അതിഥി തൊഴിലാളികളുടെ മടക്കം: ശ്രമിക് ട്രെയിനുകളുടെ പട്ടിക തയ്യാറായി, 12 ജില്ലകളിൽ നിന്നും ട്രെയിൻ
എറണാകുളം: കൊറോണ വൈറസ് വ്യാപനത്തിനിടെ കേരളത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികളിൽ മടങ്ങിപ്പോകുന്നവർക്കായുള്ള ട്രെയിനുകളുടെ പട്ടിക തയ്യാറാക്കി സർക്കാർ. സംസ്ഥാനത്ത് നിന്നും മടങ്ങാന്‍ തയാറാകുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള ട്രെയിനുകൾക്കുള്ള പട്ടികയാണ് പുറത്തുവിട്ടിട്ടുള്ളത്. ജില്ലാതല ലിസ്റ്റ് ചുവടെ ചേർക്കുന്നു.
പട്ടിക അനുസരിച്ച് തിരുവനന്തപുരത്ത് നിന്നും ജൂൺ മൂന്നിന് യുപിയിലെ ലഖ്നൗവിലേക്ക് തീവണ്ടി പുറപ്പെടും. ഇതിന് തിരുവനന്തപുരത്തിനു പുറമേ കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും. ജൂൺ നാലിന് തിരുവനന്തപുരത്തു നിന്നും ഒഡിഷയിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ജൂണ്‍ ആറിന് തിരുവനന്തപുരത്തു നിന്നും ബംഗാളിലേക്കും ജൂണ്‍ എട്ടിന് തിരുവനന്തപുരത്തു നിന്നും ബംഗാളിലേക്കും തീവണ്ടി പുറപ്പെടും. ഇതിന് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്നും ജൂണ്‍ മൂന്നിന് യുപിയിലെ ലഖ്നൗവിലേക്ക് അതിഥി തൊഴിലാളികൾക്കായി തീവണ്ടി പുറപ്പെടും. ഇതിന് തിരുവനന്തപുരത്തിനു പുറമേ കൊല്ലം, എറണാകുളം എന്നീ ജില്ലകളിലും സ്റ്റോപ്പുണ്ടായിരിക്കും. ജൂൺ നാലിന് തിരുവനന്തപുരത്തു നിന്നും ഒഡിഷയിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ജൂണ്‍ അഞ്ചിന് കൊല്ലത്തു നിന്നും ബംഗാളിലേക്ക് തീവണ്ടി സര്‍വ്വീസുണ്ട്. ജൂണ്‍ എട്ടിന് തിരുവനന്തപുരത്തു നിന്നും ബംഗാളിലേക്കും തീവണ്ടി പുറപ്പെടും. ഇതിന് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഒന്‍പതാം തീയതി കൊല്ലത്തു നിന്നും ബംഗാളിലേക്ക് തീവണ്ടി സര്‍വ്വീസ് നടത്തും.
ജൂൺ മൂന്ന് തിരുവനന്തപുരത്തു നിന്നും ഒഡിഷയിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവല്ലയില്‍ നിന്നും ബംഗാളിലേക്കും നാളെ തീവണ്ടി പുറപ്പെടും. ജൂണ്‍ ആറിന് തിരുവല്ലയില്‍ നിന്നും ബംഗാളിലേക്ക് തീവണ്ടി സര്‍വ്വീസുണ്ട്. ജൂണ്‍ എട്ടിന് തിരുവനന്തപുരത്തു നിന്നും ബംഗാളിലേക്കും തീവണ്ടി പുറപ്പെടും. ഇതിന് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പത്താം തീയതി തിരുവല്ലയില്‍ നിന്നും ബംഗാളിലേക്ക് തീവണ്ടി സര്‍വ്വീസ് നടത്തും.
