Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമ്പാക്കുട സെക്ഷഷനിൽ വൈദ്യുതി മുടക്കം പതിവ്: അധികൃതരുടെ അനാസ്ഥയെന്ന്!! പരാതിയുമായി ജനങ്ങള്‍

പിറവം: പാമ്പാക്കുട ഇലട്രിക്കൽ സെക്ഷനുകീഴിൽ കാക്കൂർ, തിരുമാറാടി, മേഖലകളിൽ വ്യാപകമായി വൈദ്യുതി ബന്ധം നിലക്കുന്നു.പകൽ സമയങ്ങളിൽ തുടർച്ചയായി വൈദ്യുതി വന്നും പോയും ഇരിക്കുകയാണ്. ഇതുമൂലം നിരവധി ആളുകളുടെ ഗ്രഹോപകരണങ്ങൾക്ക് തകരാർ സംഭവിച്ചതായി പരാതിയുണ്ട്.

നാളുകളായി തുടരുന്ന ഈ അവസ്ഥ പരിഹരിക്കുന്നതിന് അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ല. രാത്രി കാലങ്ങളിൽ വൈദ്യതി മുടങ്ങിയാൽ പിന്നെ രാവിലെ മാത്രമാണ് വരുന്നത്. ഓഫീസിലേക്ക് ഫോൺ വിളിച്ചാൽ പലപ്പോഴും കിട്ടുകയുമില്ല.എടുത്താൽ തന്നെ തൃപ്തികരമായ മറുപിടിയും നൽകുന്നില്ല.വ്യാഴാഴ്ച മുതൽ ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ വൈദ്യുതി വിതരണത്തിലെ തടസം കായികപ്രേമികളെയും നിരാശരാക്കുന്നുണ്ട്.

10-ernakulam-map

വൈദ്യുതി വിതരണത്തിലെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ഡിവൈഎഫ്ഐ മേഖല കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ഇല്ലാത്തപക്ഷം സമര പരിപാടികളുമായി ഓഫീസിലേക്ക് എത്തുമെന്ന് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+