എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുൽ ഗാന്ധിയെ വരയ്ക്കണം, വയനാട്ടിൽ പോകണം അത് നേരിട്ട് കൊടുക്കണം... എന്താണ് ഹൈബിയോടുള്ള താൽപ്പര്യം? ഹൈബിച്ചേട്ടൻ സൂപ്പറാ... ജെറി പറയുന്നു

  • By Desk
Google Oneindia Malayalam News

കൊച്ചി: ഉദയംപേരൂർ കൊച്ചുപള്ളിയിൽ പതിനാറുവയസുകാരനായ ജെറിൻ തോമസ് കാത്തിരിക്കുകയാണ്. "രാഹുൽ ഗാന്ധിയെ വരയ്ക്കണം, വയനാട്ടിൽ പോകണം അത് നേരിട്ട് കൊടുക്കണം..." എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ പര്യടനം ഉദയം പേരൂരെത്തിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ ഒരു പതിനാറുവയസുകാരനിലേക്കാണ് പോയത്.

<strong>മൗനം വെടിഞ്ഞ് എൽകെ അദ്വാനി; എതിർ അഭിപ്രായമുള്ളവരെല്ലാം ദേശവിരുദ്ധരല്ല, നേതൃത്വത്തിന് ' കൊട്ട്'!!</strong>മൗനം വെടിഞ്ഞ് എൽകെ അദ്വാനി; എതിർ അഭിപ്രായമുള്ളവരെല്ലാം ദേശവിരുദ്ധരല്ല, നേതൃത്വത്തിന് ' കൊട്ട്'!!

ഇഷ്ടപെട്ട യുവ നേതാവിന്റെ ഛായാചിത്രം വരച്ചു നൽകി സ്വീകരിക്കാൻ നിൽക്കുകയായിരുന്നു ജെറിൻ. എന്താണ് ഹൈബിയോടുള്ള താൽപ്പര്യം? എന്ന ചോദ്യത്തിന് "ഹൈബിച്ചേട്ടൻ സൂപ്പറാ..."എന്നായിരുന്നു മറുപടി. ഈ വർഷം പത്താം ക്ലാസ് പരീക്ഷയെഴുതി കാത്തിരിക്കുന്ന ജെറിനോട് പരീക്ഷ വിജയിക്കുമോ എന്ന ചോദ്യത്തിന് ഉടൻ എത്തി മറുപടി. 'ഞാനും ഹൈബി ചേട്ടനും ജയിക്കും!.'

Jerry

ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ ചിത്രങ്ങൾ വരയ്ക്കാൻ ആരംഭിച്ച ജെറിന്റെ വീട്ടിലെ ചുവരുകളാകെ അവൻ വരച്ച ചിത്രങ്ങളാണ്. മൂന്ന് വർഷം മുൻപ് മൂന്ന് മാസം അടുത്തുള്ള ചിത്രരചന പഠന കേന്ദ്രത്തിൽ പോയതാണ് ആകെയുള്ള പരിചയം. ചിത്രം രചന ശാസ്ത്രീയമായി പഠിച്ചിട്ടുമില്ല. മോഹൻലാലും മമ്മൂട്ടിയും എന്നു വേണ്ട ധോണിയും, വിരാട് കോലിയും വരെയുണ്ട്.

സ്കൂളിൽ എഴുത്തുകാരൻ ബന്യാമിൻ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ചിത്രം വരച്ചു നൽകിയിട്ടുണ്ട്. അടുത്തത് രാഹുൽ ഗാന്ധിയാണ് അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കണം, വയനാട്ടിൽ ഒന്ന് പോകണം ചിത്രം നേരിട്ട് കൊടുക്കണം. അതിനായി അച്ഛൻ തോമസിനെ ചട്ടം കെട്ടിയിരിക്കുകയാണ് ജെറിൻ എന്ന കൊച്ചു മിടുക്കൻ. ആഗ്രഹം സാധിച്ചുതരാൻ സഹായിക്കാമെന്ന് ഏറ്റിരിക്കുകയാണ് ഹൈബി ഈഡൻ. ഉദയംപേരൂർ സ്വദേശി എൻ പി തോമസിന്റെയും ജെസ്സി തോമസിന്റെയും ഇളയ പുത്രനാണ് ജെറിൻ തോമസ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Ernakulam
English summary
Lok sabha elections 2019: 16 Years old Jerry's comment about Rahul Gandhi and Hibi Eden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X