എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആധാറില്ലെങ്കില്‍ വിദ്യാഭ്യാസ അനുകൂല്യമില്ല: വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ആശങ്ക!

  • By Desk
Google Oneindia Malayalam News

കാക്കനാട്: ആധാര്‍ ഇല്ലാത്ത വിദ്യാര്‍ഥികളുടെ എണ്ണം ഇത്തവണ കൂടുമോയെന്ന ആശങ്കയില്‍ ജില്ല വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ അധ്യായന വര്‍ഷാരംഭത്തില്‍ 3000ത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് ആധാറില്ലാതിരുന്നത് വിദ്യാഭ്യസ വകുപ്പിനെ കടുത്ത വെല്ലുവിളിയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ ഉള്‍പ്പെടെ പ്രവേശനം നേടുന്ന ജില്ലയിലെ സ്‌കൂളുകളില്‍ ആധാറില്ലാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായി.

ആയിരത്തില്‍പ്പരം കുട്ടികളാണ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രം ഇത്തവണ പ്രവേശനം നേടിയത്. ഒന്നാം ക്ലാസില്‍ കഴിഞ്ഞ അധ്യായ വര്‍ഷം 737 വിദ്യാര്‍ത്ഥികളുടെ വര്‍ധനവുണ്ടായിരുന്നു. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി 2,74,100 വിദ്യാര്‍ഥികളുണ്ടെന്നായിരുന്നു കഴിഞ്ഞ അധ്യായന വര്‍ഷത്തെ പ്രാഥമിക കണക്ക്. ഇത്തവണത്തെ ആറാം പ്രവൃത്തി ദിനത്തെ കണക്കെടുപ്പ് ഈ 20ന് പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒന്നാം ക്ലാസില്‍ മാത്രം ആയിരത്തേളം കുട്ടികളുടെ വര്‍ധവുണ്ടായ സാഹചര്യത്തില്‍ അധാറില്ലാത്ത വിദ്യാര്‍ഥികളുടെ എണ്ണം കൂടിയാല്‍ അനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടാന്‍ ഇടയാക്കും.

aadhar-

കഴിഞ്ഞ വര്‍ഷം വ്യാജ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ആനുകല്യങ്ങള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെടും. വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ ഐടി അറ്റ് സ്‌കൂള്‍ വൈബ് സൈറ്റില്‍ വ്യാജ അധാര്‍ നമ്പര്‍ പരിശോധിക്കാന്‍ സംവിധാനമില്ല. സ്‌കൂളുകള്‍ അധികൃതര്‍ കൂടുതല്‍ കുട്ടികളുടെ പ്രവേശനം സാധ്യമാക്കാന്‍ വ്യാജ ആധാര്‍ നമ്പറുകള്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് സംശയിക്കുന്നു. കുട്ടികളുടെ ജനനത്തിയതി ഉള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ യുഐഡിഎഐക്ക് വിവരങ്ങള്‍ അയച്ചുകൊടുത്തിരിക്കുകയാണ്.

അതേസമയം പ്രവേശന സമയത്ത് ആധാറില്ലാതിരുന്ന 2600ല്‍പ്പരം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നടപടിയിലൂടെ ആധാര്‍ ലഭ്യമാക്കിയിരുന്നു. അക്ഷയ കേന്ദ്രങ്ങളില്‍ പ്രത്യേക ക്യാംപുകള്‍ നടത്തിയാണ് വിദ്യാര്‍ഥികള്‍ക്ക് ആദാര്‍ ലഭ്യമാക്കിയത്. ഉച്ചഭക്ഷവും കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെ സ്‌കോളര്‍ഷിപ്പുകളും കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലായിരുന്നു കര്‍ശന നടപടി. സാങ്കേതി പ്രശ്‌നങ്ങളാണ് 400ല്‍പ്പരം കുട്ടികള്‍ക്ക് ആധാര്‍ ലഭ്യമാക്കാനായതെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. ആധാറില്ലത്തതിന്റെ പേരില്‍ ആനുകൂല്യം ലഭിക്കാതിരുന്നവരില്‍ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളാണ്. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ആധാറുണ്ടെങ്കില്‍ മക്കള്‍ക്ക് ആധാര്‍ ലഭ്യമാക്കാന്‍ തടസമില്ല. എന്നാല്‍ നാട്ടില്‍ ആധാറുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇവിടെ ആധാറെടുക്കല്‍ സാങ്കേതിക പ്രശ്‌നമായി. സ്വന്തം നാട്ടിലെ മേല്‍വിലാസം ഉപേക്ഷിച്ച് ഇവിടത്തെ മേല്‍ വിലാസം സ്വീകരിക്കാന്‍ ഇതര സംസ്ഥാന തൊഴിവലാളികള്‍ക്ക് താല്‍പ്പര്യമില്ല. വിരലുകള്‍ ചലിപ്പിക്കാന്‍ കഴിയാത്തവരും കണ്ണിന് പ്രശ്‌നങ്ങളുള്ള ഒട്ടിസവും സെറിബ്രല്‍ രോഗം ബാധിച്ച കുട്ടികള്‍ക്കും ആധാര്‍ എടുക്കാനായില്ല.

Ernakulam
English summary
aadhar card and students consesions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X