എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലാവ്‌ലിന് വീണ്ടും തീപിടിക്കുന്നു!... ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്ചെന്നത്തലയും യുവമോര്‍ച്ചയും, നടക്കുന്നത് 200 കോടിയുടെ അഴിമതിയെന്ന് ആക്ഷേപം

  • By Desk
Google Oneindia Malayalam News

കൊച്ചി: കിഫ്ബിയിലൂടെ ലാവ്ലിന്‍ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്ചെന്നത്തലയും യുവമോര്‍ച്ചയും. ഇന്നലെ രാവിലെ എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വൈകീട്ടാണ് കിഫ്ബിക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ എറണാകുളം പ്രസക്ലബ്ബില്‍ രമേശ് ചെന്നത്തലക്ക് പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ച യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ കിഫ്ബിയിലെ മസാല ബോണ്ട് വിറ്റഴിച്ചത് ലാവ്ലിനുമായി ബന്ധമുള്ള സി ഡി പി ക്യു എന്ന കമ്പനിക്കാണന്ന് ആരോപണമുന്നയിച്ചിരുന്നു.

<strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019: ബെന്നിച്ചേട്ടൻ വിശ്രമിക്കൂ, ഞങ്ങൾ തുടരാം!... പ്രചണം ഏറ്റെടുത്ത് എംഎൽഎമാർ</strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019: ബെന്നിച്ചേട്ടൻ വിശ്രമിക്കൂ, ഞങ്ങൾ തുടരാം!... പ്രചണം ഏറ്റെടുത്ത് എംഎൽഎമാർ

രാവിലെ യോഗി ആഥിത്യനാഥിന്റെ മുസ്ലീം ലീഗ് വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച ചെന്നിത്തല വൈകീട്ട് എറണാകുളം ഡി സി സിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ യുവമോര്‍ച്ചയുടെ ആരോപണങ്ങള്‍ തന്നെ ഉന്നയിക്കുകയായിരുന്നു. എസ് എന്‍ സി ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധമുള്ള സി ഡി പി ക്യു എന്ന കമ്പനിക്ക് കിഫ്ബിയിലെ മസാല ബോണ്ട് വിറ്റഴിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ പങ്ക് വ്യക്തമാക്കണമെന്നും രമേശ് ചന്നിത്തല ആവശ്യപ്പെട്ടു.

Pinarayi Vijayan

കിഫ്ബിയുടെ ധനസമാഹരണത്തിനായി 2150 കോടിയുടെ മസാല ബോണ്ടുകള്‍ വിദേശത്ത് വിറ്റഴിച്ചു എന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. കാനഡയിലും, സിംഗപ്പൂരിലുമാണ് ഈ ബോണ്ടുകള്‍ വില്‍പനക്കായി ലിസ്റ്റ് ചെയ്തത്. കാനഡയില്‍ കിഫ്ബി ബോണ്ടുകള്‍ വാങ്ങിയ കമ്പനിയാകട്ടെ എസ് എന്‍ എസി ലാവ്‌ലിനില്‍ 20 ശതമാനം ഷെയറുകളുള്ള സി ഡി പി ക്യുവുമാണ്.

കാനഡയിലെ പ്രമുഖ ഗ്‌ളോബല്‍ ഫണ്ടിംഗ് സ്ഥാപനമായ സി ഡി പി ക്യു വാണ് എസ് എന്‍ എസി ലാവ്‌ലിനില്‍ ഏറ്റവുമധികം ഷെയറുകള്‍ ഉള്ള കമ്പനി. ഈ മസാല ബോണ്ടുകള്‍ വിദേശത്തുള്ള എത്ര കമ്പനികള്‍ വാങ്ങിയിട്ടുണ്ട്.ആ കമ്പനികള്‍ ഏതെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം.ഈ മസാല ബോണ്ടുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 9.8 ശതമാനം കൊള്ള പലിശയാണ്. എന്നിട്ടും മസാല ബോണ്ട് വാങ്ങാന്‍ തയ്യാറായത് എസ് എന്‍ സി ലാവ്‌ലിനുമായി ബന്ധപ്പെട്ട സി ഡി പി ക്യു എന്ന ഫണ്ടിംഗ് ഏജന്‍സിയാണ്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധപ്പെട്ടുള്ള ഈ കമ്പനി മസാല ബോണ്ട് വാങ്ങിയത് യാദൃശ്ചികമാണോ എന്ന് വ്യക്തമാക്കണം. മസാല ബോണ്ടുകള്‍ വാങ്ങിയ മറ്റു കമ്പനികളേതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ അഞ്ചുമാസമായി ക്ഷേമ പെന്‍ഷന്‍ നല്‍കിയിരുന്നില്ല.ക്ഷേമ പെന്‍ഷന്‍ മാര്‍ച് 31 നു മുമ്പു നല്‍കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതാണ്.എന്നാല്‍ ഇപ്പോഴാണ് കൊടുക്കുന്നത്.

