എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ടെണ്ണലിനൊരുങ്ങി കൊച്ചി; എറണാകുളം ചാലക്കുടി മണ്ഡലങ്ങളിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി, സുരക്ഷ ശക്തമാക്കി പോലീസ്

  • By Desk
Google Oneindia Malayalam News

കൊച്ചി: എ​​​റ​​​ണാ​​​കു​​​ളം, ചാ​​​ല​​​ക്കു​​​ടി മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വോ​​​ട്ടെ​​​ണ്ണ​​​ലി​​​നൊ​​​രു​​​ങ്ങി കൊ​​​ച്ചി. അ​​​നി​​​ഷ്ട​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്കു​​​ൾ​​​പ്പെ​​​ടെ സാ​​​ധ്യ​​​ത​​​ക​​​ളു​​​ണ്ടെ​​​ന്ന​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ സു​​​ര​​​ക്ഷ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​ണ് വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ൽ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

<strong>മാവോയിസ്റ്റ് ദമ്പതികളുടെ മകള്‍ ആമി വിവാഹിതയായി; ഒരു ദിവസത്തെ പരോളിൽ രൂപേഷും, കനത്ത സുരക്ഷ!</strong>മാവോയിസ്റ്റ് ദമ്പതികളുടെ മകള്‍ ആമി വിവാഹിതയായി; ഒരു ദിവസത്തെ പരോളിൽ രൂപേഷും, കനത്ത സുരക്ഷ!

വോ​​​ട്ടെ​​​ണ്ണ​​​ലി​​​ന് വേ​​​ണ്ട സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​യ​​​താ​​​യി ജി​​​ല്ലാ ക​​​ല​​​ക്റ്റ​​​ര്‍ മു​​​ഹ​​​മ്മ​​​ദ് വൈ. ​​​സ​​​ഫീ​​​റു​​​ള്ള​​​യും അ​​​റി​​​യി​​​ച്ചു. ചാലക്കുടി മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള കളമശ്ശേരി ഗവ.പോളി ടെക്‌നിക് കോളേജും എറണാകുളം മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള കുസാറ്റ് കാമ്പസിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ് ബ്ലോക്കും അദ്ദേഹം സന്ദര്‍ശിച്ചു.

Vote counting


പ്രവേശനത്തിന് നിയന്ത്രണം

വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണമുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥി, ചീഫ് കൗണ്ടിങ് ഏജന്റ്, തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. യൂണിഫോമിലോ അല്ലാതെയോ പോലീസുകാര്‍ക്ക് കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ല.

മാധ്യമപ്രവര്‍ത്തകര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍

തിരഞ്ഞെടുപ്പുഫലം ജനങ്ങളിലെത്തിക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ രണ്ടു വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക മീഡിയ സെന്ററുകള്‍ ഈ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കും. സുവിധ, ട്രെന്‍ഡ് എന്നീ വെബ് ആപ്ലിക്കേഷനുകളിലൂടെ വോട്ടെണ്ണല്‍നില തത്സമയം ഇവര്‍ക്ക് ലഭ്യമാകും. മീഡിയ സെന്ററുകളില്‍ സജ്ജമാക്കിയിട്ടുള്ള വീഡിയോ വാളിലാണ് ഇവ പ്രദര്‍ശിപ്പിക്കുക. നിയമസഭ മണ്ഡലം തിരിച്ചുള്ള ലീഡ് നില, വിജയി എന്നീ വിവരങ്ങള്‍ ഇത്തരത്തില്‍ ലഭ്യമാകും. തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുമാത്രമാണ് മീഡിയ സെന്ററില്‍ പ്രവേശനം.

ഒരുക്കിയിട്ടുള്ളത് ത്രിവലയ സുരക്ഷ

ജില്ലയിലെ രണ്ടു വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും മൂന്നു വലയങ്ങളായാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. പൊതുവായ സുരക്ഷ സംസ്ഥാന പോലീസ് സേനയും കേന്ദ്രത്തിന്റെ സുരക്ഷ സംസ്ഥാന സായുധ പോലീസ് സേനയും കണ്‍ട്രോള്‍ റൂമുകളുടെ സുരക്ഷ കേന്ദ്ര പോലീസ് സേനയുമാണ് വഹിക്കുന്നത്.


വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥനായ ജില്ലാ കളക്ടറുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടേതുമൊഴികെയുള്ള വാഹനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കടത്തിവിടില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം ഗേറ്റിനു പുറത്ത് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യണം.

മൊബൈല്‍ ഫോണിന് നിരോധനം

വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ല. മൊബൈല്‍ ഫോണടക്കം കയ്യില്‍ കരുതിയിട്ടുള്ള എല്ലാ വസ്തുക്കളും സൂക്ഷിക്കുന്നതിന് രണ്ട് കേന്ദ്രങ്ങളിലും ക്ലോക്ക് റൂം സംവിധാനം ഒരുക്കിയിട്ടുണ്ട്.

വോട്ടിങ് യന്ത്രങ്ങള്‍ ഏഴു മണിയോടെ പുറത്തേക്ക്

വോട്ടെണ്ണല്‍ ദിവസം രാവിലെ ഏഴു മണിക്ക് സ്‌ട്രോങ് റൂമില്‍നിന്നും വോട്ടിങ് യന്ത്രങ്ങള്‍ അതത് നിയമസഭാ മണ്ഡലങ്ങള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള വോട്ടെണ്ണല്‍ ഹാളിലേക്കു മാറ്റും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുക.

വോട്ടെണ്ണലിന് 12 വീതം മേശകള്‍

12വീതം യന്ത്രങ്ങളാണ് ഓരോ റൗണ്ടിലും എണ്ണുക. 12 വീതം മേശകള്‍ സജ്ജീകരിക്കും. ഓരോ മേശക്കു ചുറ്റും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റും മൈക്രോ ഒബ്‌സര്‍വറും ഉണ്ടാകും. ഓരോ റൗണ്ടും എണ്ണിത്തീരാന്‍ 30 മുതല്‍ 35 മിനിറ്റുവരെ എടുക്കുമെന്നാണ് കരുതുന്നത്. വോട്ടിങ് യന്ത്രങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് എണ്ണുന്ന റൗണ്ടുകളും കൂടും.

വോട്ടെണ്ണല്‍ എട്ടു മുതല്‍വോട്ടെണ്ണല്‍ രാവിലെ എട്ടിനു തുടങ്ങും. ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ വോട്ടെണ്ണല്‍ ദിനമായ മെയ് 23ന് രാവിലെ എട്ടരയോടെ ആദ്യഫലസൂചന ലഭിക്കും. വോട്ടിങ് യന്ത്രങ്ങള്‍ക്കു പിന്നാലെ വിവിപാറ്റ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ നടക്കും. ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ചു വീതം വിവിപാറ്റ് യന്ത്രങ്ങളിലെ വോട്ടുകളാണ് എണ്ണുക. ഇത് അഞ്ചു മണിക്കൂര്‍ നീളുമെന്നാണ് കണക്കാക്കുന്നത്.കൗണ്ടിങ് ഏജന്റിനുള്ള തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷ മെയ് 20ന് വൈകീട്ട് അഞ്ചു മണി വരെയേ സ്വീകരിക്കൂ. ബന്ധപ്പെട്ട അസി.റിട്ടേണിങ് ഓഫീസര്‍മാര്‍ക്കാണ് ചുമതല. മെയ് 22ന് വിതരണവും പൂര്‍ത്തിയാക്കും. സത്യവാങ്മൂലം സമര്‍പ്പിക്കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല.

ദാഹമകറ്റാന്‍ കുടുംബശ്രീ ജ്യൂസ് കൗണ്ടറുകള്‍

വോട്ടെണ്ണല്‍ ചൂടിനിടയില്‍ ദാഹമകറ്റാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു സമീപം ജ്യൂസ് കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കും. മിതമായ നിരക്കില്‍ ജ്യൂസ് ലഭിക്കും. കുടിവെള്ള സൗകര്യവും ഏര്‍പ്പെടുത്തും.

