Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമകൊച്ചിയിൽ പി രാജീവിന്‍റെ പര്യടനത്തിന് തുടക്കം; കൊ​ച്ചി​യു​ടെ സ്‌​നേ​ഹം ക​ട​ലോ​ളം ഏ​റ്റു​വാ​ങ്ങി പി രാജീവ്

മ​ട്ടാ​ഞ്ചേ​രി : കൊ​ച്ചി​യു​ടെ സ്‌​നേ​ഹം ക​ട​ലോ​ളം ഏ​റ്റു​വാ​ങ്ങി എ​റ​ണാ​കു​ളം ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി പി. ​രാ​ജീ​വി​ന്‍റെ കൊ​ച്ചി നി​യോ​ജ​ക മ​ണ്ഡ​ല പ​ര്യ​ട​നം. ത​ന്‍റെ മ​ണ്ഡ​ല​ത്തി​ല്‍ കാ​ത്തു നി​ന്ന കെ.​ജെ. മാ​ക്സി എം​എ​ല്‍എ​യ്ക്കും മ​ണ്ഡ​ലം ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ റി​യാ​ദി​നു​മൊ​പ്പം തോ​പ്പും​പ​ടി സെ​ന്‍റ് ജോ​സ​ഫ് കോ​ളേ​ജ് സ​ന്ദ​ര്‍ശ​ന​ത്തോ​ടെ​യാ​ണ് പി. ​രാ​ജീ​വി​ന്‍റെ ഇ​ന്ന​ല​ത്തെ കൊ​ച്ചി മ​ണ്ഡ​ല പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്.

തോ​പ്പും​പ​ടി ഔ​വ​ര്‍ ലേ​ഡി കോ​ണ്‍വ​ന്‍റി​ലെ​ത്തി​യ സ്ഥാ​നാ​ര്‍ത്ഥി​യെ കാ​ഴ്ച ന​ഷ്ട​മാ​യ മു​തി​ര്‍ന്ന സി​സ്റ്റ​ര്‍ വെ​റോ​ണി​ക്ക സ്‌​നേ​ഹ​ചും​ബ​നം ന​ല്‍കി സ്വീ​ക​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ എ​ല്‍ ഡി ​എ​ഫ് സ്ഥാ​നാ​ര്‍ഥി പി ​രാ​ജീ​വി​ന് കൊ​ച്ചി നി​യോ​ജ​ക മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​ല്‍ ഉ​ജ്ജ​ല സ്വീ​ക​ര​ണം. കെ ​ജെ മാ​ക്‌​സി എം ​എ​ല്‍ എ​യ്ക്കും മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റി​യാ​ദി​നു​മൊ​പ്പം തോ​പ്പും​പ​ടി സെ​ന്റ് ജോ​സ​ഫ് കോ​ളേ​ജ് സ​ന്ദ​ര്‍ശ​ന​ത്തോ​ടെ​യാ​ണ് പി ​രാ​ജീ​വി​ന്റെ ഇ​ന്ന​ല​ത്തെ കൊ​ച്ചി മ​ണ്ഡ​ല പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്.

P Rajeev

തോ​പ്പും​പ​ടി ഔ​വ​ര്‍ ലേ​ഡി കോ​ണ്‍വ​ന്റി​ലെ​ത്തി​യ സ്ഥാ​നാ​ര്‍ത്ഥി​യെ മു​തി​ര്‍ന്ന സി​സ്റ്റ​ര്‍ വെ​റോ​ണി​ക്ക സ്നേ​ഹ​ചും​ബ​നം ന​ല്‍കി സ്വീ​ക​രി​ച്ചു. വീ​ടി​ല്ലാ​ത്ത നൂ​റ് കു​ടും​ബ​ങ്ങ​ള്‍ക്ക് അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് വെ​ച്ച് ന​ല്‍കി​യ സി​സ്റ്റ​ര്‍ ലി​സി ച​ക്കാ​ല​ക്ക​ലി​ന്‍റേ​യും ഔ​വ​ര്‍ ലേ​ഡീ​സ് സ്‌​കൂ​ളി​ന്റെ​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മാ​തൃ​ക​പ​ര​മാ​ണെ​ന്ന് രാ​ജീ​വ് പ​റ​ഞ്ഞു. കോ​ണ്‍വ​ന്റി​ലെ ഏ​തു കാ​ര്യ​ത്തി​നും ഓ​ടി​യെ​ത്താ​റു​ള്ള രാ​ജീ​വ് ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലെ ഒ​രു അം​ഗ​ത്തെ​പ്പോ​ലെ​യാെ​ണ​ന്ന് പ​റ​ഞ്ഞ ക​ന്യാ​സ്ത്രീ​ക​ള്‍ വി​ജ​യാ​ശം​സ​ക​ള്‍ നേ​ര്‍ന്ന്, അ​നു​ഗ്ര​ഹി​ച്ച് രാ​ജീ​വി​നെ യാ​ത്ര​യാ​ക്കി.

