India
 • search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്‍ഡിഎഫിലേക്ക് പോകില്ല; പുറത്താക്കിയെന്ന് സുധാകരന്‍ പറയുന്നത് തമാശയെന്ന് കെവി തോമസ്

Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസില്‍ നിന്നും തന്നെ പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു. തന്നെ പുറത്താക്കിയതെന്ന സുധാകരന്റെ പ്രഖ്യാപനം വലിയ തമാശയാണ്. തന്നെ പുറത്താക്കേണ്ടത് എഐസിസിയാണ്. അവിടെ നിന്ന് അറിയിപ്പൊന്നും വന്നിട്ടില്ല. പ്രാഥമിക അംഗത്വത്തില്‍നിന്ന് മാറ്റാനായേക്കുമെന്നും കെവി തോമസ് പറഞ്ഞു. കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ നിന്നും മാറാന്‍ തനിക്ക് കഴിയില്ല. തന്നെ മാറ്റാനും കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ദിലീപ് സാക്ഷിയെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുണ്ടോ? കളങ്കപ്പെടുത്തരുത്: പ്രോസിക്യൂഷനോട് കോടതിദിലീപ് സാക്ഷിയെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുണ്ടോ? കളങ്കപ്പെടുത്തരുത്: പ്രോസിക്യൂഷനോട് കോടതി

തനിക്കൊരിക്കലും കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ നിന്നും മാറാന്‍ സാധിക്കാത്തത് കൊണ്ട് എല്‍ഡിഎഫിലേക്ക് പോകില്ലെന്ന് കെവി തോമസ് പറയുന്നു. കോണ്‍ഗ്രസ് പ്രസക്തി നഷ്ടപ്പെട്ട് അസ്ഥികൂടമായി മാറിയിരിക്കുകയാണ്. എല്‍ഡിഎഫിലേക്ക് പോകാതെ സ്വതന്ത്രമായി നില്‍ക്കാനാണ് തീരുമാനമെന്നും കെവി തോമസ് വ്യക്തമാക്കി. അതേസമയം കെവി തോമസിനെ പുറത്താക്കിയത് ആലോചിച്ചെടുത്ത തീരുമാനമാണെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഒപ്പമില്ലെങ്കില്‍ പിന്നെ കെവി തോമസ് എന്താണ്? വരും ദിവസങ്ങളില്‍ അത് മനസ്സിലാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.

കെവി തോമസ് മാസങ്ങളായി നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്തതോടെ പ്രശ്‌നം വഷളായി. അദ്ദേഹത്തിനെതിരെ എഐസിസി നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തൃക്കാക്കരയില്‍ യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും അദ്ദേഹം പങ്കെടുത്തു. ഇതിന് പിന്നാലെയാണ് പുറത്താക്കിയത്. ഇനി കാത്തിരിക്കാന്‍ കഴിയില്ലെന്നും, തോമസിന് തൃക്കാക്കരയില്‍ ഒരു ചുക്കും ചെയ്യാനാകില്ലെന്നുമാണ് നടപടി വിശദീകരിച്ച് സുധാകരന്‍ പറഞ്ഞത്. ഇതുവരെ കെവി തോമസിനെ അവഗണിച്ച് വിടാനായിരുന്നു കോണ്‍ഗ്രസിലെ തീരുമാനം.

ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ചും സിപിഎം സെമിനാറില്‍ തോമസ് പങ്കെടുത്തത് വലിയ വിവാദമായിരുന്നു. പാര്‍ട്ടി പദവികളില്‍ നിന്ന് അദ്ദേഹത്തെ കോണ്‍ഗ്രസ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നില്ല. കെവി തോമസ് സ്വയം എതിര്‍ ചേരിയിലേക്ക് പോയതോടെ കെപിസിസിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുകയായിരുന്നു. വീരപരിവേഷം നല്‍കാതിരിക്കാന്‍ പുറത്താക്കേണ്ട എന്നായിരുന്നു കെപിസിസി നിലപാട്. എന്നാല്‍ കെവി തോമസ് അതിനുള്ള അവസരം ഒരുക്കിയതോടെ ഈ സാഹചര്യം ഒഴിവായെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതേസമയം ഏഴ് തിരഞ്ഞെടുപ്പ് വിജയിച്ച ആളെന്ന രീതിയില്‍ തൃക്കാക്കര ഇത്തവണ എല്‍ഡിഎഫ് നേടുമെന്ന് കെവി തോമസ് പ്രവചിച്ചിരുന്നു.

കോണ്‍ഗ്രസുകാരനായി നിന്നുകൊണ്ടാണ് ഞാന്‍ എല്‍ഡിഎഫിന് വോട്ട് ചോദിക്കുന്നത്. ജോ ജോസഫിന് തന്നെ വോട്ട് ചെയ്യണം. കോണ്‍ഗ്രസ് ഇത്തവണ ഒരു അപരനെയും കൊണ്ട് നിര്‍ത്തിയിട്ടുണ്ട്. എന്ത് പറ്റി ഈ കോണ്‍ഗ്രസിനും യുഡിഎഫിനും എന്നാണ് എന്റെ ചോദ്യം. 19 എംപിമാര്‍ ലോക്‌സഭയില്‍ എന്താണ് ചെയ്യുന്നത്? കെ റെയിലിനോ, കൊവിഡ് സമയത്തോ, എയിംസിന് വേണ്ടിയോ ഒരാളെങ്കിലും ശബ്ദിച്ചോ? എനിക്ക് പിടിയോടോ ഉമയോടോ അഭിപ്രായ വ്യതാസമില്ല. എനിക്ക് ഇപ്പോള്‍ ഉമയെ കാണാന്‍ പറ്റുന്നില്ല. ഉമയ്ക്ക് എന്നെയും. ഏഴ് പ്രാവശ്യം ജയിച്ചതാണ് പ്രശ്‌നം. തോറ്റവര്‍ക്ക് ഇപ്പോഴും സീറ്റുണ്ടെന്നും കെവി തോമസ് കഴിഞ്ഞ ദിവസം ഇടത് കണ്‍വെന്‍ഷനില്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസില്‍ എപ്പോഴും തമ്മിലടി, മഹാപ്രസ്ഥാനമാണെന്ന് പറയില്ല, തുറന്നടിച്ച് മല്ലിക സുകുമാരന്‍കോണ്‍ഗ്രസില്‍ എപ്പോഴും തമ്മിലടി, മഹാപ്രസ്ഥാനമാണെന്ന് പറയില്ല, തുറന്നടിച്ച് മല്ലിക സുകുമാരന്‍

cmsvideo
  തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയും ആംആദ്മിയും ബദലാകുമെന്ന് സാബു എം.ജേക്കബ് | Oneindia Malayalam
  Ernakulam
  English summary
  kv thomas says he dont go to ldf but sudhakaran's remarks on suspension are joke
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X