Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസുകാരനായിരുന്ന മുല്ലപ്പിള്ളി രാമചന്ദ്രൻ ഇത്തവണ ബിജെപി സ്ഥാനാർത്ഥി, എറണാകുളത്ത് കനത്ത പോരാട്ടം

തൃപ്പൂണിത്തുറ: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥികളും മുന്നണികളും വോട്ട് തേടുന്ന തിരക്കിലാണ്. ഇത്തവണത്തെ എറണാകുളം തൃപ്പൂണിത്തുറയിലെ 48 വാര്‍ഡിലെ മത്സരമാണ് ജില്ലയില്‍ എല്ലാവരും ഉറ്റുനോക്കുന്നത്. കാരണം ഈ വാര്‍ഡില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് മുല്ലപ്പിള്ളി രാമചന്ദ്രനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സതീശനുമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളുടെ സാമ്യം തന്നെയാണ് ശ്രദ്ധ നേടാനുള്ള പ്രധാന കാരണം. കെപിസിസി അധ്യക്ഷനേക്കാള്‍ ഒരു വള്ളി മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിക്കുള്ളത്.

election

എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് പേരിലെ സാമ്യമല്ലാത്ത മറ്റൊരു പ്രത്യേകതയും ഉണ്ട്. ഇദ്ദേഹം പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയാണ്. കൂടാതെ രണ്ട് തവണ വാര്‍ഡിലേക്ക് മത്സരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പണ്ട് പ്രവര്‍ത്തിച്ച പാര്‍ട്ടിയെ കുറിച്ച് ചോദിച്ചാല്‍ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലും മാത്രമാണ് രാമചന്ദ്രന് പറയാനുള്ളത്.

കോണ്‍ഗ്രസ് ഇപ്പോള്‍ നാഥനില്ലാത്ത പാര്‍ട്ടിയായെന്നും അങ്ങനെയുള്ള ഒരു പാര്‍ട്ടിയുടെ പിറകെ പോകുന്നത് ആത്മഹത്യപരമായ കാര്യമാണെന്നും മുല്ലപ്പിള്ളി രാമചന്ദ്രന്‍ പറയുന്നത്. വാര്‍ഡില്‍ തനിക്ക് മിന്നുന്ന വിജയം േേനനാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+