ഇരുവൃക്കകളും തകരാറിലായ യുവതി ചികിത്സാ സഹായം തേടുന്നു
മൂവാറ്റുപുഴ: ഇരുവൃക്കകളും തകരാറിലായ യുവതി ചികിത്സാ സഹായം തേടുന്നു. മൂവാറ്റുപുഴ ആട്ടായം ചിറപ്പാട്ട് ആസാദ് മകള്‍ ഫെബിന ബാനു(27)ആണ് ഉദാരമദികളില്‍ നിന്നും ചികിത്സാ സഹായം തേടുന്നത്. അസുഖ ബാധയ തുടര്‍ന്ന് ഭര്‍ത്താവ് ഉപേക്ഷിച്ച ഫെബിന ബാനുവും, പിതാവും, മാതാവും അടങ്ങുന്ന കുടുംബം 41-വര്‍ഷമായിട്ട് വാടക വീട്ടിലാണ് താമസം.
ആഴ്ചയില്‍ രണ്ട് ഡയാലിസിസ് ചെയ്താണ് ഫെബിന ബാനുവിന്റെ ജിവന്‍ നിലനിര്‍ത്തുന്നത്. കൂലിപ്പണിക്കാരനായ പിതാവിന്റെ തുശ്ചമായ വരുമാനം കൊണ്ട് ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. ശസ്ത്ര ക്രിയക്കും തുടര്‍ ചികിത്സയ്ക്കുമായി 15-ലക്ഷം രൂപയോളം ചിലവ് വരും. ഉദാരമദികളുടെ സഹായം തേടുകയാണ് ഈ നിര്‍ദ്ധന കുടുംബം.

ഫെബിന ബാനുവിനെ സഹായിക്കുന്നതിനായി ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ ഫെബിനാ ബാനു ചികിത്സാ സഹായസമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്.മൂവാറ്റുപുഴ നഗരസഭാ കൗണ്‍സിലര്‍ പി.വൈ.നൂറുദ്ദീന്‍ ചെയര്‍മാനും, വി.പി.ജമാല്‍ കണ്‍വീനറും, സബീര്‍ മൂലയില്‍ ട്രഷററുമായി മൂവാറ്റുപുഴ ഫെഡറല്‍ ബാങ്ക് ഈസ്റ്റ് ശാഖയില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 19410100034214 ഐഎഫ്‌സി കോഡ് 0001941. ഫോണ്‍- 9961935656, 9847003636,












Click it and Unblock the Notifications