കൊച്ചിയുടെ ശബ്ദത്തില്‍ സാംസ്കാരിക വൈവിധ്യത്തിന്റെ പ്രതിഫലനം: ലീസ പ്രെംക
കൊച്ചി: കൊച്ചിയുടെ സാംസ്കാരിക വൈവിദ്ധ്യം ഇവിടുത്തെ ശബ്ദങ്ങളിലൂടെ പ്രതിഫലിക്കുന്നുണ്ടെന്ന് പ്രശസ്ത ജര്‍മ്മന്‍ കലാകാരി ലീസ പ്രെംക. കൊച്ചി ബിനാലെ ഫൗണ്ടേഷന് ഫോര്‍ട്ട് കൊച്ചി പെപ്പര്‍ ഹൗസില്‍ സംഘടിപ്പിച്ച സംഭാഷണ പരിപാടിയായ ലെറ്റ്സ് ടോക്കില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പ്രകൃതിയുടെ ഭാഗമെന്ന നിലയില്‍ അതിന്റെ ചംക്രമണം തന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. കൊച്ചിയുടെ തെരുവുകളിലൂടെ ശബ്ദവൈവിദ്ധ്യം തേടി അലഞ്ഞു നടക്കുമ്പോള്‍ ഭിന്നമായ നിരവധി സ്വരങ്ങളാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ഈ പ്രദേശത്തിന്റെ സാംസ്കാരിക വൈവിദ്ധ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പെപ്പര്‍ഹൗസ് ആര്‍ട്ട് റെസിഡന്‍സി പരിപാടിയുടെ ഭാഗമായി ലീസ കൊച്ചിയിലുണ്ട്. ബംഗളുരുവിലെ ഗോയിഥെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റെസിഡന്‍സി പരിപാടിയ്ക്കായാണ് അവര്‍ ഇന്ത്യയിലെത്തിയത്.

ശബ്ദപ്രതിഷ്ഠാപനത്തിലൂടെ കൊച്ചിയുടെ സാംസ്കാരിക പൈതൃകത്തെ അടയാളപ്പെടുത്താന്‍ ശ്രമിച്ച ലീസ, സിങ്ങിംഗ് പാറ്റേണ്‍സ് എന്നാണ് തന്റെ സൃഷ്ടിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട ശബ്ദോപകരണങ്ങളെ തന്റെ പ്രതിഷ്ഠാപനത്തില്‍ ലീസ സമന്വയിപ്പിച്ചിരിക്കുന്നു. ഓരോ പ്രദേശത്തിനുമനുസരിച്ചാണ് ഇവ ഒരുക്കിയിരിക്കുന്നത്.
എല്ലാ കാഴ്ചയിലും തനിക്ക് ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നവര്‍ പറഞ്ഞു. മഴയുടെ ശബ്ദം തന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്, സ്റ്റീല്‍, അലുമിനിയം, എന്നിവ കൊണ്ടാണ് ഈ പ്രതിഷ്ഠാപനം നിര്‍മ്മിച്ചിരിക്കുന്നത്.
കൊച്ചിയുടെ പരിഛേദമാണ് പെപ്പര്‍ ഹൗസ്. സന്ദര്ശനത്തിനായെത്തുന്നവര് ഇവിടെ അവശേഷിപ്പിക്കുന്ന സാംസ്കാരിക പൈതൃകത്തെയാണ് താന്‍ തിരിച്ചറിയാന്‍ ശ്രമിച്ചത്. ഇതിലെ സങ്കലനം അത്ഭുതപ്പെടുത്തുന്നതാണ്. വളരെ ശക്തമായ പൈതൃകം കാണാന്‍ സാധിക്കുമ്പോള്‍ തന്നെ സ്ഥായിയായ മാറ്റവും ഇതില്‍ ദര്ശിക്കാനാകാം. എല്ലാ മതങ്ങളുടെയും സംസ്കാരങ്ങളുടെയും വലിയ മിശ്രണമാണ് കൊച്ചി. ആധുനിക കാലത്ത് മുന്നോട്ടു പോകുമ്പോള്‍ തന്നെ എല്ലാവരും താന്താങ്ങളുടെ ചരിത്രവും സാംസ്കാരിക പൈതൃകവും ഒപ്പം കരുതുന്നു. ഇതെത്ര മാത്രം ഈ പ്രതിഷ്ഠാപനത്തില്‍ കൊണ്ടുവരാന്‍ സാധിച്ചുവെന്നുറപ്പില്ലെന്ന് അവര്‍ പറഞ്ഞു. സാവധാനം മാത്രം അവസ്ഥാന്തരം വരുന്ന ശേഷിപ്പുകളിലാണ് താന്‍ ശ്രദ്ധയൂന്നിയിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.
കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ ക്യൂറേറ്റര്‍ അനിത ദുബെ എന്നിവരും ലെറ്റ്സ് ടോക്ക് പരിപാടിയില്‍ സംബന്ധിച്ചു. ഡിസംബര്‍ 12 ന് തുടങ്ങുന്ന ബിനാലെ നാലാം ലക്കത്തിന്ററെ സമാന്തരമായി റെസിഡന്‍സി പരിപാടികളില്‍ തയ്യാറാക്കിയ സൃഷ്ടികള്‍ക്കൊപ്പം ലീസ പ്രെംകയുടെ ശബ്ദപ്രതിഷ്ഠാപനവും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
-
കൊച്ചിക്കാർ കാത്തിരിക്കുന്ന ഔട്ടർ റിംഗ് എപ്പോൾ വരും? ഗതാഗത കുരുക്ക് അഴിയും, നടപടികൾ ഇഴയുന്നു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications