കൊച്ചിയില്‍ പാറമടയിൽ വൃദ്ധൻ വെള്ളത്തിൽ മുങ്ങി മരിച്ചു: ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തി!
ചോറ്റാനിക്കര: പാറമടയില്‍ കുളിക്കാൻ ഇറങ്ങിയ വൃദ്ധൻ വെള്ളത്തിൽ മുങ്ങി മരിച്ചു. ശാസ്താംമുകൾ തിരുവാണിയൂർ വടനേത്ത് അനീഷ് ഭവനിൽ ഉണ്ണികൃഷ്ണൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ശേഷമാണ് അപകടം നടന്നത്. വീടിനു സമീപമുള്ള പാറമടയിലാണ് ഉണ്ണികൃഷ്ണൻ സ്ഥിരമായി കുളിക്കാറുള്ളത്. കുളിക്കുവാൻ പോയ ഉണ്ണികൃഷ്ണൻ രാവിലെ ഒൻപത് മണിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നാട്ടുകാരെ കൂട്ടി അന്വേഷണത്തിറങ്ങിയത്.
ഇയാളുടെ ചെരിപ്പും, വസ്ത്രങ്ങളും പാറമടയിലെ കരയിൽ കുളിക്കടവിന് സമീപം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ വിവരം പോലീസിൽ അറിയിച്ചു. വിവരം അറിഞ്ഞ് തൃപ്പൂണിത്തുറ ഫയർ ആൻറ് റെസ്കൂഫോ ഴസും ചോറ്റാനിക്കര പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പാറ മടയിൽ തെരച്ചിൽ നടത്തി. ഫയർ സ്റ്റേഷൻ ഓഫീസർ കെ.ഷാജി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ കെ.ടി അശോക് കുമാർ, എ.ടി.ജോഷി ,ലീഡിങ്ങ് ഫയർമാൻമാരായ അനിൽകുമാർ കെ .പി മോഹനൻ , ജാഫർഖാൻ തുടങ്ങിയ ഫയർഫോഴ്സിന്റെ സ്കൂബാ (സെൽഫ് കണ്ടെയ്ൻഡ് അണ്ടർവാട്ടർ ബ്രീത്തിങ്ങ് അപ്പാരൽ ) ടീം അംഗങ്ങൾ എന്നിവർ വെള്ളത്തിലുള്ള തെരച്ചിന് നേതൃത്വം നൽകി.

150 അടിക്ക് മുകളിൽ താഴ്ച്ചയുള്ള പാറമടയിലെ വെള്ളത്തിൽ രാവിലെ പത്തര മുതൽ നടത്തിയ ശ്രമകരമായ തിരച്ചിലിൽ വൈകീട്ട് മൂന്നേകാലോടെയാണ് മൃതദേഹം കണ്ടെത്തിയത് .ചോറ്റാനിക്കര പോലീസ് മേൽനടപടികൾ സ്വീകരിച്ചു .ഇന്നലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്ത മൃതദേഹം വീട്ടുവളപ്പിൽസംസ്ക്കരിച്ചു. ഭാര്യ - ലളിത, മക്കൾ - അനീഷ് കുമാർ, ആശ .മരുമക്കൾ - സൗമ്യ ,സന്തോഷ് .












Click it and Unblock the Notifications