എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്ത് വര്‍ഷത്തിന് ശേഷം കൊച്ചി എല്‍ഡിഎഫ് തിരികെ പിടിക്കും? യുഡിഎഫിന് ആശങ്കയായി വോട്ട് ചോര്‍ച്ച

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയില്‍ പൊതുവെ മികച്ച പോളിങ് രേഖപ്പെടുത്തിയപ്പോഴും കൊച്ചി കോര്‍പ്പറേഷനില്‍ ഇത്തവണ പോളിങ് വലിയ രീതിയില്‍ കുറഞ്ഞു. ജില്ലയിലെ ആകെ 76.98 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ കോര്‍പ്പറേഷനില്‍ ഇത് 61.82 ശതമാനം മാത്രമാണ്. ഇതോടെ കൊച്ചി കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തുകയെ ലക്ഷ്യത്തോടെ ഇറങ്ങിയ യുഡിഎ​ഫിനുള്ളില്‍ വലിയ ആശങ്കയാണ് ഉള്ളത്. യുഡിഎഫ് കേന്ദ്രങ്ങളില്‍ വോട്ടിങ് ശതമാനം വലിയ തോതില്‍ കുറഞ്ഞതോടെ പത്ത് വര്‍ഷത്തിന് ശേഷം കോര്‍പ്പറേഷന്‍ ഭരണം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

കൊച്ചി കോര്‍പ്പറേഷന്‍

കൊച്ചി കോര്‍പ്പറേഷന്‍

2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 37 സീറ്റ് നേടിയായിരുന്നു കോര്‍പ്പറേഷനില്‍ യുഡിഎഫ് അധികാരത്തിലെത്തിയത്. 34 സീറ്റുകള്‍ നേടി എല്‍ഡിഎഫ് തൊട്ടു പിറകിലെത്തി. ബിജെപിക്ക് 2 സീറ്റുകള്‍ ലഭിച്ചു. മേയര്‍ സൗമിനി ജയിന്‍റെ നേതൃത്വത്തിലുള്ള കോര്‍പ്പറേഷന്‍ ഭരണ സമിതിക്കെതിരായ ഭരണ വിരുദ്ധ വികാരം പ്രധാനം വിഷയമാക്കിയായിരുന്നു ഇടത് പ്രചാരണം.

യുഡിഎഫ് വാര്‍ഡുകളില്‍

യുഡിഎഫ് വാര്‍ഡുകളില്‍

കഴഞ്ഞ തവണ ചുരുങ്ങിയ വോട്ടുകള്‍ക്ക് യുഡിഎഫ് വിജയിച്ച വാര്‍ഡുകളില്‍ എല്‍ഡിഎഫ് പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് സിറ്റിങ് വാര്‍ഡുകളില്‍ പോളിങ് ശതമാനം കുറഞ്ഞതും എല്‍ഡിഎഫിന് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. തങ്ങളുടെ വോട്ടുകള്‍ പരമാവധി പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

പത്ത് ഡിവിഷനുകളില്‍

പത്ത് ഡിവിഷനുകളില്‍

കോര്‍പ്പറേഷനിലെ പത്ത് ഡിവിഷനുകളില്‍ ഇത്തവണ പോളിങ് 55 ശതമാനത്തില്‍ താഴെ പോയി. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഏകദേശം 10 ശതമാനം കുറവാണിത്. ഇതില്‍ 9 വാര്‍ഡുകളും യുഡിഎഫിന്‍റെ സിറ്റിങ് വാര്‍ഡുകളാണ് എന്നുള്ളതാണ് അവരുടെ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതും എല്‍ഡിഎഫ് പ്രതീക്ഷകള്‍ ഉയര്‍ത്തുന്നത്. ഇവിടുത്തെ ഫലം കോര്‍പ്പറേഷന്‍ ഭരണം ആര് പിടിക്കും എന്നതില്‍ നിര്‍ണ്ണായകമാവും.

എറണാകുളം നോര്‍ത്ത്

എറണാകുളം നോര്‍ത്ത്

അയ്യപ്പന്‍കാവ് ഡിവിഷനില്‍ ആകെ വോട്ടുകള്‍ 4052 ആണ്. ഇതില്‍ പോള്‍ ചെയ്തത് 2212 പേര്‍ മാത്രം. വോട്ടിങ് ശതമാനം 54.59. എറണാകുളം നോര്‍ത്ത് - 52.89 %, ആകെ വോട്ടുകള്‍ - 5,358, പോള്‍ ചെയ്തത് - 2,830. എറണാകുളം സൗത്ത് - 43.84 %, ആകെ വോട്ടുകള്‍ - 4,473, പോള്‍ ചെയ്തത് - 1,961. ഗാന്ധിനഗര്‍ - 54.97 %, ആകെ വോട്ടുകള്‍ - 7,799
പോള്‍ ചെയ്തത് - 4,287.

