എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് അഞ്ചു കോടി രൂപ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ; മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കൂടുതൽ സേന

  • By Desk
Google Oneindia Malayalam News

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നതിനിടയിൽ പണമൊഴുക്കും വ്യാപകമാകുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചു കോടി രൂപ സംസ്ഥാനത്ത് പടികൂടിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തു വിടും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ പണത്തിന്‍റെയും മസിൽ പവറിന്‍റെയും സ്വാധീനം വളരെ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.

<strong>ലോക്‌സഭാ തിരഞ്ഞെടുപ്പ്: വയനാട്ടില്‍ 575 ബൂത്തുകള്‍, നടത്തിപ്പിനായി അയ്യായിരത്തോളം ഉദ്യോഗസ്ഥര്‍</strong>ലോക്‌സഭാ തിരഞ്ഞെടുപ്പ്: വയനാട്ടില്‍ 575 ബൂത്തുകള്‍, നടത്തിപ്പിനായി അയ്യായിരത്തോളം ഉദ്യോഗസ്ഥര്‍

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി നിരീക്ഷണത്തിനുമായി തൃതല സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്. ഐടി, സെയില്‍സ്, പൊലീസ്, എക്‌സൈസ്, കസ്റ്റംസ് വിഭാഗവുമായി ചര്‍ച്ച പൂര്‍ത്തിയായി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാതലത്തില്‍ തെരഞ്ഞെടുപ്പിന് കൂടുതല്‍ സേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 905 പ്രശ്നബാധിത ബൂത്തുകളാണുണ്ടായിരുന്നത്. എന്നാൽ ഇത്തവണ ആദ്യഘട്ട നിരീക്ഷത്തിൽ 700ലധികം ബൂത്തുകളാണ് പ്രശ്ന ബാധിതമായി കണ്ടെത്തിയത്.

Ernakulam guest house

എന്നാൽ പിന്നീട് പിന്നീട് ചേർന്ന യോഗത്തിൽ കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങി അഞ്ചു ജില്ലകളിൽ മാവോയിസ്റ്റ് ഭീഷണി നിലനൽക്കുന്നതിയി കണ്ടെത്തി. ഇതോടെ 149 കമ്പിനി സേനയെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവില്‍ 35 കമ്പനി സേനയുടെ സേവനം സംസ്ഥാനത്ത് ലഭ്യമാണ്. എറണാകുളം ഗവ.ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച പ്രത്യേക വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ക്യാംപസിലെത്തി സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സര്‍ക്കാര്‍ സ്ഥാപനമായ കോളെജുകള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പാക്കണം. ക്യാംപസില്‍ സ്ഥാനാർഥികള്‍ എത്തുന്നത് സാധാരണമെന്നത് പുതിയ അറിവാണ്. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സംസ്കാരംമുൻ നിർത്തി ക്യാംപസിലെ തെരഞ്ഞെടുപ്പ് പ്രചരണത്തെ കുറിച്ച് പ്രത്യേകം പഠിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഏത് അളവ് വരെ ഇത് അനുവദിക്കുന്നെന്നു പരിശോധിച്ചേ പറയാനാകുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശശി തരൂരിന്‍റെ വൈഐആം ഹിന്ദു എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവം നേരത്തെ തന്നെ ശ്രദ്ധയില്‍പെട്ടിരുന്നു. സംഭവത്തെ കുറിച്ച് പൊലീസിനോട് റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ട്. ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടി എടുക്കും. അതേസമയം, ശബരിമല വിഷയം തെരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന് പറഞ്ഞട്ടില്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. പ്രസ്താവനകള്‍ തെറ്റായി വ്യാഖാനിക്കപ്പെട്ടതാണ്.

