എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുത കായലിലും കരയിലും ജീവിക്കും, കെവി തോമസ് ഓട്ടക്കാലണയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Google Oneindia Malayalam News

കൊച്ചി: ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങിയ മുന്‍ കോണ്‍ഗ്രസ് നേതാവ് കെവി തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എറണാകുളത്തെ ഓട്ടക്കാലണയാണ് തോമസെന്ന് ഉണ്ണിത്താന്‍ പരിഹസിച്ചു. കെവി തോമസിന് എല്ലാം വാരിക്കോരി കൊടുത്തിട്ടുണ്ട് കോണ്‍ഗ്രസ്. ഒരു ജന്മം കൊണ്ട് എന്തൊക്കെ നേടാന്‍ പറ്റുമോ അതെല്ലാം കോണ്‍ഗ്രസില്‍ നിന്ന് കെവി തോമസ് നേടിയിട്ടുണ്ട്. പക്ഷേ തോമസിന്റെ ശരീരം സിപിഎമ്മിലും മനസ്സ് കോണ്‍ഗ്രസിലുമാണ്. തോമസിനെ സിപിഎം പുരത്ത് കാണാച്ചാല്‍ വോട്ട് നഷ്ടപ്പെടും. അത് സിപിഎമ്മിന് അറിയാവുന്നത് കൊണ്ട് പുറത്തിറക്കിയിട്ടില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ഗുജറാത്തും ഹിമാചലും കോണ്‍ഗ്രസ് നോക്കേണ്ട, കിട്ടാന്‍ പോകുന്നില്ല, പ്രവചനവുമായി പ്രശാന്ത് കിഷോര്‍ഗുജറാത്തും ഹിമാചലും കോണ്‍ഗ്രസ് നോക്കേണ്ട, കിട്ടാന്‍ പോകുന്നില്ല, പ്രവചനവുമായി പ്രശാന്ത് കിഷോര്‍

1

തിരുത തോമസ് എന്നത് തോമസ് മാഷിന് പറ്റിയ പേരാണ്. തിരുത കായലിലും കരയിലും ജീവിക്കും. അതുപോലെയാണ് കെവി തോമസ്. കോണ്‍ഗ്രസിലും സിപിഎമ്മിലും ബിജെപിയിലും അദ്ദേഹം ജീവിക്കും. ആര്‍ത്തിമൂത്ത് നടക്കുകയാണ് അദ്ദേഹം. ഇനിയും എന്തെങ്കിലും കിട്ടുമോ എന്ന് നോക്കുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. വികസ കാര്യത്തില്‍ സംവാദത്തിന് എല്‍ഡിഎഫുമായി തയ്യാറാണ്. കൊവിഡ് കാരണമാണ് പിണറായിക്ക് രണ്ടാമത്ത് അവസരം ലഭിച്ചത്. പിണറായി വിജയന്റെ വസ്തു വിറ്റിട്ടല്ല അരിയും കിറ്റും നല്‍കിയത്. ഭയാനക അന്തരീക്ഷമുണ്ടാക്കിയാണ് രണ്ടാമൂഴം കിട്ടിയതെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.

പിണറായി സര്‍ക്കാര്‍ വെറുക്കപ്പെട്ട മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും പദവികള്‍ നല്‍കുകയാണ്. കൂളിമാട് പാലം വീണപ്പോള്‍ ജാക്കിക്ക് എതിരെയാണ് കേസെടുത്തതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ മരുമകനായത് കാരണം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ സംരക്ഷിക്കുകയാണ്. പാലാരിവട്ടം പാലത്തിന്റെ പേരില്‍ അന്ന് മന്ത്രിയായിരുന്ന വികെ ഇബ്രാഹിംകുഞ്ഞിനെതിരെ കേസ് എടുത്തിരുന്നുവെന്നും ഉണ്ണിത്താന്‍ പറഞ്ഞു. പിണറായി വിജയന്‍ കേരള മനസ്സാക്ഷിയെ അറിഞ്ഞ വ്യക്തിയല്ല. അദ്ദേഹം മിഥ്യാ ലോകത്താണ്. ഉപതിരഞ്ഞെടുപ്പില്‍ തൃക്കാക്കരയുടെ വികാരം യുഡിഎഫിന് അനുകൂലമാണ്. സിപിഎം സ്റ്റാലിന്റെയും ഹിറ്റ്‌ലറുടെയും പിന്‍ഗാമികളാണ്. അവര്‍ക്ക് മതേതരത്വവും ജനാധിപത്യവും ഇല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

അതേസമയം തൃക്കാക്കരയില്‍ നാലാം മുന്നണിയുടെ പിന്തുണ നിര്‍ണായകമായി മാറുകയാണ്. ഇവരുടെ പിന്തുണ ഇന്ന് വൈകീട്ട് അറിയാം. കിഴക്കമ്പലത്ത് ഇന്ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ജനക്ഷേമ സഖ്യം നിലപാട് പ്രഖ്യാപിക്കും. മൂന്ന് മുന്നണികളും നാലാം മുന്നണിയുടെ രാഷ്ട്രീയവുമായി ഒത്തുപോകുന്നവരല്ലെന്നും, എഎപി പറയുന്നു. എല്‍ഡിഎഫിനെതിരെ നിരന്തരം വിമര്‍ശനം നടത്തി ട്വന്റി ട്വന്റി നിലപാട് സൂചിപ്പിച്ച് കഴിഞ്ഞു. ഇവര്‍ മനസ്സാക്ഷി വോട്ടിന് ആഹ്വാം ചെയ്യുമോ എന്ന് കണ്ടറിയണം. എഎപി നേതാവ് പിസി സിറിയക് സര്‍ക്കാരിന് അനുകൂലമല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ വോട്ട് ഭിന്നിച്ചാല്‍ മത്സരം കടുപ്പമാകും.

ചോദ്യങ്ങള്‍ നിലവാരമില്ലായിരുന്നു; മീടൂവിനെ പരിഹസിച്ചതല്ല, വിശദീകരിച്ച് ധ്യാന്‍ ശ്രീധിവാസന്‍ചോദ്യങ്ങള്‍ നിലവാരമില്ലായിരുന്നു; മീടൂവിനെ പരിഹസിച്ചതല്ല, വിശദീകരിച്ച് ധ്യാന്‍ ശ്രീധിവാസന്‍

Ernakulam
English summary
kv thomas gets everything from congress and betrayed party, rajmohan unnithan slams him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X