എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വർണ്ണക്കടത്ത്- കള്ളപ്പണക്കേസുകളിൽ ശിവശങ്കറിന് ജാമ്യം: ഡോളർ കടത്ത് കേസിൽ കുരുക്ക് മുറുകും

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലും കള്ളപ്പണക്കേസിലും അന്വേഷണം പുരോഗമിക്കുന്നതിനിടെ എം ശിവശങ്കറിന് ജാമ്യം. കേരള ഹൈക്കോടതിയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. എൻഫോഴ്സ്മെന്റാണ് കള്ളപ്പണക്കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അറസ്റ്റിലായി 89ാമത്തെ ദിവസമാണ് ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലുള്ള പങ്ക് വെളിപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 28നായിരുന്നു ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് നേരത്തെ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

കണ്ണൂര്‍ സ്വദേശിനിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; പ്രദേശത്തെ റിസോര്‍ട്ടുകള്‍ അടപ്പിച്ചുകണ്ണൂര്‍ സ്വദേശിനിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; പ്രദേശത്തെ റിസോര്‍ട്ടുകള്‍ അടപ്പിച്ചു

എന്നാൽ ഡോളർ കടത്ത് കേസിലും ജാമ്യം ലഭിച്ചാൽ മാത്രമേ പുറത്തിറങ്ങാൻ സാധിക്കൂ. ഡിപ്ലോമാറ്റിക് ബാഗേജ് വഴി കേരളത്തിലേക്ക് സ്വർണ്ണം കടത്തിയതിന് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലും എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിലുമാണ് ഇപ്പോൾ ജാമ്യം ലഭിച്ചിട്ടുള്ളത്. സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ശിവശങ്കറിന് സ്വാഭാവിക ജാമ്യം അനുവദിച്ചിട്ടുള്ളത്.

sivasankar-16

ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിയ സംഭവത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയതിനെ തുടർന്നാണ് കുരുക്ക് മുറുകിയത്. ഡോളർക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കാനും കോടതി ഇതിനൊടൊപ്പം ഉത്തരവിട്ടിട്ടുണ്ട്. കസ്റ്റംസ് സമർപ്പിച്ച റിമാൻഡ് അപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

പിണറായിയെ അട്ടിമറിക്കാന്‍ ഷമ മുഹമ്മദ്? ധർമ്മടത്ത് യുഡിഎഫ് പരിഗണിക്കുന്നത് ടീം രാഹുലിലെ പ്രധാനിയെപിണറായിയെ അട്ടിമറിക്കാന്‍ ഷമ മുഹമ്മദ്? ധർമ്മടത്ത് യുഡിഎഫ് പരിഗണിക്കുന്നത് ടീം രാഹുലിലെ പ്രധാനിയെ

സ്വർണ്ണക്കടത്ത് കേസിൽ തനിക്ക് പങ്കില്ലെന്ന് വാദിച്ച ശിവശങ്കർ തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. കള്ളക്കടത്ത് റാക്കറ്റിലെ പ്രധാനകണ്ണിയാണ് ശിവശങ്കറെന്നതിന് ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും എൻഫോഴ്സ്മെന്റ് പറയുന്നു. കോടതിയിൽ സമർപ്പിച്ചിട്ടുള്ള കുറ്റപത്രം അപൂർണ്ണമാണെന്നും തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നുള്ള വാദങ്ങളും ശിവശങ്കർ ഉന്നയിക്കുന്നുണ്ട്.

ചെറുപ്പം മുതല്‍ യുഡിഎഫ് അനുഭാവി; ജലീലിനെ വീഴ്ത്താന്‍ തവനൂരില്‍ എത്തുമോ, ഫിറോസ് പറയുന്നത് ഇങ്ങനെചെറുപ്പം മുതല്‍ യുഡിഎഫ് അനുഭാവി; ജലീലിനെ വീഴ്ത്താന്‍ തവനൂരില്‍ എത്തുമോ, ഫിറോസ് പറയുന്നത് ഇങ്ങനെ

Recommended Video

cmsvideo
കേരളം; സ്വര്‍ണക്കടത്ത് കേസിൽ എം. ശിവശങ്കറിന് ജാമ്യം | Oneindia Malayalam

 17 കാരന്റെ ആത്മഹത്യ പോലീസ് മർദ്ദിച്ചതിലെ മനോവിഷമം മൂലം: ഗുരുതര ആരോപണങ്ങളുമായി കുടുംബം 17 കാരന്റെ ആത്മഹത്യ പോലീസ് മർദ്ദിച്ചതിലെ മനോവിഷമം മൂലം: ഗുരുതര ആരോപണങ്ങളുമായി കുടുംബം

Ernakulam
English summary
M Sivashankar got bail in gold smuggling and PMLA cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X