അ​ഖി​ല കേ​ര​ള ധീ​വ​ര സ​ഭ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പി ​കെ സു​ധാ​ക​ര​ന്‍, പ്ര​ശ​സ്ത ഗാ​യ​ക​ന്‍ അ​ഫ്സ​ല്‍, കൊ​ച്ച​ങ്ങാ​ടി ചെ​മ്പി​ട്ട പ​ള്ളി ഇ​മാം മു​ഹ​മ്മ​ദ് ഹു​സ്സൈ​ന്‍ മ​ദ​നി എ​ന്നി​വ​രെ പി. ​രാ​ജീ​വ് സ​ന്ദ​ര്‍ശി​ച്ചു.​മ​ട്ടാ​ഞ്ചേ​രി ജൂ​ത​തെ​രു​വി​ലൂ​ടെ​യു​ള്ള പ​ര്യ​ട​ന​ത്തി​നി​ട​യി​ല്‍ ജ​മ്മു​കാ​ശ്മീ​ര്‍ ശ്രീ​ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ള്‍ പി. ​രാ​ജീ​വി​നൊ​പ്പം സെ​ല്‍ഫി​യെ​ടു​ക്കു​ക​യും വി​ജ​യാ​ശം​സ​ക​ള്‍ നേ​രു​ക​യും ചെ​യ്തു.​ഫോ​ര്‍ട്ട് കൊ​ച്ചി​യി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്കൊ​പ്പം ചീ​ന​വ​ല വ​ലി​ച്ച് പി​ട​യ്ക്കു​ന്ന മീ​ന്‍ വ​ല​യി​ലാ​ക്കി.

രാ​ജീ​വി​ന്‍റെ സ്ഥാ​നാ​ര്‍ത്ഥി​ത്വ​ത്തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഫ്ര​ഞ്ച് സ്വ​ദേ​ശി ഒ​ഹേ​ലി​യ ക്രൂ​സും ഭാ​ര്യ യു​വാ​ന​യും രാ​ജീ​വി​ന് വി​ജ​യാ​ശം​സ​ക​ള്‍ നേ​ര്‍ന്നു. ഫോ​ര്‍ട്ട് കൊ​ച്ചി പി.​ഡ​ബ്ല്യു.​ഡി ഗ​സ്റ്റ് ഹൗ​സി​ല്‍ ഓ​ള്‍ കേ​ര​ള ഹോം ​സ്‌​റ്റേ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ രാ​ജീ​വി​നെ സ്വീ​ക​രി​ച്ചു. ഹോം ​സ്‌​റ്റേ മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ളു​ന്ന​യി​ച്ച അ​വ​രോ​ട് എം.​പി​യാ​യാ​ല്‍ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് ശ്ര​മ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും ഒ​റ്റ​ക്കെ​ട്ടാ​യി ന​മു​ക്ക് മു​ന്നേ​റാ​മെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.

കൊ​ച്ചി​ന്‍ ബി​നാ​ലെ, സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍വ​ന്‍റ് അ​ത്തി​പ്പൊ​ഴി, ആ​ന്‍റ​പ്പ​ന്‍ ഓ​ള്‍ഡേ​ജ് ഹോം ​അ​ത്തി​പ്പൊ​ഴി, സെ​ന്‍റ് ഫ്രാ​ന്‍സി​സ് ച​ര്‍ച്ച് ക​രു​വേ​ലി​പ്പ​ടി, സാ​ന്‍ജോ ഭ​വ​ന്‍ ചു​ള്ളി​ക്ക​ല്‍, സെ​ന്‍റ് ആ​ഗ്ന​സ് കോ​ണ്‍വ​ന്‍റ് പാ​ണ്ടി​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലും ഗ​സ​ല്‍ ഗാ​യ​ക​ന്‍ ഉ​മ്പാ​യി​യു​ടെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ അ​ഭീ​സ ഉ​മ്മ​യെ​യും പി. ​രാ​ജീ​വ് സ​ന്ദ​ര്‍ശി​ച്ചു.

എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ത്ഥി പി. ​രാ​ജീ​വ് ബി​നാ​ലെ വേ​ദി​യി​ലെ​ത്തി. പ്ര​ശ​സ്ത ഇ​ന്ത്യ​ന്‍ ചി​ത്ര​കാ​ര​നും കൊ​ച്ചി​ന്‍ ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബോ​സ് കൃ​ഷ്ണ​മാ​ചാ​രി രാ​ജീ​വി​ന് വി​ജ​യാ​ശം​സ​ക​ള്‍ നേ​ര്‍ന്നു. ക​ലാ​പ​ര​മാ​യും സാം​സ്‌​കാ​രി​ക​മാ​യും അ​റി​വു​ള്ള പി. ​രാ​ജീ​വി​നെ​പ്പോ​ലെ​യു​ള്ള​വ​രു​ടെ വി​ജ​യം അ​ഭി​മാ​ന​മാ​കു​ന്ന കാ​ര്യ​മാ​ണെ​ന്ന് ബോ​സ് കൃ​ഷ്ണ​മാ​ചാ​രി പ​റ​ഞ്ഞു.

കൊ​ച്ചി നി​യോ​ജ​ക മ​ണ്ഡ​ലം പ​ര്യ​ട​ന​ത്തി​നി​ടെ ബി​നാ​ലെ സ​ന്ദ​ര്‍ശി​ച്ച രാ​ജീ​വി​നെ ബോ​സ് കൃ​ഷ്ണ​മാ​ചാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു. ഒ​രു​മി​ച്ച് ഫോ​ട്ടോ​യെ​ടു​ത്ത് ക​ലാ​സൃ​ഷ്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+