1750 കോടിയ്ക്ക് എന്തു പറ്റി... പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് യുഡിഎഫ് എംഎൽഎമാർ, വികസനക്കുറുപ്പുമായി ഇന്നസെന്റ്
കൊച്ചി/ചാലക്കുടി: കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ വികസനം തന്നെയാണ് ചാലക്കുടി മണ്ഡലത്തിലെ ചൂടേറിയ ചർച്ച. കോൺഗ്രസിന്റെ കുത്തക മണ്ഡലത്തെ വികസനമുരടിപ്പിൽ നിന്ന് 1750 കോടിയുടെ വികസനത്തിലേക്കെത്തിച്ചുവെന്നാണ് എൽഡിഎഫ് വാദം. എന്നാൽ, 1750 കോടിയുടെ വികസനം നടപ്പാക്കിയിട്ടില്ലെന്നാരോപിച്ച് യുഡിഎഫ് രംഗത്തെത്തിയതോടെ വികസനത്തെ ചൊല്ലിയുള്ള ചർച്ച ചാലക്കുടിയിൽ സജീവം.
സ്ഥാനാർഥി നിർണയത്തിനിടയിൽ എൽഡിഎഫ് സ്ഥാനാർഥിയായി ഇന്നസെന്റിനെ കൊണ്ടു വരരുതെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടത് ഇന്നസെന്റിന്റെ സ്വീകര്യതയ്ക്ക് മങ്ങലേൽപ്പിച്ചിരുന്നു. മറ്റൊരു മികച്ച സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയില്ലെന്ന് തീരുമാനത്തിലേക്ക് സിപിഎം സംസ്ഥാന കമ്മിറ്റിയുമെത്തി. ഇതോടെ കഴിഞ്ഞ വർഷത്തെ സ്വതന്ത്രനെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ച് പ്രവർത്തകരെ സജീവമായി രംഗത്തിറക്കുന്നതിനുള്ള ശ്രമമാണ് നേതാക്കൾ നടത്തിയത്.

മണ്ഡലത്തിലെ വികസനങ്ങൾ ഉയർത്തിക്കാട്ടിയുള്ള പ്രചരണങ്ങൾ സജീവമാക്കിയതോടെ പാർട്ടി നേതാക്കളും പ്രവർത്തകരും ഒരു പോലെ ആവേശത്തിലായി. ഇതിനിടയിലാണ് 1750കോടിയുടെ വികസനം ചാലക്കുടിയിൽ നടപ്പാക്കിയിട്ടില്ലെന്ന ആക്ഷേപമുന്നയിച്ച് യുഡിഎഫ് രംഗത്തെത്തുന്നത്. യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹ്നാന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ യുവ എംഎൽഎമാർ 1750 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളില്‍ തുറന്ന സംവാദത്തിന് വെല്ലുവിളിയുമായി രംഗത്തെത്തി.
1750 കോടിയുടെ വികസനം വിവാദമായ സാഹചര്യത്തില്‍ പരസ്യമായ ചര്‍ച്ചയ്ക്ക് തയാറാണാകണമെന്നായിരുന്നു റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, വി.പി. സജീന്ദ്രൻ, അൻവർ സാദത്ത് എന്നിവരുടെ ആവശ്യം. പല പദ്ധതികളുടേയും ഫണ്ട് പെരുപ്പിച്ച് കാണിച്ചിരിക്കുന്നുവെന്നാണ് പ്രധാന ആരോപണം. നടപ്പിലാക്കാത്ത പല പദ്ധതിയും ഇതിനോടപ്പം ചേർത്തതായും യുഡിഎഫ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതൽ യുഡിഎഫും യൂത്ത് കോൺഗ്രസും ഈ ആരോപണവുമായി രംഗത്തുണ്ട്.
എന്നാൽ ഇങ്ങനെയൊരു വെല്ലുവിളി തനിക്കറിയില്ലെന്ന് പറഞ്ഞ് ആദ്യഘട്ടത്തിൽ ഇന്നസെന്റ് ഒഴിവായെങ്കിലും വികസനക്കുറിപ്പിറക്കി യുഡിഎഫ് എംഎൽഎമാർക്ക് മറുപടി നൽകുകയാണ് ഇപ്പോൾ. "ഇന്നസെന്റ് ചെയ്തത്, വികസനക്കുതിപ്പിന്റെ അഞ്ചു വർഷങ്ങൾ' എന്ന പേരിൽ 32 പേജുള്ള വിശദവിവരങ്ങളടങ്ങിയ പുസ്തക രൂപേണയുള്ള കുറിപ്പാണ് മണ്ഡലങ്ങളിൽ വിതരണം ചെയ്യുന്നത്.
ഇതോടെ പരസ്യ സംവാദത്തിനു പകരം വോട്ടമാരുടെ വീടുകളിലെത്തി പ്രവർത്തകരെ കൊണ്ട് മറുപടി നൽകാനാണ് എൽഡിഎഫ് നീക്കം. കൂടാതെ ഇന്നസെന്റ് എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡുകളിലൂടെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സൈക്കിൾ റാലിയും സംഘടിപ്പിക്കും. എന്നിരുന്നാലും മണ്ഡലത്തിലെ വികസനത്തെ സംബന്ധിച്ചുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ കൊഴുക്കും.
ഇന്നസെന്റ് പുറത്ത് വിട്ട കണക്ക്
ടെക്നോളജി സെന്റർ അങ്കമാലി -130 കോടി (ആദ്യഘട്ടം), 70 കോടി (രണ്ടാം ഘട്ടം)
ആയുഷ് ആശുപത്രി ചാലക്കുടി- 15 കോടി
ശബരിപാത- 527 കോടി
റോഡ്, ബൈപ്പാസ് - 1167.37 കോടി
പിഎംജിഎസ്വൈ പാലം- 3.50 കോടി
ആലുവ റെയ്ൽവെ സ്റ്റേഷൻ - 3.50 കോടി
ശ്രദ്ധാ ആരോഗ്യ സുരക്ഷാ പദ്ധതി - 1.25 കോടി
അതിരപ്പിള്ളി കുടിവെള്ള പദ്ധതി - 56 കോടി
ആർഎംഎസ്എ ഹോസ്റ്റൽ - 3 കോടി
വെറ്റിലപ്പാറ ഹോസ്റ്റൽ - 1 കോടി
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications