എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി പിടിക്കാന്‍ സിപിഎം; നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സും... വന്‍ നേതാക്കളിറങ്ങുന്നു, ഇത്തവണ കളിമാറും

Google Oneindia Malayalam News

കൊച്ചി: മൂന്ന് പതിറ്റാണ്ട് കൊച്ചി കോര്‍പ്പറേഷന്‍ എല്‍ഡിഎഫിന്റെ കൈവശം ആയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഭരണം പിടിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നില്ല.

പ്രിയസഖാവിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് കേരളം; ധീരത, പോരാട്ടവീര്യം, സൗമ്യം... അനുശോചന പ്രവാഹംപ്രിയസഖാവിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് കേരളം; ധീരത, പോരാട്ടവീര്യം, സൗമ്യം... അനുശോചന പ്രവാഹം

ഇത്തവണ ഭരണം തിരിച്ചുപിടിക്കാന്‍ ഉറച്ചാണ് സിപിഎമ്മിന്റേയും എല്‍ഡിഎഫിന്റേയും പ്രവര്‍ത്തനങ്ങള്‍. എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത കോര്‍പ്പറേഷന്‍ ഒരുകാരണവശാലം വിട്ടുകൊടുക്കാതിരിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.

അതുകൊണ്ട് തന്നെ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാന നേതാക്കളെ തന്നെ ഇരുമുന്നണികളും രംഗത്തിറക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

എല്‍ഡിഎഫ് കോട്ട

എല്‍ഡിഎഫ് കോട്ട

1971 മുതല്‍ 2010 വരെ കൊച്ചി കോര്‍പ്പറേഷന്റെ ഭരണം എല്‍ഡിഎഫിന്റെ കൈയ്യില്‍ ആയിരുന്നു. 31 വര്‍ഷമാണ് ഭരണം എല്‍ഡിഎഫ് കൈവിടാതെ സൂക്ഷിച്ചത്. തുകൊണ്ട് ഇത്തവണ എല്‍ഡിഎഫ് ഈ പോരാട്ടത്തെ ഗൗരവത്തോടെയാണ് കാണുന്നത്.

യുഡിഎഫിന്റെ മുന്നേറ്റം

യുഡിഎഫിന്റെ മുന്നേറ്റം

2010 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആയിരുന്നു യുഡിഎഫ് കൊച്ചി കോര്‍പ്പറേഷന്‍ പിടിച്ചെടുത്തത്. ടോണി ചമ്മണിയെ മുന്‍നിര്‍ത്തിയുള്ള പോരാട്ടത്തില്‍ ഇടതുപക്ഷം താഴെ വീഴുകയും ചെയ്തു. 2015 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരം നിലനിര്‍ത്തുകയും സൗമിനി ജെയിന്‍ മേയര്‍ ആവുകയും ചെയ്തു.

ദിനേശ് മണിയെ കളത്തിലിറക്കാന്‍

ദിനേശ് മണിയെ കളത്തിലിറക്കാന്‍

ഇത്തവണ ഏത് വിധേനയും അധികാരം തിരികെ പിടിക്കാനാണ് സിപിഎം ഒരുങ്ങുന്നത്. മുന്‍ മേയറും മുന്‍ എംഎല്‍എയും ആയ ദിനേശ് മണിയെ തന്നെ രംഗത്തിറക്കുന്നതിനെ കുറിച്ചാണ് സിപിഎം ആലോചിക്കുന്നത്. സിപിഎം സംസ്ഥാന സമിതി അംഗമാണ് ദിനേശ് മണി ഇപ്പോള്‍.

ഡൊമിനിക് പ്രസന്റേഷനെ ഇറക്കും

ഡൊമിനിക് പ്രസന്റേഷനെ ഇറക്കും

പ്രമുഖരെ ഇറക്കി കളം പിടിക്കാന്‍ സിപിഎം ശ്രമിച്ചാല്‍ മുന്‍ മന്ത്രി ഡൊമിന് പ്രസന്റേഷനെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കെജെ മാക്‌സിയോട് പരാജയപ്പെട്ടിരിപ്പാണ് ഡൊമിനിക് പ്രസന്റേഷന്‍ ഇപ്പോള്‍.

ടോണി ചമ്മണിയേയും

ടോണി ചമ്മണിയേയും

ഇടതുപക്ഷത്തിന്റെ കൈയ്യില്‍ നിന്നും കൊച്ചി കോര്‍പ്പറേഷന്‍ 2010 ല്‍ പിടിച്ചെടുത്തത് ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ചമ്മണിയെ ഇത്തവണയും രംഗത്തിറക്കാന്‍ നീക്കം നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഡൊമിനിക് പ്രസന്റേഷനും ടോണി ചമ്മണിയും മത്സരിക്കാമെന്ന് ഇതുവരെ ഉറപ്പൊന്നും നല്‍കിയിട്ടില്ല.

പ്രതിച്ഛായാനഷ്ടം

പ്രതിച്ഛായാനഷ്ടം

എറണാകുളം വാര്‍ഡില്‍ നിന്ന് വിജയിച്ചെത്തിയ സൗമിനി ജെയിന്‍ ആണ് നിലവിലെ കൊച്ചിയുടെ മേയര്‍. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോര്‍പ്പറേഷന്‍ വലിയ പ്രതിച്ഛായാനഷ്ടമാണ് നേരിട്ടത്. അതുകൊണ്ട് തന്നെയാണ് മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

അഭിമാന പോരാട്ടം

അഭിമാന പോരാട്ടം

സിപിഎമ്മിനെ സംബന്ധിച്ച് ഇത്തവണത്തേത് അഭിമാന പോരാട്ടമാണ്. സംസ്ഥാനത്തെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ നാലെണ്ണത്തിലും എല്‍ഡിഎഫിനാണ് ഭരണം. കൊച്ചിയും ഒടുവില്‍ കണ്ണൂരും ആണ് യുഡിഎഫ് ഭരിക്കുന്നത്. എല്ലാ കോര്‍പ്പറേഷനുകളിലും അധികാരം പിടിക്കുക എന്നതാണ് ഇത്തവണ എല്‍ഡിഎഫിന്റെ ലക്ഷ്യം.

കൊച്ചി പഴയ കൊച്ചിയല്ല

കൊച്ചി പഴയ കൊച്ചിയല്ല

കുറച്ച് കാലമായി യുഡിഎഫ് കോട്ടയാണ് എറണാകുളം, കൊച്ചി നിയമസഭ മണ്ഡലങ്ങള്‍. രണ്ട് മണ്ഡലങ്ങളിലും കൊച്ചി കോര്‍പ്പറേഷന്റെ ഭാഗങ്ങളുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കൊച്ചി മണ്ഡലം തിരികെ പിടിക്കാനായതിന്റെ ആത്മവിശ്വാസവും ഇത്തവണ ഇടതുമുന്നണിയ്ക്കുണ്ട്.

Ernakulam
English summary
Local body Elections: LDF and UDF to deploy senior leaders in Kochi Municipal Corporation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X