എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുല്‍ഖറിനെ വിലക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, ദിലീപിനും ആന്റണിക്കും സ്വാഗതം

Google Oneindia Malayalam News

കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പിളര്‍പ്പിലേക്കെന്ന് സൂചന. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ യോഗം നല്‍കുന്ന സന്ദേശം അതാണ്. ഫിയോക്കിലെ പല അംഗങ്ങളും ഈ യോഗത്തില്‍ പങ്കെടുത്തു. കാലം കരുതിവെച്ച കാവ്യ നീതി എന്നാണ് ഫിയോക്കിന്റെ പിളര്‍പ്പിനെ കുറിച്ച് ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചത്. സംഘടനയില്‍ നിന്നും ഒരുപാട് അംഗങ്ങള്‍ ഫിലിം ഫെഡറേഷനിലേക്ക് തിരിച്ചെത്തുമെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. അതേസമയം നടന്‍ ദുല്‍ഖര്‍ സല്‍മാനെയും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസിനെയും വിലക്കില്ലെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി.

സാഗറില്‍ നിന്ന് ദിലീപിന്റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വന്നത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍സാഗറില്‍ നിന്ന് ദിലീപിന്റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വന്നത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍

1

സംഘടനയ്ക്ക് കീഴിലുള്ള തിയേറ്ററുകളില്‍ ദുല്‍ഖര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് രാംദാസ് അറിയിച്ചു. ഇന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുമായി തങ്ങള്‍ക്ക് യാതൊരു അകല്‍ച്ചയുമില്ല. ഇരുവരെയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഫിയോക്കില്‍ നിന്നും പലരും തിരിച്ചുവരുന്ന സാഹചര്യമാണ് ഉള്ളതെന്നും സംഘടന വ്യക്തമാക്കി. അതേസമയം ഫിയോക്കില്‍ നിന്നും പുറത്താക്കപ്ിപെട്ട നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിലെ ഫെഡറേഷന്‍ സ്വാഗതം ചെയ്യുന്നതായി ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ആന്റണി പെരുമ്പാവൂര്‍ ഞങ്ങളുടെ സംഘടനയിലെ അംഗമാണ്. അദ്ദേഹത്തിനും മറ്റ് ഫിയോക് അംഗങ്ങള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കുമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ഫിയോക്കില്‍ നിന്ന് ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു. ഇരുവരും ഒടിടി റിലീസുകളെ പിന്തുണച്ചതാണ് ഫിയോക് ഭാരവാഹികളെ ചൊടിപ്പിച്ചത്. അതേസമയം ഫാന്‍സ് ഷോ നിരോധിക്കണം എന്ന ഫിയോക്കിന്റെ നിലപാടിനെയും സംഘടന രൂക്ഷമായി വിമര്‍ശിച്ചു. സിനിമ വ്യവസായത്തിന്റെ ഭാഗമാണ് ഫാന്‍സ് അസോസിയേഷന്‍. അതിനാല്‍ ഫാന്‍സ് ഷോ നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

അതേസമയം ഒടിടിയില്‍ റിലീസ് ചെയ്ത സിനിമകള്‍ വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്നും സംഘടന അറിയിച്ചു.ഇതിനിടെ ബൈലോ മാറ്റത്തില്‍ പ്രതികരിച്ച് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ രംഗത്ത് വന്നു. ദിലീപിനെയോ ആന്റണിയെയോ പുറത്താക്കാനല്ല ബൈലോ ഭേദഗതി ചെയ്തത്. സംഘടനയില്‍ കാലാന്തരമായി വരേണ്ട ചില മാറ്റങ്ങളുണ്ട്. അതിന് വേണ്ടിയാണ് ഭേദഗതികള്‍ അവതരിപ്പിച്ചത്. ചിലര്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദിലീപ്, ആന്റണി പെരുമ്പാവൂര്‍, എന്നിവര്‍ ഫിയോക്കിന്റെ തലപ്പത്തുള്ളവരാണ്. അവരെ പുറത്താക്കാന്‍ തങ്ങള്‍ ഒരിക്കലും ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍

Ernakulam
English summary
liberty basheer says no ban on dulquer salmaan, welcomes dileep and antony perumbavoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X