ക്ഷേമ പെന്‍ഷന്‍ വാങ്ങിയിട്ട് എല്‍ ഡി എഫിനെതിരെ വോട്ടു ചെയ്താല്‍ ദൈവ കോപമുണ്ടാകുമെന്നാണ് ദേവസ്വം മന്ത്രി പറഞ്ഞിരിക്കുന്നത്.മന്ത്രി ഇങ്ങനെ പറയുന്നത് വോട്ടര്‍ മാരെ ഭയപ്പെടുത്താന്‍ വേണ്ടിയാണ്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ യു ഡി എഫ് തീരുമാനിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സംസ്ഥാന ഖജനാവില്‍ നിന്നുള്ള പണമാണ് ക്ഷേമ പെന്‍ഷനായി നല്‍കുന്നത് അല്ലാതെ പിണറായി വിജയന്റെ വീട്ടില്‍ നിന്നും കൊണ്ടു വരുന്ന പണമല്ല.ക്ഷേമ പെന്‍ഷന്‍ ആദ്യമായിട്ടില്ല കേരളത്തില്‍ വിതരണം ചെയ്യുന്നത്.

എല്ലാ സര്‍ക്കാരും നല്‍കാറുണ്ട്. ഈ സര്‍ക്കാരാണ് ഏറ്റവും കൂടുതല്‍ കാലം പെന്‍ഷന്‍ വൈകിപ്പിച്ചിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം എസ് എന്‍ സി ലാവ്ലിനെ പിന്‍വാതിലിലൂടെ വീണ്ടും കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി സന്ദീപ് ജി വാര്യര്‍ ആരോപിച്ചു. ബോണ്ടിലൂടെ 2150 കോടി രൂപയുടെ വിദേശനിക്ഷേപം അടുത്തകാലത്ത് കിഫ്ബിക്ക് ലഭിച്ചു. ലാവ്ലിന്‍ കമ്പനിയുടെ യഥാര്‍ത്ഥ ഉടമകളായ സി ഡി പി ക്യു എന്ന കമ്പനിയാണ് ഈ നിക്ഷേപം നടത്തിയിരിക്കുന്നതെന്ന കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കാനഡയിലെ തൊഴിലാളികളുടെ പെന്‍ഷന്‍ വിഹിതമാണ് മസാല ബോണ്ടില്‍ നിക്ഷേപിച്ചിരിക്കുന്നത്. 9.72 ശതമാനം പലിശയാണ് കേരളം സിഡിപിക്യുവിന് നല്‍കേണ്ടത്. ദേശസാല്‍ക്കൃത ബാങ്കുകളില്‍ ഇതിലും കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാണെന്നിരിക്കെ ലാവ്ലിന് കൊള്ളപ്പലിശ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ ദുരൂഹതയുണ്ട്. 2024 ലാണ് ബോണ്ട് നിക്ഷേപം തിരിച്ചുനല്‍കേണ്ടത്. പലിശയിനത്തില്‍ മാത്രം പ്രതിവര്‍ഷം 40 കോടി രൂപ അധികം നല്‍കേണ്ടിവരും. ഇടപാടിലൂടെ 200 കോടിയുടെ അഴിമതിയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Ernakulam
English summary
Lok Sabha elections 2019: UDF and BJP are accused of Lavalin case against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X