എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

1750 കോടിയ്ക്ക് എന്തു പറ്റി... പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് യുഡിഎഫ് എംഎൽഎമാർ, വികസനക്കുറുപ്പുമായി ഇന്നസെന്‍റ്

  • By Desk
Google Oneindia Malayalam News

കൊ​​ച്ചി‌/​​ചാ​​ല​​ക്കു​​ടി: ക​​ഴി​​ഞ്ഞ അ​​ഞ്ച് വ​​ർ​​ഷ​​ക്കാ​​ല​​ത്തെ വി​​ക​​സ​​നം ത​​ന്നെ​​യാ​​ണ് ചാ​​ല​​ക്കു​​ടി മ​​ണ്ഡ​​ല​​ത്തി​​ലെ ചൂ​​ടേ​​റി​​യ ച​​ർ​​ച്ച. കോ​​ൺ​​ഗ്ര​​സി​​ന്‍റെ കു​​ത്ത​​ക മ​​ണ്ഡ​​ല​​ത്തെ വി​​ക​​സ​​ന​​മു​​ര​​ടി​​പ്പി​​ൽ നി​​ന്ന് 1750 കോ​​ടി​​യു​​ടെ വി​​ക​​സ​​ന​​ത്തി​​ലേ​​ക്കെ​​ത്തി​​ച്ചു​​വെ​​ന്നാ​​ണ് എ​​ൽ​​ഡി​​എ​​ഫ് വാ​​ദം. എ​​ന്നാ​​ൽ, 1750 കോ​​ടി​​യു​​ടെ വി​​ക​​സ​​നം ന​​ട​​പ്പാ​​ക്കി​​യി​​ട്ടി​​ല്ലെ​​ന്നാ​​രോ​​പി​​ച്ച് യു​​ഡി​​എ​​ഫ് രം​​ഗ​​ത്തെ​​ത്തി​​യ​​തോ​​ടെ വി​​ക​​സ​​ന​​ത്തെ ചൊ​​ല്ലി​​യു​​ള്ള ച​​ർ​​ച്ച ചാ​​ല​​ക്കു​​ടി​​യി​​ൽ സ​​ജീ​​വം.

<strong>എല്‍ഡിഎഫിന്റെ കര്‍ഷക സമരത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ മറുതന്ത്രം; 20ന് പുല്‍പ്പള്ളിയില്‍ നടക്കുന്ന കര്‍ഷകസംഗമത്തില്‍ പ്രിയങ്കാഗാന്ധിയെത്തും, ഇരുപതിനായിരം കര്‍ഷകരെ അണിനിരത്താന്‍ നീക്കം</strong>എല്‍ഡിഎഫിന്റെ കര്‍ഷക സമരത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ മറുതന്ത്രം; 20ന് പുല്‍പ്പള്ളിയില്‍ നടക്കുന്ന കര്‍ഷകസംഗമത്തില്‍ പ്രിയങ്കാഗാന്ധിയെത്തും, ഇരുപതിനായിരം കര്‍ഷകരെ അണിനിരത്താന്‍ നീക്കം

സ്ഥാ​​നാ​​ർ​​ഥി നി​​ർ​​ണ​​യ​​ത്തി​​നി​​ട​​യി​​ൽ എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി ഇ​​ന്ന​​സെ​​ന്‍റി​​നെ കൊ​​ണ്ടു​​ വ​​ര​​രു​​തെ​​ന്ന് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത് ഇ​​ന്ന​​സെ​​ന്‍റി​​ന്‍റെ സ്വീ​​ക​​ര്യ​​ത​​യ്ക്ക് മ​​ങ്ങ​​ലേ​​ൽ​​പ്പി​​ച്ചി​​രു​​ന്നു. മ​​റ്റൊ​​രു മി​​ക​​ച്ച സ്ഥാ​​നാ​​ർ​​ഥി​​യെ ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന് തീ​​രു​​മാ​​ന​​ത്തി​​ലേ​​ക്ക് സി​​പി​​എം സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​മെ​​ത്തി. ഇ​​തോ​​ടെ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ സ്വ​​ത​​ന്ത്ര​​നെ പാ​​ർ​​ട്ടി ചിഹ്ന​​ത്തി​​ൽ മ​​ത്സ​​രി​​പ്പി​​ച്ച് പ്ര​​വ​​ർ​​ത്ത​​ക​​രെ സ​​ജീ​​വ​​മാ​​യി രം​​ഗ​​ത്തി​​റ​​ക്കു​​ന്ന​​തി​​നു​​ള്ള ശ്ര​​മ​​മാ​​ണ് നേ​​താ​​ക്ക​​ൾ ന​​ട​​ത്തി​​യ​​ത്.

