എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയില്‍ ഇടതുമുന്നണി വിട്ട് എല്‍ജെഡി; മുന്‍ മേയറുടെ നേതൃത്വത്തില്‍ തനിച്ച് മത്സരിക്കും

Google Oneindia Malayalam News

കൊച്ചി: കൊച്ചി കോര്‍പ്പേറേഷന്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും പിടിച്ചെടുക്കാന്‍ സിപിഎമ്മും ശ്രമിക്കുമ്പോള്‍ മികച്ച പ്രകടനം കാഴ്ച വെച്ച് ശക്തിവ‍ര്‍ധിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മൂന്ന് മുന്നണികളും പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. മേയര്‍ മാറ്റ തര്‍ക്കവും, കോടതി പരാമര്‍ശങ്ങളുമായി പ്രതിസസന്ധിയിലായ കോര്‍പ്പറേഷന്‍ ഭരണം ഇത്തവണ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് സിപിഎം നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനിടയിലാണ് മുന്‍ മേയ‍ര്‍ കെജെ സോഹന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം തനിച്ച് മത്സരിക്കാന്‍ ഒരുങ്ങുന്നത്.

പത്ത് വര്‍ഷം മുമ്പ്

പത്ത് വര്‍ഷം മുമ്പ്

പത്ത് വര്‍ഷം മുമ്പ് യുഡിഎഫ് പിടിച്ചെടുത്ത കോര്‍പ്പറേഷനില്‍ ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് സിപിഎം പോരിനിറങ്ങുന്നത്. യുഡിഎഫ് ഭരണകാലത്തെ വികസന മുരടിപ്പും അഴിമതിയും ചൂണ്ടിക്കാട്ടി പ്രചാരണ രംഗം കൊഴുപ്പിക്കുകയാണ് ഇടതുമുന്നണി. എന്നാല്‍ കോര്‍പറേഷന്‍ ഭരണം തിരിച്ചു പിടിക്കാനുള്ള എല്‍ഡിഎഫ് ശ്രമം അത്ര എളുപ്പമാവില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

എല്‍ഡിഎഫിലെ സീറ്റ് വിഭജനം മുന്നണിക്കുള്ളില്‍ വലിയ പൊട്ടിത്തെറിയാണുണ്ടാക്കിയത്. 56 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. സിപിഐ എട്ട് സീറ്റിലും കേരള കോൺ​ഗ്രസ് മാണി വിഭാ​ഗം മൂന്ന് സീറ്റുകളിലും മത്സരിക്കും. എൻസിപിയും ജനതാദള്‍ എസും രണ്ട് വീതം സീറ്റുകളിലും മത്സരിക്കുന്നു.

മേയര്‍ സ്ഥാനാര്‍ത്ഥി

മേയര്‍ സ്ഥാനാര്‍ത്ഥി

കോൺ​ഗ്രസ് എസ്, സിപിഐഎംഎൽ റെഡ് ഫ്ലാ​ഗ്, ഐഎൻഎൽ എന്നീ പാ‍ർട്ടികൾ ഒരോ സീറ്റിലും മത്സരിക്കുമെന്നാണ് നിലവിലെ ധാരണം. എല്‍ഡിഎഫ് മേയര്‍സ്ഥാനത്ത് പരിഗണിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗ അനില്‍ കുമാര്‍ എളമക്ക നോര്‍ത്ത് വാര്‍ഡില്‍ നിന്നുമാണ് മത്സരിക്കുന്നത്. സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മറ്റിടങ്ങളിലേത് പോലെ യുവാക്കള്‍ക്ക് വലിയ പരിഗണന ലഭിച്ചിട്ടുണ്ട്.

ലോക് താന്ത്രിക് ജനതാദള്‍

ലോക് താന്ത്രിക് ജനതാദള്‍

അതേസമയം, സീറ്റ് വിഭജനത്തെ ചൊല്ലി മുന്നണിയോടെ തെറ്റിപ്പിരിഞ്ഞിരിക്കുകയാണ് ലോക് താന്ത്രിക് ജനതാദള്‍. സീറ്റ് വിതരണം പൂര്‍ത്തിയായപ്പോള്‍ ഒരിടത്തും എല്‍ജെഡിക്ക് പരിഗണന ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് മുന്നണിയുടെ ഭാഗമാവാതെ ഒറ്റയ്ക്ക് മത്സരിക്കാന്‍ എല്‍ ജെ ഡി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍

2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ മൂന്നും ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റിലും എല്‍ജെഡി മത്സരിച്ചിരുന്നു. അന്ന് പാര്‍ട്ടി യുഡിഎഫിന്‍റെ ഭാഗമായിരുന്നു. എന്നാല്‍ ഇക്കുറി യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലെത്തിയപ്പോള്‍ ഈ സീറ്റുകളില്‍ എല്‍ജെഡി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരിടത്തും എല്‍ജെഡിയെ പരിഗണിക്കാന്‍ എല്‍ഡിഎഫ് തയ്യാറായില്ല.

