമസ് വീണ്ടും സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഉപയോഗിക്കും എന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

ഹൈക്കമാന്‍ഡിന്റെ വിശ്വസ്തന്‍

ഹൈക്കമാന്‍ഡിന്റെ വിശ്വസ്തന്‍

ഒരുകാലത്ത് ഹൈക്കമാന്‍ഡിന്റെ വിശ്വസ്തന്‍ ആയിരുന്നു പ്രൊഫ കെവി തോമസ്. കേരളത്തിലെ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പല സ്ഥാനങ്ങളിലും അദ്ദേഹം പറന്നിറങ്ങിയിട്ടുണ്ട്. കേരളത്തില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകളെയെല്ലാം ഹൈക്കമാന്‍ഡില്‍ വെട്ടി നിരത്തിയിട്ടും ഉണ്ട് അദ്ദേഹം.

നല്‍കാമെന്ന് പറഞ്ഞത്

നല്‍കാമെന്ന് പറഞ്ഞത്

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കെവി തോമസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. തുടര്‍ന്ന നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിലും അദ്ദേഹത്തെ പരിഗണിച്ചില്ല. തുടര്‍ന്നാണ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനവും തിരഞ്ഞെടുപ്പ് സമിതി അംഗത്വവും ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തത്. ഇത് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചു

ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചു

സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും കെവി തോമസ് വഴങ്ങാതിരുന്നതാണ് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചത്. ഇത് കൂടാതെ സിപിഎം നേതാക്കളുമായി നടത്തിയ ആശയ വിനിമയങ്ങളും ഹൈക്കമാന്‍ഡില്‍ എതിര്‍പ്പുളവാക്കിയിട്ടുണ്ട്. ഇതെല്ലാം ആണ് കെവി തോമസിന് ഒരുപരിഗണനയും നല്‍കേണ്ടതില്ലെന്ന നിലപാടിലേക്ക് കേന്ദ്ര നേതൃത്വത്തെ എത്തിച്ചത്.

ഇടത്തേക്ക് തിരിഞ്ഞാല്‍

ഇടത്തേക്ക് തിരിഞ്ഞാല്‍

കെവി തോമസ് ഇടതുപക്ഷത്തേക്ക് പോയാല്‍ അത് എറണാകുളം ജില്ലയില്‍ വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. കോണ്‍ഗ്രസിന്റെ കുത്തക സീറ്റ് ആയ എറണാകുളം മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സ്ഥിതി അത്ര തൃപ്തികരവും അല്ല. കെവി തോമസ് ഇടതു സ്വതന്ത്രനായി മത്സരിച്ചാല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് തോല്‍ക്കാനുള്ള സാധ്യതയും കുറവല്ല.

സഭാനേതൃത്വങ്ങള്‍

സഭാനേതൃത്വങ്ങള്‍

വര്‍ഷങ്ങളോളം എറണാകുളം ഡിസിസി അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുള്ള കെവി തോമസിന് ജില്ലയില്‍ പലയിടത്തും നല്ല സ്വാധീനമുണ്ട്. ഇത് കൂടാതെയാണ് സഭാനേതൃത്വങ്ങളുമായുള്ള അടുത്ത ബന്ധം. എറണാകുളം പോലുള്ള ഒരു ജില്ലയില്‍ ക്രൈസ്തവ സഭാനേതൃത്വങ്ങളുടെ നിലപാട് ഏറെ നിര്‍ണായകവും ആണ്.

സ്വാഗതം ചെയ്ത് സിപിഎം

സ്വാഗതം ചെയ്ത് സിപിഎം

പ്രൊഫ കെവി തോമസ് കോണ്‍ഗ്രസ് വിട്ടുവരികയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്ന നിലപാടിലാണ് സിപിഎമ്മിന്റെ എറണാകുളം ജില്ലാ കമ്മിറ്റി. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ഈ നീക്കം. തോമസിന്റെ വരവോടെ, ഉറപ്പില്ലാത്ത ഒരു മണ്ഡലം പിടിച്ചെടുക്കാനാകുമെങ്കില്‍ അത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

എതിര്‍പ്പുകള്‍

എതിര്‍പ്പുകള്‍

കെവി തോമസിനെ ഇടതുപക്ഷം സ്വാഗതം ചെയ്യുന്നതിനെതിരേയും എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. കോണ്‍ഗ്രസില്‍ എല്ലാ സൗകര്യങ്ങളും അനുഭവിച്ചതിന് ശേഷം അധികാരമോഹത്തിന്റെ പേരില്‍ കലഹിച്ചിറങ്ങുന്ന ഒരാളെ എന്തിന് സിപിഎം സ്വാഗതം ചെയ്യണം എന്നാണ് ചോദ്യം. എന്തായാലും ജനുവരി 23 ന് രാവിലെ 11 മണിക്ക് കെവി തോമസ് മാധ്യമങ്ങളെ കാണും. ഇടത്തോട്ടോ അതോ വലത്ത് തന്നെയോ എന്നത് അപ്പോള്‍ അറിയാം.

ഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളിഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളി

ചെന്നിത്തലയ്ക്ക് പ്രതീക്ഷ നല്‍കി കേന്ദ്രം! ഉമ്മന്‍ ചാണ്ടി നയിക്കും, പക്ഷേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലചെന്നിത്തലയ്ക്ക് പ്രതീക്ഷ നല്‍കി കേന്ദ്രം! ഉമ്മന്‍ ചാണ്ടി നയിക്കും, പക്ഷേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

Ernakulam
English summary
Prof KV Thomas' last attempt to stay with Congress, demanded seat for close relative- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X