എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ഥാനാർത്ഥിത്വത്തിൽ ഉടക്കി കേരള കോൺഗ്രസും എൽഡിഎഫും: പീഡനക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കേണ്ടെന്ന്

Google Oneindia Malayalam News

കൊച്ചി: കേരള കോൺഗ്രസിന്റെ എം വിഭാഗവുമായി എൽഡിഎഫ് സഖ്യമുണ്ടാക്കിയതിന് കൊച്ചി കോർപ്പറേഷനിൽ അസ്വാരസ്യം. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയാണ് തർക്കം. ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ഥാനാർത്ഥിയാക്കിയ സംഭവത്തിലാണ് എൽഡിഎഫ് അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളത്. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച തർക്കങ്ങൾക്കിടെയാണ് പുതിയ വിവാദങ്ങൾ ഉണ്ടാകുന്നത്.

കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കുമോ? ചോദ്യമുന്നയിച്ച് കെ സുരേന്ദ്രൻകുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കുമോ? ചോദ്യമുന്നയിച്ച് കെ സുരേന്ദ്രൻ

 സ്ഥാനാർത്ഥിത്വം

സ്ഥാനാർത്ഥിത്വം

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ധനേഷ് മാത്യു മാഞ്ഞൂരാനെ പോണെക്കരയിൽ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെയാണ് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ സ്ഥാനാർത്ഥിത്വത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുള്ളത്. പീഡനക്കേസിലെ പ്രതിയായ ധനേഷ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.

സ്ഥാനാർത്ഥിയെ മാറ്റാൻ

സ്ഥാനാർത്ഥിയെ മാറ്റാൻ


ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് മാറ്റാൻ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ജില്ലാ യൂണിറ്റിനോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം പീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ട ഒരാളായിരുന്നുവെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. മുൻ ജില്ലാ പ്രസിഡന്റുമായും ഇപ്പോഴത്തെ പ്രസിഡന്റുുമായും ഞങ്ങൾ സംസാരിച്ചിരുന്നു. മോഹനനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

സ്ത്രീപീഡനക്കേസിൽ

സ്ത്രീപീഡനക്കേസിൽ

2016 ഒരു സ്ത്രീപീഡനക്കേസിൽ സെൻട്രൽ പോലീസാണ് ധനേഷിനെ അറസ്റ്റ് ചെയ്തത്. കേരള ഹൈക്കോടതിയിലെ അഭിഭാഷകനാണ് ധനേഷ് മാഞ്ഞൂരാൻ. ഞാറക്കൽ സ്വദേശിയായ ഒരു യുവതിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ പിൻതുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പോലീസ് നൽകുന്ന വിവരം. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണുള്ളത്.

 സീറ്റ് നൽകാൻ ധാരണ

സീറ്റ് നൽകാൻ ധാരണ

സിപിഎമ്മിന്റെ അറിവോടെ തന്നെയാണ് കൊച്ചി കോർപ്പറേഷനിലെ ഒരു സീറ്റ് ധനേഷിന് നൽകാൻ ധാരണയായതെന്നാണ് കേരള കോൺഗ്രസിന്റെ വാദം. കൊച്ചി കോർപ്പറേഷനിൽ അഞ്ച് സീറ്റുകളാണ് ആവശ്യപ്പെട്ടതെങ്കിലും സിപിഎം മൂന്നു സീറ്റുകൾ മാത്രമാണ് അനുവദിച്ച് നൽകിയത്. കടവന്ത്ര, കോന്തുരുത്തി, തോപ്പുംപടി എന്നിങ്ങനെ മൂന്ന് സീറ്റുകളിലാണ് കേരള കോൺഗ്രസ് മത്സരിക്കുന്നത്. കടവന്ത്ര തങ്ങളുടെ സിറ്റിംഗ് സീറ്റാണെന്ന് പറഞ്ഞ സിപിഎം ഈ സീറ്റിന് പകരമായാണ് പോണെക്കര നൽകിയത്.

എല്ലാം വെളിപ്പെടുത്തി

എല്ലാം വെളിപ്പെടുത്തി

സീറ്റ് വിഭജന ചർച്ചകൾക്കിടെ തന്നെ സ്ഥാനാർത്ഥിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിരുന്നുവെന്നും കേരള കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ചില പാർട്ടി പ്രവർത്തകരാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഞങ്ങളുടെ കരുത്തുറ്റ സ്ഥാനാർത്ഥിയെ എങ്ങനെയാണ് ഞങ്ങൾ ഉപേക്ഷിക്കേണ്ടതെന്നും കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി വിവി ജോഷി പറയുന്നു. വിവിധ നേതാക്കൾ വിവിധ കേസുകളിൽ പ്രതികളാണെന്നും അവരെല്ലാം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 പാർട്ടിയിൽ അതൃപ്തി

പാർട്ടിയിൽ അതൃപ്തി

കഴിവുള്ള നേതാവാണ് ധനേഷ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഞങ്ങൾ കടവന്ത്രയുടെ സിറ്റിംഗ് സീറ്റ് ഉപേക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ധനേഷിന്റെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ജില്ലാ നേതൃത്വം തീരുമാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അതേ സമയം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ധനേഷ് പ്രചാരണം ആരംഭിച്ചിരുന്നു. ധനേഷ് കുമാറിന് വേണ്ടി പ്രചാരണം നടത്തുന്നതിൽ അതൃപ്തിയുണ്ടെന്നും സിപിഎം പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

Ernakulam
English summary
Kerala Local Body election: LDF and Kerala Congress (M) engages in conflict over candidate allocation in Ponekkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X