ഒറ്റയ്ക്ക് മത്സരിക്കും

ഒറ്റയ്ക്ക് മത്സരിക്കും


ഇതോടെ കൊച്ചി കോര്‍പറേഷനില്‍ മുന്‍ മേയര്‍ കെജെ സോഹന്റെ നേതൃത്വത്തില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് എല്‍ജെഡി തീരുമാനം. എല്‍ജെഡിയെ പരിഗണിക്കാത്തതിന് വ്യക്തമായ കാരണം എല്‍ഡിഎഫ് നല്‍കിയിട്ടില്ലെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നു. സീറ്റുകള്‍ ഫുള്ളായെന്നും ഇത്തവണ സീറ്റൊന്നും ഇല്ലെന്ന് മാത്രമാണ് എല്‍ജെഡിയെ അറിയിച്ചത്

ജില്ലാ പഞ്ചായത്തില്‍

ജില്ലാ പഞ്ചായത്തില്‍

ഐന്‍എല്ലിനും സിപിഐഎംഎല്‍ റെഡ്ഫ്‌ളാഗിനും വരെ പരിഗണന ലഭിച്ചപ്പോള്‍ മുന്നണിയിലെ പ്രധാന കക്ഷിയായ തങ്ങളെ പരിഗണിക്കാത്തതിലാണ് എല്‍ജെഡിയുടെ പ്രതിഷേധം. ഫോര്‍ട്ട് കൊച്ചി വെളി, തൃക്കണാര്‍വട്ടം, ഗാന്ധിനഗര്‍ കോര്‍പറേഷന്‍ സീറ്റുകളിലും ജില്ലാ പഞ്ചായത്തില്‍ കടുങ്ങല്ലൂരുമാണ് എല്‍ജെഡി ഒറ്റയ്ക്ക് മത്സരിക്കുന്നത്.

1979 മുതല്‍

1979 മുതല്‍

1979 മുതല്‍ 2010 വരെയുള്ള 31 വര്‍ഷം നഗരസഭ ഭരിച്ചത് എല്‍ഡിഎഫായിരുന്നു. 2010ല്‍ ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് അധികാരം പിടിച്ചെടുത്തു. 2015ലും അധികാരം ലഭിച്ചപ്പോള്‍ സൗമിനി ജയിനായിരുന്നു മേയര്‍. യുഡിഎഫ് - 37, എൽഡിഎഫ്-34, ബിജെപി -2 എന്നിങ്ങനെയാണ് കോര്‍പ്പറേഷനിലെ നിലവിലെ അംഗബലം.

നിലവിലെ അംഗബലം

നിലവിലെ അംഗബലം

മുന്നണി ശക്തിപ്പെട്ടതോടെ കോര്‍പ്പറേഷന് പുറമെ ജില്ലാ പഞ്ചായത്തിലും സിപിഎം ഇത്തവണ വിജയം ലക്ഷ്യമിട്ടിരുന്നു. ആകെ- 27 ഡിവിഷനുള്ള ജില്ലാപഞ്ചായത്തില്‍ യുഡിഎഫ്- 14, എൽഡിഎഫ്- 13 എന്നിങ്ങനെയാണ് നിലവിലെ അംഗബലം. ഭരണം തുടങ്ങുമ്പോൾ യുഡിഎഫ് 16, എൽഡിഎഫ് 11 എന്നായിരുന്നു നില..

കേരള കോൺഗ്രസ് (എം)

കേരള കോൺഗ്രസ് (എം)

പിന്നീട് ഒരു കോൺഗ്രസ് അംഗത്തിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കി, പകരം സിപിഎം സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കുകയും കേരള കോൺഗ്രസ് (എം) പ്രതിനിധി എൽഡിഎഫിലേക്കു മാറിയതോടെയുമാണ് ഇടതുപക്ഷത്തിന്‍റെ അംഗബലം 13 ല്‍ എത്തിയത്. നിലവിലിലെ സീറ്റുകള്‍ക്ക് പുറമെ ഏതാനും ഡിവിഷനുകൾ കുടി പിടിച്ചെടുത്ത് ജില്ലാ പഞ്ചായത്ത് ഉറപ്പാക്കാമെന്നായിരുന്നു ഇടത് പ്രതീക്ഷ. എന്നാല്‍ ഇതിനിടയിലാണ് എല്‍ജെഡി മുന്നണിയുമായി ഇടയുന്നത്.

Ernakulam
English summary
LJD decides to contest for Kochi Corporation alone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X