എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എം.എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അടിയന്തരമായി ചതുപ്പിൽ ഇറക്കി

യൂസഫലി അടക്കം അഞ്ച് യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്

Google Oneindia Malayalam News

കൊച്ചി: പ്രമുഖ വ്യവസായി എം.എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് ഹെലികോപ്ടർ എറണാകുളം പനങ്ങാടുള്ള ഒരു ചതുപ്പിൽ അടിയന്തരമായി ഇറക്കേണ്ടി വന്നത്. യൂസഫലി അടക്കം അഞ്ച് യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്. യാത്രക്കാരും പൈലറ്റും സുരക്ഷിതരാണ്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പശ്ചിമബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ചിത്രങ്ങൾ കാണാം

Yusuf Ali

ജനവാസ കേന്ദ്രത്തിന് മുകളില്‍ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പൈലറ്റിന്റെ സമയോചിതമായ ഇടപ്പെടൽ ആർക്കും അപകടം സംഭവിക്കാത്ത രീതിയിൽ അവസാനിപ്പിക്കുകയായിരുന്നു. പനങ്ങാട് പൊലീസ് സ്റ്റേഷന്റെ സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്കാണ് കോപ്റ്റർ ഇടിച്ചിറക്കിയത്.

ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം

ഹെലികോപ്റ്റർ ഇടിച്ചിറക്കുന്നതിന്റെ ശബ്ദം കേട്ടാണ് സ്ഥലത്തെത്തിയതെന്ന് ദൃക്സാക്ഷി. കോപ്റ്ററിൽ നിന്ന് പുറത്തെത്തിച്ചപ്പോൾ ചെറുതായി നടുവേദന അനുഭവപ്പെടുന്നതായി എം എ യൂസഫി പറഞ്ഞതായും പ്രദേശത്തുണ്ടായിരുന്ന ആളുകൾ പറഞ്ഞു. ആ സമയം നല്ല മഴയുണ്ടായിരുന്നതായും രക്ഷപ്രവർത്തനത്തിന് ആദ്യമെത്തിയ ആൾ പറഞ്ഞു.

Ernakulam
English summary
MA Yusuf Ali's helicopter emergency landing in Ernakulam Panangad due to technical issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X