എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊഴിൽ വകുപ്പിന്റെ കരുതൽ!... അർദ്ധരാത്രി ഇൻഷുറൻസ് കാർഡ് നൽകി ബംഗാൾ സ്വദേശിക്ക് ചികിത്സ ഉറപ്പാക്കി!!

  • By Desk
Google Oneindia Malayalam News

ക​ള​മ​ശേ​രി: എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ളെ​ജി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലു​ള്ള പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക്ക് ചി​കി​ത്സാ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ തൊ​ഴി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ർ​ധ​രാ​ത്രി ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് ന​ൽ​കി. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ചി​ര​ഞ്ജി​ത് റോ​യി​ക്കാ​ണ് വ്യാ​ഴാ​ഴ്ച ഐ​സി​യു​വി​ലെ​ത്തി ജി​ല്ലാ തൊ​ഴി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും, ഇ​ൻ​ഷു​റ​ൻ​സ് ഐ​ടി സം​ഘ​വും ചേ​ർ​ന്ന് ആ​വാ​സ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​ക്കി കാ​ർ​ഡ് ന​ൽ​കി​യ​ത്.

ബിഎസ്പി എംഎൽഎയും കാലുമാറി: തിങ്കളാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പ് നിർണായകം, പിന്നിൽ മായാവതിയെന്ന്!!ബിഎസ്പി എംഎൽഎയും കാലുമാറി: തിങ്കളാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പ് നിർണായകം, പിന്നിൽ മായാവതിയെന്ന്!!

treatmentkochi-1

ചി​ര​ഞ്ജി​ത്ത് റോ​യി​ക്ക് പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ ചി​കി​ത്സി​ച്ചെ​ങ്കി​ലും അ​സു​ഖം മാ​റി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് അ​വി​ടെ ചി​കി​ത്സി​ക്കാ​ൻ സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത​തു കൊ​ണ്ട് മെ​ഡി​ക്ക​ൽ കോ​ളെ​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​യാ​ൾ ചോ​ര ഛര്‍ദ്ദി​ക്കു​ക​യും കൂ​ടു​ത​ൽ അ​വ​ശ​നാ​കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി പി​ആ​ര്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍കി​യെ​ന്നും ചി​കി​ത്സ​ക്ക് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വ​ഴി​യു​ണ്ടോ​യെ​ന്നും ആ​വാ​സ് വി​ഭാ​ഗ​ത്തി​ൽ അ​ന്വേ​ഷി​ച്ചു. എ​ന്നാ​ൽ ഇ​യാ​ൾ ആ​വാ​സ് എ​ന്‍റോ​ള്‍മെ​ന്‍റ് ന​ട​ത്തി​യി​ട്ടി​ല്ലാ​ലാ​യി​രു​ന്നു. പി​ന്നെ ദ്രു​ത ഗ​തി​യി​ലാ​യി​രു​ന്നു നീ​ക്ക​ങ്ങ​ള്‍. ആ​വാ​സ് കാ​ര്‍ഡ് വി​ത​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​റ​ണാ​കു​ളം ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫി​സ​ർ വി.​ബി.​ബി​ജു ആ​ശു​പ​ത്രി​യി​ലെ​ത്തി ഉ​ട​ന്‍ കാ​ര്‍ഡ് ന​ല്‍കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ക​യാ​യി​രു​ന്നു.
awaasinsurance-

രാ​ത്രി 10.30-ാടെ ​ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫി​സ് ജീ​വ​ന​ക്കാ​ര​ൻ കൃ​ഷ്ണ​പ്ര​സാ​ദ്, ആ​വാ​സ് കാ​ര്‍ഡ് വി​ത​ര​ണ ചു​മ​ത​ല​യു​ള്ള സ്മാ​ർ​ട്ട് ഐ​ടി സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജി​ൻ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രും ആ​ശു​പ​ത്രി​യി​ലെ​ത്തി. ആ​വാ​സ് പ​ദ്ധ​തി അം​ഗ​ത്വം ന​ൽ​കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച മൊ​ബൈ​ൽ യൂ​ണി​റ്റു​മാ​യാ​ണ് സം​ഘം മെ​ഡി​ക്ക​ൽ കോ​ളെ​ജി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന ചി​ര​ഞ്ജി​ത് റോ​യി​ക്ക് ഐ​സി​യു​വി​ൽ വെ​ച്ച് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കാ​ർ​ഡ് ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​വ​ർ വെ​ളു​പ്പി​ന് ഒ​രു മ​ണി​യോ​ടെ​യാ​ണ് ജോ​ലി പൂ​ർ​ത്തി​യാ​ക്കി ആ​ശു​പ​ത്രി​യി​ൽ നി​ന്നി​റ​ങ്ങി​യ​ത്. ഇ​തോ​ടെ ചി​ര​ഞ്ജി​ത്ത് റോ​യി​ക്ക് ഉ​റ​പ്പാ​ക്കാ​നാ​യി. 15000 രൂ​പ​യു​ടെ ചി​കി​ത്സാ സ​ഹാ​യ​വും 2 ല​ക്ഷം രൂ​പ​യ്ക്കു​ള്ള ജോ​ലി സ്ഥ​ല​ത്തെ അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സും ആ​വാ​സ് പ​ദ്ധ​തി അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്ഉ​റ​പ്പു ന​ൽ​കു​ന്നു​ണ്ട്

Ernakulam
English summary
Labour department gave insurance to West Bengal native on Mid night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X