Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രഹ്‌മപുരത്തിന് കൈത്താങ്ങായി എംഎ യൂസഫലി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കും

കൊച്ചി മേയര്‍ അഡ്വ എം അനില്‍ കുമാറിനെ, യൂസഫലി നേരിട്ട് വിളിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ലുലു ഗ്രൂപ്പിന്റെ പ്രതിനിധികളാണ് തുക കോര്‍പ്പറേഷന് കൈമാറുക.

yusuf ali

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സഹായ ഹസ്തവുമായി എംഎ യൂസഫലി. ഒരു കോടി രൂപയുടെ ധനസഹായമാണ് അദ്ദേഹം നല്‍കുമെന്ന് അറിയിച്ചത്.

അതേസമയം പണം കൊച്ചി കോര്‍പ്പറേഷന് നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംസബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാനും, ബ്രഹ്‌മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കാനുമാണ് തുക അടിയന്തരമായി കൈമാറുന്നതെന്ന് യൂസഫലി അറിയിച്ചു.

അതേസമയം കൊച്ചി മേയര്‍ അഡ്വ എം അനില്‍ കുമാറിനെ, യൂസഫലി നേരിട്ട് വിളിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ലുലു ഗ്രൂപ്പിന്റെ പ്രതിനിധികളാണ് തുക കോര്‍പ്പറേഷന് കൈമാറുക. ബ്രഹ്‌മപുരത്തെ പ്രതിസന്ധി സംസ്ഥാനത്ത് മുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇതിനോടകം സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു.

മുന്‍ മേയര്‍ ടോണി ചമ്മണി കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷങ്ങള്‍ വസ്തുതകളെ അട്ടിമറിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+