എന്നാല്‍ ശബരിമലയെന്ന ക്ഷേത്രത്തേയും അയ്യപ്പനെയും തെരഞ്ഞെടുപ്പിനായി ഉപയോഗിക്കരുത്. മതങ്ങളെയോ ജാതിയേയോ ജാതി ചിഹ്നങ്ങളോ ക്ഷേത്രങ്ങളോ ദൈവങ്ങളെ തെരഞ്ഞടെപ്പ് പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കരുതെന്ന് നേരത്തെയുള്ള ചട്ടമാണ്. ശബരിമലയിലെ യുവതി പ്രവേശനും പ്രശ്‌നങ്ങളും ഉപയോഗിക്കാം. എന്നാല്‍ അയ്യപ്പന്‍റെ പടവും പേരും ഉപയോഗിച്ച് തെരഞ്ഞെടുപ്പ പ്രചരണം നടത്തിയാല്‍ കര്‍ശന നടപടികളുണ്ടാകും.

വായ്പ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച നിലവില്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ടിക്കാറാം പറഞ്ഞു. വാര്‍ത്തകളിലൂടെയാണ് മോറട്ടോറിയം പ്രശ്‌നം അറിഞ്ഞത്. ചിലപ്പോള്‍ കമ്മിഷന്‍റെ പരിതിക്കുള്ളില്‍ നിര്‍ത്തേണ്ട വിഷയമാകാത്തതുകൊണ്ടായിരിക്കാം സര്‍ക്കാര്‍ അറിയിക്കാത്തത്. ഫയല്‍ മുന്നിലെത്തിയാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

വടകര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയെ എതിര്‍ പാര്‍ട്ടികള്‍ വ്യക്തിഹത്യ നടത്തുന്നെന്ന പരാതി കമ്മിഷന് ലഭിച്ചിട്ടുണ്ട്. അത് നിലവില്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. പൊലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മീണ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ നടത്തിയിട്ടുണ്ട്. ഇക്കുറി ശതമാനം 90 ലെത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്.

വോട്ടിങ് മെഷിനുകളില്‍ അട്ടിമറി സാധ്യതയുണ്ടൊയെന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു മറുപടി. വോട്ടിങ് മെഷിനുകള്‍ തയറാക്കുന്നതും സൂക്ഷിക്കുന്നതും ബൂത്തുകളിലെത്തിക്കുന്നതുമെല്ലാം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശക്തമായ മേല്‍നോട്ടത്തിലും സുരക്ഷയിലുമാണ്. പുറമേ നിന്നൊരാള്‍ക്ക് ഒരുതരത്തിലുമിടപെടുവാന്‍ സാധിക്കുകയില്ലെന്നും അത്തരം ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ ബോധ്യപ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാം. ഇതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളടക്കം തെളിവുകളായി നല്‍കാം. പരാതി ലഭിച്ച് കഴിഞ്ഞാൽ 100 മണിക്കൂറിനുള്ള അന്വേഷണം പൂർത്തിയാക്കി കൃത്യമായി വിവരം പരാതി കാരന് ലഭ്യമാക്കുന്ന വിധത്തിലാണ് പ്രത്യേക് സെൽ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ശബരിമല വിഷയം തിരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന് പറഞ്ഞട്ടില്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. പ്രസ്താവനകള്‍ തെറ്റായി വ്യാഖാനിക്കപ്പെട്ടതാണ്. എന്നാല്‍ ശബരിമലയെന്ന ക്ഷേത്രത്തേയും അയ്യപ്പനെയും തിരഞ്ഞെടുപ്പിനായി ഉപയോഗിക്കരുത്. മതങ്ങളെയോ ജാതിയേയോ ജാതി ചിഹ്നങ്ങളോ ക്ഷേത്രങ്ങളോ ദൈവങ്ങളെ തിരഞ്ഞടെപ്പ് പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കരുതെന്ന് നേരത്തെയുള്ള ചട്ടമാണ്. ശബരിമലയിലെ യുവതി പ്രവേശനും പ്രശ്‌നങ്ങളും ഉപയോഗിക്കാം. എന്നാല്‍ അയ്യപ്പന്റെ പടം ഉപയോഗിച്ച് തിരഞ്ഞെടുപ്പ പ്രചരണം നടത്തിയാല്‍ കര്‍ശന നടപടികളുണ്ടാകും.

