Get Updates
Get notified of breaking news, exclusive insights, and must-see stories!

കവളങ്ങാട് പഞ്ചായത്തില്‍ ഭരണം പിടിച്ച് എല്‍ഡിഎഫ്; വൈസ് പ്രസിഡന്റിനെതിരെ വീണ്ടും അവിശ്വാസം

കൊച്ചി: എറണാകുളത്തെ കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ച് എല്‍ഡിഎഫ്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ അംഗങ്ങളുടെ എല്‍ഡിഎഫ് ഭരണം പിടിച്ചത്. കോണ്‍ഗ്രസ് വിമതന്‍ സിബി മാത്യൂസാണ് പുതിയ പ്രസിഡന്റ്. അതേസമയം കോണ്‍ഗ്രസിലെ ധാരണപ്രകാരം നിലവിലെ പ്രസിഡന്റ് രാജി വെച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ മുസ്ലീം ലീഗിന്റെ ഒരു വോട്ട് അസാധുവായി.

ഇതിനിടെ വൈസ് പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് വീണ്ടും അവിശ്വാസ പ്രമേയം നല്‍കി. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്നാണ് പുതിയ നീക്കങ്ങളുമായി എല്‍ഡിഎഫ് രംഗത്തെത്തിയത്.18 അംഗ ഭരണസമിതിയാണ് കവളങ്ങാടുള്ളത്. യുഡിഎഫിന് സ്വതന്ത്ര അംഗം ഉള്‍പ്പെടെ ഏഴും, എല്‍ഡിഎഫിന് എട്ടും അംഗങ്ങളാണ് ഉള്ളത്. ഇതിനൊപ്പം മൂന്ന് വിമതരുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്.

cpm-congress

നേരത്തെ യുഡിഎഫ് ഭരണം പിടിച്ചത് ഒരു സ്വതന്ത്ര അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ്. വൈസ് പ്രസിഡന്റ് ജിന്‍സിയ ബിജുവിനെതിരെയാണ് കോണ്‍ഗ്രസ് വിമതരുടെ സഹായത്തോടെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസിലെ വിമത നീക്കത്തിന് നേതൃത്വം നല്‍കിയ എംകെ വിജയന്‍ ഇത്തവണ നോട്ടീസില്‍ ഒപ്പിട്ടിട്ടില്ല. കഴിഞ്ഞ പതിനിഞ്ചിനാണ് കോണ്‍ഗ്രസിന്റെ നാല് വിമതരും എല്‍ഡിഎഫും ചേര്‍ന്ന് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസ നോട്ടീസ് നല്‍കിയത്.

അതേസമയം നോട്ടീസ് കൈപ്പറ്റിയതിലെ സാങ്കേതിക പിഴവ് കാരണം തിങ്കളാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ചയ്ക്ക് മുമ്പേ നോട്ടീസും, നടപടിക്രമവും റദ്ദാക്കി. ബിഡിഒയ്ക്ക് നല്‍കേണ്ട നോട്ടീസ് ജോയിന്റ് ബിഡിഒയ്ക്ക് നല്‍കിയതിനാല്‍ നിയമപ്രാബല്യമില്ലെന്ന് കണ്ടെത്തിയതിനായിരരുന്നു നടപടി. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച്ച വീണ്ടും അവിശ്വാസ നോട്ടീസ് നല്‍കി വിമതരും എല്‍ഡിഎഫും നിലപാട് കടുപ്പിച്ചത്.

സ്വതന്ത്ര അംഗമായ ജിന്‍സിയ ബിജു യുഡിഎഫ് പിന്തുണയിലാണ് വൈസ് പ്രസിഡന്റായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ജിന്‍സിയ 9 അംഗങ്ങളുള്ള യുഡിഎഫിനെ പിന്തുണച്ചു.നേരത്തെ എംകെ വിജയനെ പ്രസിഡന്റാക്കി ഭരണം പിടിക്കാനായിരുന്നു എല്‍ഡിഎഫ് ആദ്യ ഘട്ടത്തില്‍ ആലോചിച്ചത്. എന്നാല്‍ വിജയന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് തിരിച്ചെത്തുകയായിരുന്നു.

വിജയനെ പ്രസിഡന്റാക്കി ഭരണം നിലനിര്‍ത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനം.അതേസമയം മറ്റ് മൂന്ന് പേരെയും അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിച്ചില്ല. വിപ്പ് ലംഘിക്കുന്ന അംഗങ്ങള്‍ക്കെതിരെ കൂറുമാറ്റ നിരോധ നിയമപ്രകാരം അയോഗ്യതാ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ എല്‍ഡിഎഫ് കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ തുടരാനാവുമെന്ന പ്രതീക്ഷയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+