എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടയമ്പാടി ഭജന മഠം പട്ടയത്തിന്റെ സാധുത പരിശോധിക്കും; പട്ടികജാതി വര്‍ഗ കമ്മീഷന്‍

  • By Desk
Google Oneindia Malayalam News

കാക്കനാട്: ചൂണ്ടി വടയമ്പാടി ഭജന മഠം പുറമ്പോക്ക് ഭൂമിക്ക് നല്‍കിയ പട്ടയത്തിന്റെ സാധുത പരിശോധിക്കുമെന്ന് സംസ്ഥാന പട്ടികജാതി വര്‍ഗ കമീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി. പട്ടയം വ്യാജമാണെന്നാണ് കമീഷന്‍ സംശയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടയം നല്‍കിയതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇതുവരെ ഹാജരാക്കിയിട്ടില്ല. പട്ടയം ന്ല്‍കിയതിന്റെ രേഖകള്‍ താലൂക്ക്, വില്ലേജ് ഓഫിസുകളില്‍ ലഭ്യമാണെന്നിരിക്കെ ഇത് ഹാജരാക്കുന്നതിന് റവന്യു അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ പുറമ്പോക്ക് ഭൂമിക്ക് നല്‍കിയ പട്ടയം വ്യാജമാണെന്ന് സംശയിക്കാവുന്നതാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.

95 സെന്റ് മൈതാനത്ത് ആര്‍.ഡി.ഒ യുടെ അനുകൂല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിര്‍മിച്ച ചുറ്റുമതില്‍ പൊളിച്ചു നീക്കിയത് സംഘര്‍ഷാവസ്ഥ ക്ക് ഇടയാക്കിയിരുന്നു. എന്‍.എസ്സ്.എസ്സ് കരയോഗത്തിന് ഉന്നതോദ്യോഗസ്ഥര്‍ ഗൂഡാലോചന നടത്തി നല്‍കിയ പട്ടയം റദ്ദാക്കണമെന്ന് ആവശ്യ പ്പെട്ട് ദലിത് ഭൂ അവകാശ സമര മുന്നണിയാണ് കമീഷനെ സമീപിച്ചത്. പ്രദേശത്തെ ദലിത് കോളനി നിവാസികള്‍ തലമുറകളായി ഉപയോഗിക്കുന്ന പൊതു സ്ഥലം കൈവശപ്പെടുത്തി കെട്ടിയ മതില്‍ പൊളിച്ച് നീക്കിയ നാട്ടുകാര്‍ സമരസമതിയുടെ നേതൃത്വത്തില്‍ മാസങ്ങളായി സമരം നടത്തിയിരുന്നു.

news

മൈതാനത്തിന് നല്‍കിയ പട്ടയം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ മതില്‍ കെട്ടുകയോ മറ്റ് നിര്‍മാണ പ്രവര്‍ ത്തനങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന കലക്ടറുടെ കര്‍ശ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷാവ്‌സഥക്ക് അയവുണ്ടായത്. പ്രദേശത്തെ ഭൂരിപക്ഷം വരുന്ന ദലിത് സമുദായ അംഗങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന പൊതു സ്ഥലം ഏതെങ്കിലും ഒരു സമുദായ സംഘനക്ക് തീറെഴുതാനുള്ള ശ്രമം അംഗീരിക്കരുതെന്നാണ് ഭൂ അവകാശ മുന്നണിയുടെ നിലപാട്.

Ernakulam
English summary
Land documents of Vadayambadi Bhajan mutt may be checked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X