UDF MLA

മ​​ണ്ഡ​​ല​​ത്തി​​ലെ വി​​ക​​സ​​ന​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി​​യു​​ള്ള പ്ര​​ച​​ര​​ണ​​ങ്ങ​​ൾ സ​​ജീ​​വ​​മാ​​ക്കി​​യ​​തോ​​ടെ പാ​​ർ​​ട്ടി നേ​​താ​​ക്ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​രും ഒ​​രു പോ​​ലെ ആ​​വേ​​ശ​​ത്തി​​ലാ​​യി. ഇ​​തി​​നി​​ട​​യി​​ലാ​​ണ് 1750കോ​​ടി​​യു​​ടെ വി​​ക​​സ​​നം ചാ​​ല​​ക്കു​​ടി​​യി​​ൽ ന​​ട​​പ്പാ​​ക്കി​​യി​​ട്ടി​​ല്ലെ​​ന്ന ആ​​ക്ഷേ​​പ​​മു​​ന്ന​​യി​​ച്ച് യു​​ഡി​​എ​​ഫ് രം​​ഗ​​ത്തെ​​ത്തു​​ന്ന​​ത്. യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ബെ​​ന്നി ബെ​​ഹ്നാ​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ച​​ര​​ണ​​ത്തി​​നെ​​ത്തി​​യ യു​​വ എം​​എ​​ൽ​​എ​​മാ​​ർ 1750 കോ​​ടി​​യു​​ടെ വി​​ക​​സ​​ന​​പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളി​​ല്‍ തു​​റ​​ന്ന സം​​വാ​​ദ​​ത്തി​​ന് വെ​​ല്ലു​​വി​​ളി​​യു​​മാ​​യി രം​​ഗ​​ത്തെ​​ത്തി.

1750 കോ​​ടി​​യു​​ടെ വി​​ക​​സ​​നം വി​​വാ​​ദ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പ​​ര​​സ്യ​​മാ​​യ ച​​ര്‍ച്ച​​യ്ക്ക് ത​​യാ​​റാ​​ണാ​​ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു റോ​​ജി ​എം. ​​ജോ​​ൺ, എ​​ൽ​​ദോ​​സ് കു​​ന്ന​​പ്പി​​ള്ളി, വി.​​പി.​ സ​​ജീ​​ന്ദ്ര​​ൻ, അ​​ൻ​​വ​​ർ സാ​​ദ​​ത്ത് എ​​ന്നി​​വ​​രു​​ടെ ആ​​വ​​ശ്യം. പ​​ല പ​​ദ്ധ​​തി​​ക​​ളു​​ടേ​​യും ഫ​​ണ്ട് പെ​​രു​​പ്പി​​ച്ച് കാ​​ണി​​ച്ചി​​രി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് പ്ര​​ധാ​​ന ആ​​രോ​​പ​​ണം. ന​​ട​​പ്പി​​ലാ​​ക്കാ​​ത്ത പ​​ല പദ്ധ​​തി​​യും ഇ​​തി​​നോ​​ട​​പ്പം ചേ​​ർ​​ത്ത​​താ​​യും യു​​ഡി​​എ​​ഫ് ആ​​രോ​​പി​​ക്കു​​ന്നു. തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ഖ്യാ​​പ​​നം വ​​ന്ന​​തു​​മു​​ത​​ൽ യു​​ഡി​​എ​​ഫും യൂ​​ത്ത് കോ​​ൺ​​ഗ്ര​​സും ഈ ​​ആ​​രോ​​പ​​ണ​​വു​​മാ​​യി രം​​ഗ​​ത്തു​​ണ്ട്.

