എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലുവ പിടിക്കാൻ എൽഡിഎഫ്: അങ്കത്തിന് കോൺഗ്രസ് നേതാവിന്റെ മരുമകൾ, ആരാണ് ഷെൽന നിഷാദ്?

Google Oneindia Malayalam News

കൊച്ചി: യുഡിഎഫ് ആധിപത്യമുറപ്പിച്ച ആലുവ മണ്ഡലം പിടിക്കാൻ പുതിയ തന്ത്രവുമായി എൽഡിഎഫ്. കോൺഗ്രസ് നേതാവിന്റെ മരുകളെ ഇറക്കിയാണ് എൽഡിഎഫ് അങ്കം കുറിച്ചിട്ടുള്ളത്. 26 വര്‍ഷം ആലുവ എംഎല്‍എയായിരുന്ന കെ മുഹമ്മദാലിയുടെ മരുമകളായ ഷെല്‍ന നിഷാദാണ് ഇത്തവണത്തെ എൽഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ഥി.

രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്;കെസി ജോസഫും ഹസ്സനും ഉള്‍പ്പടെ 10 ലേറെ നേതാക്കള്‍ക്ക് സീറ്റ് നല്‍കില്ലരണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്;കെസി ജോസഫും ഹസ്സനും ഉള്‍പ്പടെ 10 ലേറെ നേതാക്കള്‍ക്ക് സീറ്റ് നല്‍കില്ല

ബിജെപിയുടെ വെല്ലുവിളി സ്വീകരിച്ച് മമതാ ബാനര്‍ജി, നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

 യോജിച്ചുപോകുന്നത്

യോജിച്ചുപോകുന്നത്

എല്ലാവര്‍ക്കും വ്യക്തിപരമായ രാഷ്ട്രീയമുണ്ടെന്നും തന്റെ രീതിയുമായി യോജിച്ചുപോകുന്ന സര്‍ക്കാരാണ് ഇതെന്നുമാണ് ഷെല്‍നയ്ക്ക് പറയാനുള്ളത്. അതേ സമയം തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറപ്പായതോടെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുപാട് പേര് തന്നെ വിളിച്ച് പിന്തുണ നല്‍കിയിട്ടുണ്ടെന്നും ഷെല്‍ന പറയുന്നു. എന്നാൽ പാർട്ടിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും രണ്ട് ദിവസം മുമ്പ് ഷെൽന പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം.

പുതിയ മേൽവിലാസത്തിൽ

പുതിയ മേൽവിലാസത്തിൽ

ആര്‍ക്കിടെക്റ്റാണ് തൃശൂര്‍ ഒരുമനയൂര്‍ സ്വദേശിയായ ഷെല്‍ന. തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്ന് ബിആർക്ക് പൂർത്തിയാക്കിയ അവർ കൊച്ചിയിലെ എസ്എൻ ആർക്കിടെക്ടിന്‍റെ മേധാവിയായി പ്രവർത്തിച്ച് വരികയാണ്. അങ്കാൻസ് ഗ്രൂപ്പ് ഡയറക്ടർ നിഷാദ് അലിയാണ് ഷെൽനയുടെ ഭർത്താവ്.

 എന്തുകൊണ്ട് സ്ഥാനാർത്ഥിത്വം

എന്തുകൊണ്ട് സ്ഥാനാർത്ഥിത്വം



യുഡിഎഫ് സ്ഥാനാര്‍ഥിയായി ഇത്തവണയും സിറ്റിംഗ് എംഎൽഎ അന്‍വര്‍ സാദത്താണ് മത്സരിക്കുക. ഷെൽനയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പാർട്ടിയിലെ പ്രാദേശിക ഘടകത്തിൽ നിന്ന് എതിർപ്പ് ഉയർന്നെങ്കിലും കോൺഗ്രസ് നേതാവ് മുഹമ്മദലിയുടെ മരുമകളെന്ന പദവി നിഷ്പക്ഷ വോട്ടുകളെ പാർട്ടിയിലേക്ക് ആകർഷിക്കുമെന്ന് കണ്ടാണ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്.

 സ്ത്രീ പ്രാതിനിധ്യം

സ്ത്രീ പ്രാതിനിധ്യം

മികച്ച സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ളതാണ് സിപിഐഎം പുറത്തിറക്കിയിട്ടുള്ള സ്ഥാനാര്‍ഥി പട്ടിക. നിലവിലെ രണ്ട് മന്ത്രിമാരടക്കം 12 വനിതകളാണ് സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടികയിലുള്ളത്. ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ ഇത്തവണയും മട്ടന്നൂരില്‍ നിന്നാണ് മത്സരിക്കുന്നത്. ഇതേ മന്ത്രിയഭയിലെ തന്നെമന്ത്രിയായ ജെ മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയില്‍ നിന്നും ജനവധി തേടും. കൊയിലാണ്ടി മണ്ഡലത്തിൽ നിന്നും കാനത്തില്‍ ജമീലയും കൊങ്ങാട് നിന്നും ശാന്തകുമാരിയും മത്സരിക്കുമെന്നാണ് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ വ്യക്തമാക്കിയിട്ടുള്ളത്.

 ഇരിങ്ങാലക്കുടയിലും ആറന്മുളയിലും

ഇരിങ്ങാലക്കുടയിലും ആറന്മുളയിലും

ഇരിഞ്ഞാലക്കുടയില്‍ എം വിജയരാഘവന്റെ ഭാര്യ ഡോ ആര്‍ ബിന്ദു, ആറന്മുളയിൽ വീണാ ജോര്‍ജ്, ആറ്റിങ്ങല്‍ ഒഎസ് അംബിക, കായംകുളത്ത് യു പ്രതിഭ, വണ്ടൂരില്‍ പി മിഥുന, വേങ്ങരയില്‍ നിന്നും പി ജിജി അരൂരില്‍ ദെലീമ ജോജോ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് വനിതകള്‍. ആറ്റിങ്ങലില്‍ ബി സത്യനെ മത്സരിപ്പിക്കുമെന്നുള്ള ചർച്ചകളാണ് നടന്നിരുന്നതെങ്കിലും ഒഎസ് അംബികയെ മത്സരിപ്പിക്കാമെന്ന് പാർട്ടി തീരുമാനിക്കുകയായിരുിന്നു. എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുകയായിരുന്നു.

ക്യൂട്ട് ആൻഡ് ഹോട്ട് അനന്യ പാണ്ഡെ- ചിത്രങ്ങൾ കാണാം

പെരിന്തൽമണ്ണയിൽ അലി തെറിക്കും?പകരം കെഎം ഷാജി?കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞ്?അപ്രതീക്ഷിത നീക്കവുമായി ലീഗ്പെരിന്തൽമണ്ണയിൽ അലി തെറിക്കും?പകരം കെഎം ഷാജി?കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞ്?അപ്രതീക്ഷിത നീക്കവുമായി ലീഗ്

പുറംതിരിഞ്ഞ് സുരേഷ് ഗോപി; വെട്ടിലായി ബിജെപി നേതൃത്വം... വച്ചുനീട്ടിയത് 3 മണ്ഡലങ്ങള്‍, ഞാന്‍ തിരക്കില്‍...പുറംതിരിഞ്ഞ് സുരേഷ് ഗോപി; വെട്ടിലായി ബിജെപി നേതൃത്വം... വച്ചുനീട്ടിയത് 3 മണ്ഡലങ്ങള്‍, ഞാന്‍ തിരക്കില്‍...

Ernakulam
English summary
Kerala Assembly Election 2021: LDF field Congress leader's daughter in law Shelna Nishad from Alua constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X