എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ക് ഡൗൺ; എറണാകുളത്ത് വിദേശത്ത് നിന്ന് എത്തിയത് 1664 പേർ!! മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 3923 പേർ

  • By Aami Madhu
Google Oneindia Malayalam News

എറണാകുളം; ലോക്ക് ഡൗൺ കാലയളവിൽ എറണാകുളം ജില്ലയിലേക്ക് വിദേശത്ത് നിന്നും ഇത് വരെ എത്തിയത് 1664 പേരാണ്. ഇതിൽ 94 പേർ 65 വയസിനു മുകളിലുള്ളവരും, 136 പേർ 10 വയസ്സിൽ താഴെയുള്ളവരും, 195 പേർ ഗർഭിണികളും ആണ്. ഇവരിൽ 786 പേരെ വീടുകളിലും, 862 പേരെ വിവിധ കോവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിലാക്കി. 16 പേരെയാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ആക്കിയത്.

ഇതേ കാലയളവിൽ തന്നെ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്കെത്തിയത് 3923 പേരാണ്. ഇതിൽ 2076 പേർ റോഡ് മാർഗവും, 608 പേർ ട്രെയിൻ മാർഗവും, 1202 പേർ വിമാനങ്ങൾ വഴിയും, 37 പേർ കപ്പലുകൾ വഴിയും ആണ് ജില്ലയിൽ എത്തിയത്. ഇവരിൽ 34 പേരെ വിവിധ സ്ഥാപനങ്ങളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വിമാനങ്ങൾ വഴി എത്തിയവരിൽ 16 പേർക്കാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ വന്നത് ആഭ്യന്തര വിമാനത്തിലാണ്(മഹാരാഷ്ട്ര). ബാക്കി 15 പേരും എത്തിയത് ഗൾഫ് നാടുകളിൽ നിന്നാണ്.

1590853658

കപ്പൽ മാർഗം എത്തിയവരിൽ 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2 പേർ വന്നത് മാലിദ്വീപിൽ നിന്നും, 4 പേർ (തീര സംരക്ഷണ സേന ഉദ്യോഗസ്ഥർ) വന്നത് ഇതര സംസ്ഥാനത്ത് നിന്നും ആണ്. ട്രെയിൻ മാർഗം വന്ന 4 പേർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചു. 3 പേർ വന്നത് മഹാരാഷ്ട്രയിൽ നിന്നും, ഒരാൾ ഉത്തർപ്രദേശിൽ നിന്നുമാണ് എത്തിയത്.റോഡ് മാർഗം വന്നവരിൽ രോഗം സ്ഥിരീകരിച്ചത് 4 പേർക്കാണ്. 2 പേർ വന്നത് ചെന്നൈയിൽ നിന്നും, രണ്ടു പേർ വന്നത് മഹാരാഷ്ട്രയിൽ നിന്നും ആണ്.

ഇന്ന് ജില്ലയിൽ നിന്നും 98 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 57 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 6 എണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 126 ഫലങ്ങളാണ് ലഭിക്കാനുള്ളത്.സമൂഹ വ്യാപനം ഉണ്ടോ എന്നറിയായി ഇന്ന് ജില്ലയിൽ നിന്നും ശേഖരിച്ചത് 25 സാമ്പിളുകളാണ്. കഴിഞ്ഞ 3 ദിവസങ്ങളിലായി ഇത്തരത്തിൽ ജില്ലയിൽ ശേഖരിച്ചത് 382 സാമ്പിളുകളാണ്. ഇതിൽ 87 എന്നതിന്റെ ഫലം ലഭ്യമായി. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 295 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

എറണാകുളത്ത് നാല് പേർക്ക് കൊവിഡ്; സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ 2 പേർക്കും രോഗംഎറണാകുളത്ത് നാല് പേർക്ക് കൊവിഡ്; സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ 2 പേർക്കും രോഗം

പാലക്കാട് ഇന്ന് 4 വയസ്സുകാരിക്കും ആരോഗ്യ പ്രവർത്തകനും കൊവിഡ്; 9 പേർക്ക് രോഗംപാലക്കാട് ഇന്ന് 4 വയസ്സുകാരിക്കും ആരോഗ്യ പ്രവർത്തകനും കൊവിഡ്; 9 പേർക്ക് രോഗം

ലോക്ക് ഡൗൺ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല, തിരുമാനം രണ്ടാം ഘട്ടത്തിൽ മാത്രംലോക്ക് ഡൗൺ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല, തിരുമാനം രണ്ടാം ഘട്ടത്തിൽ മാത്രം

Ernakulam
English summary
lockdown; 1664 people came from foreign countries to ernakulam, 3923 from other states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X