ജൂണ്‍ അഞ്ചിന് ആലപ്പുഴയില്‍ നിന്നും ഒഡിഷയിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് എറണാകുളത്ത് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ജൂണ്‍ ആറിനും ഏഴിനും എട്ടിനും ആലപ്പുഴയില്‍ നിന്നും ബംഗാളിലേക്ക് തീവണ്ടി സര്‍വ്വീസുണ്ട്. ഒന്‍പതിന് ആലപ്പുഴയില്‍ നിന്നും രണ്ടു തീവണ്ടി സര്‍വ്വീസുകളാണ് ബംഗാളിലേക്കുള്ളത്. ഇതില്‍ രണ്ടാമത്തെ തീവണ്ടിക്ക് തൃശൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ജൂണ്‍ അഞ്ച്, ഏഴ്, എട്ട്, ഒന്‍പത്, പത്ത് തീയതികളില്‍ കോട്ടയത്തു നിന്നും ബംഗാളിലേക്കും ജൂണ്‍ ആറിന് ഒഡിഷയിലേക്കും കോട്ടയത്തു നിന്നും തീവണ്ടി സര്‍വ്വീസ് നടത്തുമെന്നും സർക്കാർ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ജൂണ്‍ നാല്,ആറ്, ഏഴ്, എട്ട് തീയതികളില്‍ എറണാകുളത്തു നിന്നും ജൂണ്‍ അഞ്ചിന് ആലുവയില്‍ നിന്നും ബംഗാളിലേക്ക് തീവണ്ടി സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്ന് യുപിയിലെ ലഖ്നൗവിലേക്ക് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന തീവണ്ടിക്ക് കൊല്ലത്തും എറണാകുളത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എറണാകുളത്തു നിന്നും ഒഡിഷയിലേക്കും ഇന്ന് തീവണ്ടി സര്‍വ്വീസ് ഉണ്ടായിരിക്കും. ജൂണ്‍ നാലിന് എറണാകുളത്ത് നിന്നും ഒഡിഷയിലേക്ക് തീവണ്ടി പുറപ്പെടും. എറണാകുളത്തു നിന്നും പാലക്കാട് സ്റ്റോപ്പോടുകൂടി അന്നു തന്നെ ജാര്‍ഖണ്ഡിലേക്കും തീവണ്ടി പുറപ്പെടും. ജൂണ്‍ അഞ്ചിന് എറണാകുളത്തു നിന്നും ഒഡിഷയിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് ആലപ്പുഴയിലും സ്റ്റോപ്പുണ്ട്. ജൂണ്‍ ആറിനും പത്തിനും എറണാകുളത്തു നിന്നും അസമിലേക്കും തീവണ്ടി സര്‍വ്വീസ് നടത്തും.
ജൂൺ മൂന്നിന് തൃശൂരില്‍ നിന്നും ഒഡിഷയിലേക്കും എട്ട്, ഒന്‍പത് തീയതികളില്‍ തൃശൂരില്‍ നിന്നും ബംഗാളിലേക്കും തീവണ്ടി പുറപ്പെടും. തൃശൂരില്‍ നിന്നും ഒന്‍പതിന് ബംഗാളിലേക്ക് പോകുന്ന രണ്ടാമത്തെ തീവണ്ടിക്ക് ആലപ്പുഴയില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും. ജൂൺ മൂന്നിന് തിരൂരില്‍ നിന്നും യുപിയിലെ ലഖ്നൗവിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് ഷൊറണൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നാളെ എറണാകുളത്ത് നിന്നും പുറപ്പെട്ട് പാലക്കാട് സ്റ്റോപ്പ് നിശ്ചയിക്കപ്പെട്ടിട്ടുള്ള തീവണ്ടി ജാര്‍ഖണ്ഡിലേക്ക് പുറപ്പെടും. അന്നു തന്നെ കാഞ്ഞങ്ങാട് നിന്നും കോഴിക്കോട് വഴി പാലക്കാട് എത്തുന്ന തീവണ്ടി കട്ടക്കിലേക്കും സര്‍വ്വീസ് നടത്തും. ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ പാലക്കാട് നിന്നും ബംഗാളിലേക്കും തീവണ്ടി പോകും.