എ​​ന്നാ​​ൽ ഇ​​ങ്ങ​​നെ​​യൊ​​രു വെ​​ല്ലു​​വി​​ളി ത​​നി​​ക്ക​​റി​​യി​​ല്ലെ​​ന്ന് പ​​റ​​ഞ്ഞ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ഇ​​ന്ന​​സെ​​ന്‍റ് ഒ​​ഴി​​വാ​​യെ​​ങ്കി​​ലും വി​​ക​​സ​​ന​​ക്കു​​റി​​പ്പി​​റ​​ക്കി യു​​ഡി​​എ​​ഫ് എം​​എ​​ൽ​​എ​​മാ​​ർ​​ക്ക് മ​​റു​​പ​​ടി ന​​ൽ​​കു​​ക​​യാ​​ണ് ഇ​​പ്പോ​​ൾ. "ഇ​​ന്ന​​സെ​​ന്‍റ് ചെ​​യ്ത​​ത്, വി​​ക​​സ​​ന​​ക്കു​​തി​​പ്പി​​ന്‍റെ അ​​ഞ്ചു വ​​ർ​​ഷ​​ങ്ങ​​ൾ' എ​​ന്ന പേ​​രി​​ൽ 32 പേ​​ജു​​ള്ള വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ പു​​സ്ത​​ക രൂ​​പേ​​ണ​​യു​​ള്ള കു​​റി​​പ്പാ​​ണ് മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്.

ഇ​​തോ​​ടെ പ​​ര​​സ്യ സം​​വാ​​ദ​​ത്തി​​നു പ​​ക​​രം വോ​​ട്ട​​മാ​​രു​​ടെ വീ​​ടു​​ക​​ളി​​ലെ​​ത്തി പ്ര​​വ​​ർ​​ത്ത​​ക​​രെ കൊ​​ണ്ട് മ​​റു​​പ​​ടി ന​​ൽ​​കാ​​നാ​​ണ് എ​​ൽ​​ഡി​​എ​​ഫ് നീ​​ക്കം. കൂ​​ടാ​​തെ ഇ​​ന്ന​​സെ​​ന്‍റ് എം​​പി​​യു​​ടെ ഫ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ച് നി​​ർ​​മി​​ച്ച റോ​​ഡു​​ക​​ളി​​ലൂ​​ടെ ഡി​​വൈ​​എ​​ഫ്ഐ നേ​​തൃ​​ത്വ​​ത്തി​​ൽ സൈ​​ക്കി​​ൾ റാ​​ലി​​യും സം​​ഘ​​ടി​​പ്പി​​ക്കും. എ​​ന്നി​​രു​​ന്നാ​​ലും മ​​ണ്ഡ​​ല​​ത്തി​​ലെ വി​​ക​​സ​​ന​​ത്തെ സം​​ബ​​ന്ധി​​ച്ചു​​ള്ള ച​​ർ​​ച്ച​​ക​​ൾ വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ കൊ​​ഴു​​ക്കും.

ഇ​​ന്ന​​സെ​​ന്‍റ് പു​​റ​​ത്ത് വി​​ട്ട ക​​ണ​​ക്ക്

ടെ​​ക്നോ​​ള​​ജി സെ​​ന്‍റ​​ർ അ​​ങ്ക​​മാ​​ലി -130 കോ​​ടി (ആ​​ദ്യ​​ഘ​​ട്ടം), 70 കോ​​ടി (ര​​ണ്ടാം ഘ​​ട്ടം)

ആ​​യു​​ഷ് ആ​​ശു​​പ​​ത്രി ചാ​​ല​​ക്കു​​ടി- 15 കോ​​ടി

ശ​​ബ​​രി​​പാ​​ത- 527 കോ​​ടി

റോ​​ഡ്, ബൈ​​പ്പാ​​സ് - 1167.37 കോ​​ടി

പി​​എം​​ജി​​എ​​സ്‌​​വൈ പാ​​ലം- 3.50 കോ​​ടി

ആ​​ലു​​വ റെ​​യ്ൽ​​വെ സ്റ്റേ​​ഷ​​ൻ - 3.50 കോ​​ടി

ശ്ര​​ദ്ധാ ആ​​രോ​​ഗ്യ സു​​ര​​ക്ഷാ പ​​ദ്ധ​​തി - 1.25 കോ​​ടി

അ​​തി​​ര​​പ്പി​​ള്ളി കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി - 56 കോ​​ടി

ആ​​ർ​​എം​​എ​​സ്എ ഹോ​​സ്റ്റ​​ൽ - 3 കോ​​ടി

വെ​​റ്റി​​ല​​പ്പാ​​റ ഹോ​​സ്റ്റ​​ൽ - 1 കോ​​ടി

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Ernakulam
English summary
Lok sabha election campaign in Chalakkudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X