എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹൈബിയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് ഗാനമൊരുക്കി മകള്‍ ക്ലാരയും ഭാര്യയും; വൈറലായി ആറു വയസ്സുകാരിയുടെ ഗാനം

  • By Desk
Google Oneindia Malayalam News

എറണാകുളം: തിരഞ്ഞെടുപ്പ് ചൂടില്‍ കത്തി നില്‍ക്കുന്ന രാജ്യം ഇതിനോടകംതന്നെ ഒട്ടേറെ പുതുമ നിറഞ്ഞ പ്രചാരണ രീതികള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുന്നു. അതില്‍ ഏറ്റവും വേറിട്ട പ്രചാരണ രീതിയുമായി താരമായിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ മകള്‍ ആറ് വയസ്സുകാരി ക്ലാര അന്ന ഈഡന്‍. പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിക്കുന്ന അച്ഛന് പിന്തുണ തേടി കൊണ്ടുള്ള പ്രചരണ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ മെജോ ജോസഫ് ആണ്.

മോദിയെ പരോക്ഷമായി പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി; ചായ വിറ്റിട്ടാണോ ബിജെപി സമ്പന്നരായതെന്ന് എച്ച് ഡി കുമാരസ്വാമി

ഇന്നലെ പുറത്തിറങ്ങിയ ഗാനം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇലക്ഷന്‍ പ്രചാരണത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടായിരിക്കും ഒരു കൊച്ചുകുട്ടി തന്റെ അച്ഛന് വേണ്ടി ഒരു ഗാനത്തിലൂടെ പിന്തുണ തേടുന്നത്. കൂട്ടിന് അമ്മ കൂടിയെത്തിയതോടെ തെരഞ്ഞെടുപ്പ് ഗാനം വൈറലായി. കൊച്ചു ക്ലാരയുടെ ഓമനത്വവും തന്റെ അച്ഛനോടുള്ള സ്‌നേഹവും മറ്റുള്ള പ്രചരണ ഗാനങ്ങളില്‍ നിന്ന് ഈ ഗാനത്തെ വേറിട്ടതാക്കുന്നു.

Hibi Edens daughter and wife

ക്ലാരയുടെ ഈ കൊച്ചു പ്രായത്തിലും അവള്‍ക്കുള്ള അനായാസമായ പാടവം എല്ലാവരെയും അത്ഭുതപെടുത്തിയെന്ന് സംഗീത സംവിധായകന്‍ മെജോ ജോസഫ് പറഞ്ഞു. ക്ലാരക്ക് ഒരു മികച്ച ഭാവിയുണ്ടെന്നും, അതിലുപരി ക്ലാരയുടെ മുഖഭാവങ്ങളും പ്രായത്തിന്റേതായ കുസൃതികളും ഗാനത്തെ മികച്ചതാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അച്ഛന് വേണ്ടി പാടുക എന്നതിലുപരി ക്ലാരയെ ഉത്തേജിപ്പിച്ചത് ആ പാട്ടിന്റെ സംഗീതമാണെന്നും, മെജോ അയച്ചു കൊടുത്ത മൂന്ന് ട്യൂണുകളില്‍ നിന്ന് ക്ലാര തന്നെയാണ് ഇഷ്ടപെട്ട ട്യൂണ്‍ തിരഞ്ഞെടുത്തതെന്നും ഹൈബിയുടെ ഭാര്യ അന്ന ഈഡന്‍ വിവരിക്കുന്നു.

ഹൈബി ഈഡന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തിനു മുന്നേ കൊച്ചു ക്ലാര പാടിയ 'പറയൂ പറയൂ തത്തമ്മേ' എന്ന നഴ്‌സറി ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വിനായക് ശശികുമാറിന്റെ വരികളിലൂടെ തന്റേതായ ഭാവങ്ങളും കുട്ടിത്തം നിറഞ്ഞ ശബ്ദം കൊണ്ടും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി.

ഈ ഗാനത്തിന്റെ ശബ്ദവും വിഡിയോയും ചിത്രിയ്കരിക്കാന്‍ ഒന്നര മണിക്കൂറില്‍ താഴെ മാത്രേ വേണ്ടിവന്നുള്ളൂവെന്നും ക്ലാരയുടെ കൂടെ ഈ ഗാനം ചെയ്തത് മറക്കാനാവാത്ത ഒരനുഭവം ആയിരുന്നുവെന്നും സംഗീത സംവിധായകന്‍ മെജോ ജോസഫും സംഘവും പറയുന്നു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Ernakulam
English summary
Lok sabha elections 2019: UDF candidate Hibi Eden's election song made his daughter and wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X