എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തെരഞ്ഞെടുപ്പ്; എറണാകുളം ജില്ലയിലെ നാമനിർദ്ദേശ പത്രിക അച്ചടി പൂർത്തിയായി

Google Oneindia Malayalam News

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ നാമനിർദേശ പത്രിക അച്ചടി പൂർത്തിയായി. ഡിസംബർ 10ന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നാമനിർദേ പത്രികയും പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകളുടെയും അച്ചടി കഴിഞ്ഞ ദിവസം പൂർത്തിയായി. വരണാധികാരികൾക്കും ഉപവരണാധികൾക്കുമുള്ള പരിശീലനവും പൂർത്തിയായിട്ടുണ്ട്. വോട്ടിംഗ് മെഷീനുകളുടെ പരിശോധന അവസാന ഘട്ടത്തിലാണ്. കാക്കനാട് സർക്കാർ പ്രസിൽ അച്ചടി പൂർത്തിയാക്കിയ നാമനിർദേശ പത്രികകൾ ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കളക്ടർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

 12-vote-160

 തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി പിസി ജോര്‍ജ് തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി പിസി ജോര്‍ജ്

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

നവംബർ ഒമ്പത് മുതൽ ഇത് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് നൽകും. പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകളുടെയും മത്സരാർത്ഥികളുടെയും ലഘുലേഖയുടേയും അച്ചടിയും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. പരിശോധനയുടെ ഭാഗമായുള്ള മോക്ക് പോളിംഗ് നവംബർ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് കച്ചേരിപ്പടി ഉഷാ ടൂറിസ്റ്റ് ഹോമിൽ നടക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മോക്ക് പോളിംഗ് നടക്കുക. പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം നവംബർ പത്തിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ബ്ലോക്ക്, മുനിസിപ്പൽ തലത്തിലെ പോളിംഗ് ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകുന്നത്. ജില്ലയിലെ 82 പഞ്ചായത്തുകളിലേയ്ക്കും 14 ബ്ലോക്ക് പഞ്ചാത്തുകളിലേയ്ക്കും 16 മുനിസിപ്പാലിറ്റികളിലേക്കും ഒരു കോർപ്പറേഷനിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Ernakulam
English summary
Local body election: Printing of nominations completed in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X