രണ്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെയും സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ തുടങ്ങിയവ ജില്ലാ കളക്ടര്‍ പരിശോധിച്ചു. ഡിസിപി ഡോ.ഹിമേന്ദ്രനാഥ്, ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.ഷാജഹാന്‍, തിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍, അസി.റിട്ടേണിങ് ഓഫീസര്‍മാര്‍, മറ്റു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

അല്‍പ്പം സാങ്കേതികം

വോട്ടെണ്ണലിന് വോട്ടിംഗ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ് മാത്രം മതി. ഓരോ ടേബിളിലും കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ക്കു പുറമേ ഓരോ കൗണ്ടിംഗ് അസിസ്റ്റന്റിനെയും നിയോഗിക്കും. മേശകള്‍ കേന്ദ്രീകരിച്ച് സൂക്ഷ്മ നിരീക്ഷകരുമുണ്ടാകും.

രണ്ട് കംപ്യൂട്ടറുകളാണ് സജ്ജീകരിക്കുക. ഇതില്‍ സുവിധ ആപ്പിലേക്കുള്ള ഡേറ്റ എന്‍ട്രിയും എക്‌സല്‍ ഷീറ്റ് തയാറാക്കലുമായിരിക്കും നടക്കുക. ഈ കംപ്യൂട്ടറുകളില്‍ പെന്‍ െ്രെഡവോ സിഡിയോ പോലുള്ള എക്‌സ്‌റ്റേണല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ഈ കംപ്യൂട്ടറുകളില്‍ സജ്ജമാക്കിയിരിക്കും. റൗണ്ട് തിരിച്ചുള്ള ഡേറ്റ ഓരോ അഞ്ചു മിനിറ്റിലും അപ്‌ഡേറ്റ് ചെയ്യും. ലോക്‌സഭാ മണ്ഡലം സഹവരണാധികാരിക്കും നിയോജക മണ്ഡലം വരണാധികാരിക്കും മാത്രമാണ് സുവിധ ആപ്പില്‍ ഡേറ്റ അപ്‌ഡേറ്റ് ചെയ്യാന്‍ അനുവാദമുള്ളത്. നിയോജക മണ്ഡലം തിരിച്ചുള്ള ഓരോ റൗണ്ടിലെയും ഡേറ്റയാണ് അപ്‌ഡേറ്റ് ചെയ്യുക. ഓരോ റൗണ്ടും പൂര്‍ത്തിയാകുമ്പോള്‍ ഫലം പ്രിന്റ് ഔട്ട് എടുക്കും.

സുവിധ പോര്‍ട്ടല്‍ വഴിയാണ് ഡേറ്റ എന്‍ട്രി നടത്തുക. സുവിധയില്‍ ഡേറ്റ എന്‍ട്രി നടത്തിയ ശേഷമാകും ഫലം പ്രഖ്യാപിക്കുക. results.eci.gov.in എന്ന വെബ് സൈറ്റിലും വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ മൊബൈല്‍ ആപ്പിലും ഡിസ്‌പ്ലേ ബോര്‍ഡിലും ഒരേ സമയം ഫലങ്ങള്‍ ദൃശ്യമാകും. പോസ്റ്റല്‍ വോട്ടുകളുടെ ഡേറ്റ എന്‍ട്രി വരണാധികാരിയാണ് ചെയ്യേണ്ടത്. വരണാധികാരിയാണ് ഫലം പ്രഖ്യാപിക്കുക.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷമാണ് വിവിപാറ്റ് പേപ്പര്‍ രസീതുകള്‍ എണ്ണുക. കൗണ്ടിംഗ് ഹാളിനകത്ത് തന്നെയുള്ള മേശകളിലൊന്ന് വിവിപാറ്റ് കൗണ്ടിംഗ് ബൂത്തായി (വിസിബി) ക്രമീകരിക്കും. പേപ്പര്‍ രസീതുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം വയര്‍ മെഷ് ചെയ്ത രീതിയില്‍ സജ്ജമാക്കും.

Ernakulam
English summary
Lok sabha election 2019: Kochi ready to vote counting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X