കര്‍ഷക സമരത്തിന് പിന്നില്‍ ഇടനിലക്കാരുടെ ലോബി; രാഹുലിനും പ്രിയങ്കയ്ക്കും വ്യാമോഹം: കെ.സുരേന്ദ്രന്‍
കൊച്ചി: ഉത്തരേന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കര്‍ഷകരുടെ സമരത്തിന് പിന്നില്‍ ഇടനിലക്കാരുടെ ലോബിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കെതിരെയും പ്രിയങ്ക ഗാന്ധിക്കെതിരെയും സുരേന്ദ്രന്‍ തുറന്നടിച്ചു. സേവാസമര്‍പ്പണ്‍ അഭിയാന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ നടന്ന വിവിധ പരിപടികളില്‍ പ്രസംഗിക്കവെയാണ് സുരേന്ദ്രന്റെ വിമര്‍ശനം.

ഇടനിലക്കാരുടെ ലോബിയാണ് രാജ്യത്ത് സമരം ചെയ്യുന്നതെന്നും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വാങ്ങി അവരുടെ ഇഷ്ടം പോലെ വിറ്റ് ലാഭമുണ്ടാക്കുന്ന മാഫിയാസംഘമാണെന്ന് ഇവരെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇടനിലക്കാരുടെ ബലത്തില്‍ ഉത്തര്‍പ്രദേശ് പിടിക്കാമെന്ന വ്യാമോഹത്തിലാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സമരത്തിന് കൂട്ടുനില്‍ക്കുന്നത്. കര്‍ഷകരുടെ പേരില്‍ ദില്ലിയില്‍ സമരം ചെയ്യാന്‍ പോയ കര്‍ഷകസംഘത്തിന്റെ നേതാക്കള്‍ കേരളത്തിലെ കര്‍ഷകരെ പറ്റി മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പച്ചക്കറി, നെല്ല്, നാളീകേരം തുടങ്ങി കേരളത്തിലെ ഏത് കര്‍ഷകര്‍ക്കാണ് സര്‍ക്കാര്‍ താങ്ങുവില നല്‍കുന്നത്? എല്ലാ തട്ടിപ്പുകാര്‍ക്കും ഓശാന പാടുന്നവരാണ് മോദിക്കെതിരെ സമരം ചെയ്യുന്നത്. തിരുവനന്തപുരം നഗരസഭയില്‍ നികുതി പണം പോലും സിപിഎമ്മിന്റെ നേതൃത്വത്തില്‍ തട്ടിയെടുക്കുകയാണ്. ഉപഭോക്താക്കള്‍ അടയ്ക്കുന്ന നികുതി സൈറ്റില്‍ രേഖപ്പെടുത്താതെ തട്ടിയെടുക്കുകയാണ്. കള്ളക്കടത്തുകാര്‍ക്കും സ്വര്‍ണ്ണക്കടത്തുകാര്‍ക്കും പുരാവസ്തു തട്ടിപ്പുകാര്‍ക്കും മാത്രമേ കേരളത്തില്‍ രക്ഷയുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രാധാന മന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് അങ്കമാലി നിയോജക മണ്ഡലത്തിലെ ആശംസ പോസ്റ്റ് കാര്‍ഡ് അയക്കല്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. സേവാ സമര്‍പ്പണ്‍ അഭിയാനോടനുബന്ധിച്ച് പെരുമ്പാവൂര്‍ മണ്ഡലത്തിലെ അശമന്നൂര്‍ പഞ്ചായത്ത് ഓഫീസിന്റെയും ജനസേവാ കേന്ദ്രത്തിന്റെയും ഉദ്ഘാടനവും പഞ്ചായത്തിലെ മുഴുവന്‍ പേര്‍ക്കും പ്രധാനമന്ത്രി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സൗജന്യ അംഗത്വ വിതരണത്തിന്റെയും ഉദ്ഘാടനം ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ നിര്‍വ്വഹിച്ചു.
Recommended Video
പെരുമ്പാവൂരില്‍ ബി ജെ പി നിര്‍മിച്ചു നല്‍കുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മത്തിന്റെ ഉദ്ഘാടനം കെ സുരേന്ദ്രന്‍ നിര്‍വഹിച്ചു. സേവാസമര്‍പ്പണ്‍ അഭിയാനോടനുബന്ധിച്ച് എറണാകുളം കുന്നത്ത്‌നാട് മണ്ഡലത്തില്‍ നാഷണല്‍ ഹെല്‍ത്ത് വോളണ്ടിയര്‍ വാഹനം ഫ്‌ലാഗ്ഓഫും ദിവ്യാംഗര്‍ക്ക് വീല്‍ ചെയര്‍ വിതരണത്തിന്റെയും ഉദ്ഘാടനവും കെ.സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. കോതമംഗലം മണ്ഡലത്തില്‍ ദിവ്യാംഗര്‍ക്ക് വീല്‍ ചെയര്‍ വിതരണവും ഫലവൃക്ഷത്തെ വിതരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴയില്‍ നടന്ന നദീവന്ദനം ചടങ്ങിലും കെ സുരേന്ദ്രന്‍ പങ്കെടുത്തു.












Click it and Unblock the Notifications