പനമ്പിള്ളി നഗര്‍

പനമ്പിള്ളി നഗര്‍

ഗിരിനഗര്‍ - 44.81 %, ആകെ വോട്ടുകള്‍ - 4,242, പോള്‍ ചെയ്തത് - 1,901. ഐലന്‍ഡ് സൗത്ത്- 29.59 %, ആകെ വോട്ടുകള്‍-4,440, പോള്‍ ചെയ്തത് - 1,314. കടവന്ത്ര - 54.42 %, ആകെ വോട്ടുകള്‍ - 7,451, പോള്‍ ചെയ്തത് - 4,055. കലൂര്‍ സൗത്ത് - 49.75 %, ആകെ വോട്ടുകള്‍ - 5,542, പോള്‍ ചെയ്തത് - 2,757. പനമ്പിള്ളി നഗര്‍ - 51.93 %, ആകെ വോട്ടുകള്‍ - 4,545 പോള്‍ ചെയ്തത് - 2,360. പെരുമാനൂര്‍ - 52.34 %, ആകെ വോട്ടുകള്‍ - 6,354, പോള്‍ ചെയ്തത് - 3,326

ബുദ്ധിമുട്ടിലാക്കും

ബുദ്ധിമുട്ടിലാക്കും

ഇത്തരത്തില്‍ വലിയ തോതില്‍ വോട്ടര്‍മാര്‍ ബൂത്തിലെത്താന്‍ മടി കാണിച്ചത് യുഡിഎഫിന്റെ സീറ്റ് നിലനിര്‍ത്തല്‍ ബുദ്ധിമുട്ടിലാക്കുമെന്ന് മുന്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. സാഹചര്യങ്ങള്‍ എത്ര പ്രതികൂലമായാലും 43 സീറ്റുകളോളം നേടി യുഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. എന്നാല്‍ 45 ലേറെ സീറ്റുകള്‍ നേടി അധികാരം പിടിക്കുമെന്നാണ് ഇടതിന്‍റെ അവകാശ വാദം.

കോടതിയില്‍ നിന്നും പോലും

കോടതിയില്‍ നിന്നും പോലും

2015ല്‍ തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് ഭരണ സമിതിയ്‌ക്കെതിരെ കോടതിയില്‍ നിന്നും പോലും രൂക്ഷ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ചെറിയ മഴയില്‍ പോലും നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായി വീടുകളും റോഡുകളും വെള്ളത്തിലാകുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നില്ലെന്നായിരുന്നു പ്രധാന പരാതികളിലൊന്ന്. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കുകളും മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും യുഡിഎഫിന് തിരിച്ചടിയായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

പത്ത് വര്‍ഷത്തിന് ശേഷം

പത്ത് വര്‍ഷത്തിന് ശേഷം

പത്ത് വര്‍ഷത്തിന് ശേഷം കൊച്ചി കോര്‍പ്പറേഷന്‍ ഭരണം ഇടതിന്‍റെ കൈകളില്‍ എത്തുമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു. 1979 മുതല്‍ 2010 വരെയുള്ള 31 വര്‍ഷം കൊച്ചി കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫിന് സ്വന്തമായിരുന്നു. 2010ല്‍ ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് അധികാരം പിടിച്ചെടുത്തു. 2015ലും യുഡിഎഫ് അധികാരം നിലനിര്‍ത്തി.

മുസ്ലിം ലീഗും

മുസ്ലിം ലീഗും

യുഡിഎഫില്‍ 74 സീറ്റുകളില്‍ 64 ഇടത്തും കോണ്ഗ്രസാണ് ഇത്തവണ മത്സരിക്കുന്നത്. ആറ് സീറ്റുകളില്‍ മുസ്ലിം ലീഗും മത്സരിക്കുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം 3 സീറ്റിലും ആര്‍എസ്പി ഒരു സീറ്റിലും ജനവിധി തേടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ 48 പേരും പുതുമുഖങ്ങളാണ്. യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളായി 11 പേരും രംഗത്തുണ്ടായിരുന്നു.

സിപിഎം മത്സരിക്കുന്നത്

സിപിഎം മത്സരിക്കുന്നത്

മറുവശത്ത് എല്‍ഡിഎഫില്‍ 56 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. സിപിഐ എട്ട് സീറ്റിലും കേരള കോൺ​ഗ്രസ് മാണി വിഭാ​ഗം മൂന്ന് സീറ്റുകളിലുംഎൻസിപിയും ജനതാദള്‍ എസും രണ്ട് വീതം സീറ്റുകളിലും മത്സരിച്ചു. കോൺ​ഗ്രസ് എസ്, സിപിഐഎംഎൽ റെഡ് ഫ്ലാ​ഗ്, ഐഎൻഎൽ എന്നീ പാ‍ർട്ടികൾ ഒരോ സീറ്റിലും ജനവിധി തേടി

Recommended Video

cmsvideo
ജനവിധി നാളെയറിയാം, 16 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ | Oneindia Malayalam

262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കാം

Ernakulam
English summary
LDF to take back Kochi Corporation after 10 years; says district leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X