ഭിന്നശേഷിക്കാരെ ബൂത്തിലെത്തിച്ച വോട്ട് ഉറപ്പിക്കുന്ന രാഷ്ട്രിയം ഈ തിരഞ്ഞെടുപ്പില്‍ വില പോവില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ മുന്നറിയിപ്പ് നല്‍കി. പോളിങ് ബൂത്തില്‍ നേരിട്ടത്തി വോട്ട് രേഖപ്പെടുത്തുവാന്‍ സാധിക്കാത്തവരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തി പോളിങ് സ്റ്റേഷനുകളിലെത്തിക്കും. ഇത്തരത്തില്‍ വാഹനസൗകര്യം ആവശ്യപ്പെടുന്നവര്‍ തിരഞ്ഞെടുപ്പിന് മുമ്പ് ജില്ലാഭരണകൂടവുമായി ബന്ധപ്പെടുക.
കളക്ടറുടെ മേല്‍നോട്ടത്തില്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും വോട്ടിങിന് ശേഷം സുരക്ഷിതരായി അവരെ വീടുകളിലെത്തിക്കും. ഭിന്നശേഷിക്കാരായവര്‍ക്ക് വോട്ടിങിനായി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ടതില്ല. പോളിങ് സ്റ്റേഷനിലെത്തിയാല്‍ പ്രത്യേക പരിഗണ നല്‍കി അവര്‍ക്ക് വോട്ട് രേഖപ്പെടുത്തുവാനുള്ള അവസരമുണ്ടാകും.

വായ്പ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച നിലവില്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ടിക്കാറാം പറഞ്ഞു. വാര്‍ത്തകളിലൂടെയാണ് മോറട്ടോറിയം പ്രശ്‌നം അറിഞ്ഞത്. ചിലപ്പോള്‍ കമ്മിഷന്റെ പരിതിക്കുള്ളില്‍ നിര്‍ത്തേണ്ട വിഷയമാകാത്തതുകൊണ്ടായിരിക്കാം സര്‍ക്കാര്‍ അറിയിക്കാത്തത്. ഫയല്‍ മുന്നിലെത്തിയാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

വടകര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയെ എതിര്‍ പാര്‍ട്ടികള്‍ വ്യക്തിഹത്യ നടത്തുന്നെന്ന പരാതി കമ്മിഷന് ലഭിച്ചിട്ടുണ്ട്. അത് നിലവില്‍ പൊലിസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. പൊലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മീണ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ നടത്തിയിട്ടുണ്ട്. ഇക്കുറി ശതമാനം 90 ലെത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്. വോട്ടിങ് മെഷിനുകളില്‍ അട്ടിമറി സാധ്യതകളുണ്ടാകുന്ന സാധ്യതയുണ്ടൊയെന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു മറുപടി. വോട്ടിങ് മെഷിനുകള്‍ തയറാക്കുന്നതും സൂക്ഷിക്കുന്നതും ബൂത്തുകളിലെത്തിക്കുന്നതുമെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശക്തമായ മേല്‍നോട്ടത്തിലും സുരക്ഷയിലുമാണ്.

പുറമേ നിന്നൊരാള്‍ക്ക് ഒരുതരത്തിലുമിടപെടുവാന്‍ സാധിക്കുകയില്ലെന്നും അത്തരം ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ ബോധ്യപ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷ്‌നെ അറിയിക്കാം. ഇതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളടക്കം തെളിവുകളായി നല്‍കാം. കോളജുകളില്‍ വോട്ട് പിടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ കാലകാലങ്ങളായി ഈ സമ്പ്രദായം നില നില്‍ക്കുന്നതായി ചൂണ്ടിക്കാണിച്ചപ്പോള്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ നടപടിയെന്നായിരുന്നു പ്രതികരണം. തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി ശശി തരൂര്‍ 'ഞാന്‍ ഹിന്ദു' എന്ന പുസ്തകം എഴുതിയത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പാണ്. എന്നാല്‍ അക്കാര്യവും പരിശോധിച്ച് തീരുമാനിക്കും. തെരഞ്ഞെടുപ്പിലെ ക്രിമിനല്‍ വല്‍കരണം നിയന്ത്രിക്കാന്‍ സുപ്രീം കോടതി വിധിയിലെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കുമെന്നും അദേഹം അറിയിച്ചു.

Ernakulam
English summary
Lok sabha elections 2019; Election Commission to seize Rs. 5 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X