നാലിനും ഏഴിനും ഒന്‍പതാം തീയതിയും മലപ്പുറം തിരൂരില്‍ നിന്നും ബംഗാളിലേക്ക് തീവണ്ടി സര്‍വ്വീസ് നടത്തും. ഇന്ന് കോഴിക്കോട് നിന്നും തിരൂരില്‍ എത്തുന്ന ഒരു തീവണ്ടിയും തിരൂര്‍-ഷെറണൂരില് നിന്നും ആരംഭിക്കുന്ന മറ്റൊരു സര്‍വ്വീസും ഉള്‍പ്പെടെ യുപിയിലെ ലഖ്നൗവിലേക്ക് യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. നാളെയും ആറ്, എട്ട്, ഒന്‍പത്, തീയതികളിലും മലപ്പുറത്തു നിന്ന് ബംഗാളിലേയ്ക്ക് സര്‍വ്വീസുണ്ട്. പത്തിന് മലപ്പുറത്തു നിന്നും ബംഗാളിലേയ്ക്ക് രണ്ട് തീവണ്ടി സര്‍വ്വീസുകളാണുള്ളത്. നാലിന് തിരൂരില്‍ നിന്നും ഒഡിഷയിലേയ്ക്കും തീവണ്ടി സര്‍വീസ് നടത്തും.
മൂന്നിന് ഒഡിഷയിലേക്ക് കോഴിക്കോട് നിന്ന് രണ്ടു തീവണ്ടികളും അഞ്ചിനും ആറിനും ഒഡിഷയിലേക്ക് കോഴിക്കോട് നിന്നും ഓരോ തീവണ്ടിയും സര്‍വ്വീസ് നടത്തും. ഇന്നു യുപിയിലെ ലഖ്നൗവിലേക്ക് കോഴിക്കോട് നിന്നും പുറപ്പെടുന്ന തീവണ്ടിക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നും ബംഗാളിലേക്ക് അഞ്ചും എട്ടും തീയതികളില്‍ രണ്ടു തീവണ്ടി വീതവും ഏഴിനും ഒന്‍പതിനും കോഴിക്കോട് നിന്നും ഓരോ തീവണ്ടികളും ബംഗാളിലേക്ക് സര്‍വ്വീസ് നടത്തും.
നാല്, ഏഴ്, എട്ട്, ഒന്‍പത്, പത്ത് തീയതികളിലും കണ്ണൂരില്‍ നിന്നും ബംഗാളിലേക്ക് തീവണ്ടി സര്‍വ്വീസ് നടത്തും. ഇന്നും അഞ്ചിനും കണ്ണൂരില്‍ നിന്നും ഒഡിഷയിലേക്കും ഏഴാം തീയതി കാഞ്ഞങ്ങാട് നിന്നും കണ്ണൂര്‍ വഴി ഒഡിഷയിലേക്കും തീവണ്ടി സര്‍വീസ് നടത്തും. ജൂൺ മൂന്നിന് കാഞ്ഞങ്ങാട് നിന്നും യുപിയിലെ ലഖ്നൗവിലേക്കും നാലിന് കോഴിക്കോടും പാലക്കാടും സ്റ്റോപ്പോടു കൂടി കാഞ്ഞങ്ങാടു നിന്നും ഒഡിഷയിലേക്കും ഏഴാം തീയതി കാഞ്ഞങ്ങാട് നിന്നും കണ്ണൂര്‍ സ്റ്റോപ്പോടുകൂടി ഒഡിഷയിലേക്കും തീവണ്ടി പോകും. ഏഴ്, എട്ട് ഒന്‍പതു തീയതികളില്‍ കാഞ്ഞങ്ങാട് നിന്നും ബംഗാളിലേക്കും സര്‍വ്വീസുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications